5ാം ക്ലാസിലുള്ളപ്പോള്‍ ഫാഷന്‍ ചാനല്‍ കണ്ടു! അമ്മ പിടികൂടി! ഒന്നും ഒന്നും മൂന്നിലെ വെളിപ്പെടുത്തല്‍!

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് സുപരിചിതനാണ് ജോസഫ് അന്നക്കുട്ടി ജോസ്. ആര്‍ ജെയായും മോട്ടിവേഷണല്‍ സ്പീക്കറുമായി പ്രവര്‍ത്തിക്കുന്ന ജോസഫ് ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയുടെ സിനിമയിലൂടെ. ജിസ് ജോയ്, ബാലു വര്‍ഗീസ്,എലീന, എന്നിവര്‍ക്കൊപ്പം ജോസഫ് അന്നക്കുട്ടി ജോസും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വലിയൊരാളെയാണ് താന്‍ കൊണ്ടുവരുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പോലും പറഞ്ഞിരുന്നുവെന്നായിരുന്നു റിമി തുടക്കത്തില്‍ പറഞ്ഞത്. ഇങ്ങനെയൊരു പേരിന് പിന്നിലെ കാരണത്തെക്കുറിച്ച് റിമി ചോദിക്കുന്നതിനിടയില്‍ത്തന്നെ ഇപ്പോ കഥ പറയാന്‍ തുടങ്ങുമെന്നും തങ്ങള്‍ക്ക് ഇത് കേട്ട് മടുത്തുവെന്നുമായിരുന്നു ആസിഫിന്റെ കമന്റ്.

താനായിട്ട് വൈറലായതല്ല, തന്നെ വൈറലായതാണ് താനെന്നാണ് ജോസഫ് അന്നക്കുട്ടി ജോസ് പറഞ്ഞത്. ഇങ്ങനെ വൈറലാവാനുള്ള കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. ഒന്നര വര്‍ഷം മുന്‍പ് അപ് ലോഡ് ചെയ്ത ഒരു വീഡിയോ വൈറലായി മാറിയതോടെയാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. അയാം ദി ചേഞ്ച് എന്നായിരുന്നു ടൈറ്റില്‍. ഒന്നും മൂന്നിനിടയില്‍ ജോസഫ് പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സുപരിചിതനാണ് ഈ പേരും അദ്ദേഹത്തിന്റെ ശബ്ദവും. പലരും തുറന്ന് പറയാന്‍ മടിക്കുന്ന, അല്ലെങ്കില്‍ അഭിപ്രായം പറയാത്ത വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും അത്തരത്തിലുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുമുള്ള വീഡിയോകളാണ് അദ്ദേഹം പോസറ്റ്് ചെയ്തത്. നിമിഷനേരം കൊണ്ടാണ് പല വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. സെന്റ് തെരേസാസ് കോളേജില്‍ പെണ്‍പടയ്ക്ക് മുന്നില്‍ ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്ന ജോസഫ് അന്നക്കുട്ടി ജോസിന്റെ വീഡിയോ വൈറലായിരുന്നു. തനിക്ക് അമ്മ പറഞ്ഞ് നല്‍കിയ കാര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

അഞ്ചാം വയസ്സില്‍ ഫാഷന്‍ ചാനല്‍ കണ്ടു

അഞ്ചാം വയസ്സില്‍ ഫാഷന്‍ ചാനല്‍ കണ്ടു

അഞ്ചാം വയസ്സില്‍ ഫാഷന്‍ ചാനല്‍ ഒളിഞ്ഞ് കാണുകയും അമ്മ അത് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. അന്ന് അമ്മ നല്‍കിയ ഉപദേശം താനിന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മ പറഞ്ഞ കാര്യങ്ങളാണ് വീഡിയോയില്‍ പോസ്റ്റ് ചെയ്തത്. ലൈംഗികതയെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. അത്തരത്തിലുള്ള തുറന്നുപറച്ചിലുകളിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരാധകരായി മാറിയത്. മസാല കഥകള്‍ കേട്ടല്ല സ്ത്രീകളെക്കുറിച്ച് മനസ്സിലാക്കേണ്ടതെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ഒന്നും അറിയാത്ത പോലെ

