സര്‍പ്രൈസ് കൊടുക്കാന്‍ നോക്കിയതാ, പണി പാളി! മകന്റെ പിറന്നാള്‍ ആഘോഷിച്ച് ധന്യയും ജോണും
സിനിമാ-സീരിയല്‍ താരമായി മലയാളത്തില്‍ തിളങ്ങിയ നടിയാണ് ധന്യാ മേരി വര്‍ഗീസ്. ധന്യക്കൊപ്പം ഭര്‍ത്താവ് ജോണ്‍ ജേക്കബും എല്ലാവര്‍ക്കും സുപരിചിതനാണ്. ബിഗ് സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനില്‍ എത്തിയ ധന്യ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താരം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീതാകല്യാണത്തിലൂടെയാണ് തിരിച്ചെത്തിയത്.

ധന്യാ മേരി വര്‍ഗീസിനൊപ്പം തന്നെ ഭര്‍ത്താവ് ജോണും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ജോണ്‍ ജേക്കബിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
മകന്‍ ജോഹാന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചുളള കുറിപ്പും വീഡിയോയുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. "ജോഹന്റെ വലിയ ആഗ്രഹമായിരുന്നു അവന്റെ പിറന്നാളിന് ഒരു ഫോട്ടോ കേക്ക് വേണമെന്നുള്ളത്. എല്ലാം സെറ്റ് ചെയ്തു, രാത്രി 12 മണിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വിളിച്ചപ്പോള്‍ പണിപാളി. ഒരു കരച്ചിലിന് ശേഷമാണു ബാക്കി ഷൂട്ട് ചെയ്തത്. എന്തായാലും അവന്‍ ഇപ്പോള്‍ ഹാപ്പിയാണ്.
ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, ജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം മോഡലിങ്ങില്‍ തിളങ്ങിയതിന് പിന്നാലെയാണ് ധന്യ മേരി വര്‍ഗീസ് സിനിമയിലെത്തുന്നത്. ആദ്യം ഒരു തമിഴ് ചിത്രത്തിലാണ് അവസരം ലഭിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിരവധി സിനിമകളില്‍ വേഷമിട്ടു.
തലപ്പാവ് എന്ന ചിത്രമായിരുന്നു ധന്യയുടെ കരിയറില്‍ വഴിത്തിരിവായത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന പരമ്പരയിലെ വേഷം ജോണ്‍ ജേക്കബിന്റെതായും ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേതാവിന് പുറമെ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ജോണ്‍. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയനായത്. നടി ഷംന കാസിമും അന്ന് ജോണിനൊപ്പം ഷോയില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഡാന്‍സ് ലീഗ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഇരുവരും ഒരുമിച്ച് വിധികര്‍ത്താക്കളായി എത്തിയിരുന്നു.


Click it and Unblock the Notifications