For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിനെക്കുറിച്ച് ജൂഹി റുസ്തഗി! അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചിരുന്നു!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് പരിപാടിയില്‍ കാണിക്കുന്നത്. ബാലുവും നീലുവും മക്കളുമടങ്ങുന്ന കുടുംബത്തിലേക്കെത്തുന്ന ബന്ധുക്കളും അതിഥികളുമൊക്കെയാണ് താരങ്ങള്‍. കൃത്രിമത്വമൊന്നുമില്ലാതെ സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

  ഉപ്പും മുളകില്‍ ബാലുവിന്റെ മകളായി അഭിനയിക്കുന്ന ലച്ചുവിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂഹി റുസ്തഗിയാണ് ഈ കഥാപാത്രമായി എത്തുന്നത്. ബാലുവിന്റെ മൂത്ത മകളായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ജൂഹി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ ഉപ്പും മുളകും അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ടെലിവിഷന്‍ മേഖലയിലെ താരങ്ങളില്‍ ശക്തമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നവരിലൊരാളാണ് ജൂഹി റുസ്തഗി. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ജൂഹി. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തോടും തനിക്ക് താല്‍പര്യമുണ്ടെന്നും ഈ നായിക വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് തരംഗമായി മാറിയത്.

  യൂട്യൂബ് കീഴടക്കിയ ഉപ്പും മുളകും എപ്പിസോഡുകള്‍ | FilmiBeat Malayalam

  രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ പപ്പ. അമ്മ മലയാളിയാണ്. രണ്ട് സ്ഥലങ്ങളിലും മാറിമാറിത്താമസിച്ചിട്ടുണ്ട് ജൂഹി. മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തതെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോഴൊക്കെ ചേട്ടനാണ് തനിക്കൊപ്പം വരുന്നത്.

  തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു. അന്തിന്‍രെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവന്റെ അച്ഛനായിരുന്നു അന്ന് ഈ പരിപാടിയെക്കുറിച്ച് പറഞ്ഞത്. അത് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്‍രെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. സംവിധായകന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

  താന്‍ അഭിനേത്രിയാവുന്നതിനോട് പപ്പയ്ക്ക് താല്‍പര്യമായിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് താന്‍ ആലോചിച്ച് പോലുമില്ലായിരുന്നു. പിന്നീട് പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യമെന്നും പാവം കഥാപാത്രങ്ങളൊന്നും തന്റെ മുഖത്തിന് ചേരില്ലെന്നും ജൂഹി പറയുന്നു.

  നാലം ക്ലാസ് മുതല്‍ പ്രണയമുണ്ടായിരുന്നു. ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്. പ്രണയത്തിന്റെ ഫീല്‍ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. ഇപ്പോള്‍ താന്‍ പ്രണയത്തില്‍ അല്ലെന്നും ജൂഹി പറയുന്നു. ജൂഹി പ്രണയത്തിലാണോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പഠനവും കരിയറുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

  English summary
  Juhi Rustagi About Uppum Mulakum Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X