പരസ്പരം സ്‌നേഹിക്കാനും കട്ടക്ക് കൂടെ നില്‍ക്കാനും തുടങ്ങിയിട്ട് 9 വര്‍ഷം; ധന്യയെ ചേര്‍ത്ത് നിര്‍ത്തി ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ജോണ്‍ ജേക്കബ്ബും ധന്യ മേരി വര്‍ഗീസും. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ജോണ്‍ ഏറ്റവും പുതിയതായി വിവാഹ വാര്‍ഷികത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. ഭാര്യ ധന്യയെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന ഫോട്ടോസിനൊപ്പമാണ് ആ ദിവസത്തിന്റെ പ്രത്യേകത കൂടി വെളിപ്പെടുത്തിയത്.

'പരസ്പരം സ്‌നേഹിക്കാനും, ജീവിക്കാനും, കട്ടക്ക് കൂടെ നില്‍ക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വര്‍ഷം ആയി. ഈ മനോഹര ജീവിതം നല്‍കിയതിന് ദൈവത്തിന് നന്ദി' എന്നുമാണ് ഫോട്ടോയ്ക്ക് ജോണ്‍ നല്‍കിയ ക്യാപ്ഷന്‍. താരദമ്പതിമാര്‍ എന്നും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്ന് പറഞ്ഞ് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം കമന്റുമായി എത്തിയിരുന്നു.

dhanya-john

2012 ലായിരുന്നു ജനുവരി ഒന്‍പതിനായിരുന്നു ധന്യ മേരി വര്‍ഗീസും ജോണ്‍ ജേക്കബ്ബും തമ്മില്‍ വിവാഹിതരാവുന്നത്. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെങ്കിലും വിവാഹത്തിന് മുന്‍പ് ഇരുവരും പരിചയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ പരിപാടിയില്‍ വെച്ചാണ് ജോണും ധന്യയും ആദ്യമായി തമ്മില്‍ കാണുന്നത്. പിന്നീട് ഒരു സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട ഡാന്‍സ് പ്രാക്ടീസിനിടെയാണ് പരിചയപ്പെടുന്നത്.

അധികം വൈകാതെ യുഎസിലേക്കുള്ള യാത്രയിലും ഇരുവരും ഒന്നിച്ചായിരുന്നു. അങ്ങനെ സുഹൃത്തുക്കളായി. യുഎസി ലേക്കുള്ള ആ യാത്ര 35 ദിവസത്തോളം നീണ്ടതായിരുന്നു. അവിടെ നിന്നുമാണ് കൂടുതല്‍ അടുത്തതും ഇഷ്ടത്തിലാവുന്നതും. ജോണ്‍ തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും വീട്ടില്‍ ചോദിക്കാനാണ് പറഞ്ഞതെന്ന് മുന്‍പ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ധന്യ വെളിപ്പെടുത്തിയിരുന്നു.

വീട്ടുകാര്‍ക്ക് കൂടി ഈ ബന്ധത്തില്‍ എതിര്‍പ്പില്ലാതെ വന്നതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകായിരുന്നു. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം ഇരുവര്‍ക്കുമൊപ്പം ഒരു മകന്‍ കൂടിയുണ്ട്. ലോക്ഡൗണില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച വീഡിയോ വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X