വിവാഹ മോചനം നേടുമ്പോള്‍ മകളെ ഒാര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു, ഇപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്ന് നടി
താരങ്ങള്‍ വിവാഹ മോചനം നേടുമ്പോള്‍ മക്കളുടെ കാര്യമാണ് പ്രയാസത്തിലാവുന്നത്. അച്ഛനൊപ്പം പോവണോ അതോ അമ്മയ്‌ക്കൊപ്പമാണോ ഇത്തരത്തില്‍ കണ്‍ഫ്യൂഷനിലാവുന്നത് കുരുന്നുകളാണ്. ഒരുകാലത്ത് മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന പ്രണയജോഡികളായിരുന്ന ജൂഹി പര്‍മറും-സച്ചിന്‍ ഷെറോഫും വിവാഹ മോചനം നേടുന്നുവെന്ന് കേട്ടപ്പോള്‍ മകളുടെ കാര്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചിന്തിച്ചത്. തുടക്കത്തില്‍ ഇക്കാര്യം തന്നെയും അലട്ടിയിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് മകള്‍ പ്രതികരിച്ചത്. ഇത് തന്നെ അത്ഭതപ്പെടുത്തിയെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടിയിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
എട്ട് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനായിരുന്നു ഈ ദമ്പതികള്‍ ഫുള്‍ സ്റ്റോപ്പിട്ടത്. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന വിവാഹമോചനം കൂടിയായിരുന്നു ഇവരുടേത്. മകള്‍ സമൈറയ്ക്ക് വേണ്ടിയുള്ള ജീവിതമാണ് ഇനിയങ്ങോട്ടുള്ളതെന്ന് അന്ന് തന്നെ താന്‍ മനസ്സിലുറപ്പിച്ചിരുന്നു. സിംഗിള്‍ പേരന്റിങ് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇപ്പോള്‍ താനിതില്‍ സന്തോഷം കണ്ടെത്തി തുടങ്ങിയെന്നും താരം പറയുന്നു. കുടുംബവും അടുത്ത സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയെക്കുറിച്ചും താരം വാചാലയാവുന്നുണ്ട്.

സച്ചിനുമായുള്ള ബന്ധത്തിലെ വിള്ളലിനെക്കുറിച്ച് പറയാതെ തന്നെ മകള്‍ മനസ്സിലാക്കിയിരുന്നു. വേര്‍പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും സമൈറയ്ക്കുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളുന്നയിച്ച് അവള്‍ ഒരിക്കല്‍പ്പോലും തന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്നും താരം പറയുന്നു. അവളിലൂടെയാണ് തന്റെ ദിവസം തുടങ്ങുന്നത് അവസാനിക്കുന്നതും അത് പോലെ തന്നെ. ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഇടയ്ക്ക് വിളിച്ച് അവളുടെ കാര്യം തിരക്കാറുണ്ട്. തുടക്കത്തില്‍ ടെന്‍ഷനടിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മകളെക്കുറിച്ചോര്‍ത്ത് അഭിമാനമാണ് തനിക്ക് തോന്നുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











