സാരിയണിഞ്ഞ് ജൂഹി റുസ്തഗി! ഉപ്പും മുളകിനിടയിലെ മനോഹര നിമിഷം പങ്കുവെച്ച് താരം! ചിത്രം വൈറലാവുന്നു!

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായി മുന്നേറുകയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ഈ താരം അഭിനയ രംഗത്തേക്ക് എത്തിയത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനത്തിയ ജൂഹിയോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നും സംവിധായകന്‍. അഭിനയത്തില്‍ മുന്‍പരിചയമൊന്നുമില്ലാതെയായിരുന്നു ലച്ചുവിന്റെ വരവ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടംനേടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു.

ഉപ്പും മുളകിന്റെ എല്ലാമെല്ലാമാണ് ലച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. കേശു-ശിവയെ ഭിന്നിപ്പിക്കാനും മുടിയനെ വിമര്‍ശിക്കാനുമൊക്കെ ഏറെ മുന്നിലാണ് ലച്ചു. അമ്മയുടെ അസാന്നിധ്യത്തില്‍ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കാനൊക്കെ ലച്ചു റെഡിയാണ്. കവിതയും പാട്ടുമൊക്കെയായി ഇടയ്ക്ക് വെറുപ്പിക്കാറുണ്ട് ലച്ചു ചേച്ചിയെന്നാണ് കേശുവിന്റേയും ശിവയുടേയും പരാതി. കവിത കേള്‍ക്കുമ്പോള്‍ത്തന്നെ ഇരുവരും സ്ഥലം വിടാറുമുണ്ട്. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ലച്ചുവിന്റെ 'ഗമണ്ടന്‍' മണ്ടത്തരവും പുറത്തുവരാറുണ്ട്.

juhi rustagi

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലച്ചുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ലച്ചുവിന്റെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. വേറിട്ട മേക്കോവറും പുത്തന്‍ ഫാഷന്‍ പരീക്ഷണവുമായും ലച്ചു എത്താറുണ്ട്. സാരി ഇഷ്ടം അറിയിക്കുന്ന പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം ലച്ചു എത്തിയത്. ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജൂഹി റുസ്തഗിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

View this post on Instagram

Saree ishttam✨ 📸@jithin_jon

A post shared by juhi Rustagi (@juhirus) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X