ഒന്നും അറിയാത്ത പോലെ

അഞ്ചാമത്തെ വയസ്സിലെ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജിസ് ജോയിയും ബാലുവും ആസിഫുമൊക്കെ താരത്തെ പരിഹസിച്ചപ്പോള്‍ ഓ പിന്നെ ഒന്നുമറിയാത്ത പോലെയെന്നായിരുന്നു അദ്ദേഹത്തിന്‍രെ മറുപടി. അന്ന അമ്മ ആ സംഭവം കൈയ്യോടെ പിടികൂടിയിരുന്നുവെന്നും അന്ന് ഉപദേശിച്ചിരുന്നുവെന്നും അത് നാട്ടുകാരോട് പറഞ്ഞിരുന്നുവെന്നും ആ വീഡിയോ വൈറലാവുകയുമായിരുന്നുവെന്നും ജോസഫ് അന്നക്കുട്ടി ജോസ് പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാലുടന്‍ തന്നെ താന്‍ പോയി വീഡിയോ തപ്പുമെന്നായിരുന്നു റിമിയുടെ കമന്റ്.

പേരിന് പിന്നില്‍

പേരിന് പിന്നില്‍

സര്‍ട്ടിഫിക്കറ്റിലൊന്നും തന്റെ പേര് ഇങ്ങനെയല്ല. നേരത്തെ ഒരു വീഡിയോയില്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ജോസഫ് കെ ജോസെന്നാണ് പേര്. കുട്ടിക്കാലത്ത് അമ്മയുമായി ചെറിയ അകല്‍ച്ചയും ഇഷ്ടക്കുറവുമൊക്കെയുണ്ടായിരുന്നു. ദേഷ്യവും വാശിയുമൊക്കെയുണ്ടായിരുന്നു. പിന്നീട് ഒറ്റയ്‌ക്കൊക്കെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലാക്കിയത്. കൂടുതല്‍ പരിഗണിക്കണമെന്ന് തോന്നിയിരുന്നു. അമ്മയുടെ പേര് കൂടിയുള്ളതിനാലാണ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചത്.

ആസിഫിന്റെ കമന്റ്

ആസിഫിന്റെ കമന്റ്

സംസാരിക്കുമ്പോള്‍ അ്ച്ഛന്റേയും അമ്മയുടേയും ശബ്ദം വരുമെന്നും അതാണ് ഈ പേരെന്നുമായിരുന്നു ആസിഫിന്റെ കമന്റ്. മിടുക്കി പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എലീനയും പരിപാടിക്കെത്തിയിരുന്നു. ാസിഫിനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണിതെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ കംഫര്‍ട്ടാണെന്നും എലീന പറഞ്ഞിരുന്നു. രണ്ട് ടീമായി തിരിച്ച് രസകരമായ മത്സരങ്ങളും നടത്തിയിരുന്നു. ആസിഫും ജോസഫ് അന്നക്കുട്ടി ജോസും എലീനയുമായിരുന്നു വിജയിച്ചത്.

കുട്ടിക്കളിയുമായി താരങ്ങള്‍

കുട്ടിക്കളിയുമായി താരങ്ങള്‍

കുട്ടിക്കളിയുമായി ഞെട്ടിച്ചിരിക്കുകയാണ് സംവിധായകനും താരങ്ങളും. എതിര്‍ ടീം വിജയിക്കുന്നതിന് സമ്മതിക്കാതെ ശക്തമായ പോരാട്ടമായിരുന്നു ഇവരുടേത്. ഇടയ്ക്ക് ബാലുവിനോട് വഴക്ക് കൂടുന്നത് രസകരമായിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആസിഫിന്‍രെ സിനിമയിലെ ഗാനങ്ങള്‍ക്കൊപ്പം ഇവരെല്ലാം നൃത്തം ചെയ്തിരുന്നതും ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X