റിമി ടോമിക്കൊപ്പം ജൂഹിയും റോവിനും! പ്രണയദിനത്തില്‍ സര്‍പ്രൈസ്? ഹേമന്ദ് മേനോന്‍റെ സെല്‍ഫി വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകുമെന്ന പരിപാടി കാണുന്നവരാരും ലച്ചുവിനെ മറക്കാനിടയില്ല. ശക്തമായ സ്വീകാര്യതയും മികച്ച പിന്തുണയുമായി മുന്നേറുകയാണ് താരം. ആയിരം എപ്പിസോഡിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടന്നത്. കഥാപാത്രത്തിന്റെ വിവാഹമാണ് നടക്കുന്നതെന്നും താന്‍ പരമ്പരയില്‍ത്തന്നെ തുടരുമെന്നുമായിരുന്നു ജൂഹി റുസ്തഗി പറഞ്ഞത്. വിവാഹത്തിന് പിന്നാലെയായി താരം പരമ്പരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു പിന്നീട്. നീണ്ടനാളത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ അടുത്തിടെയായാണ് താരം താന്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയെന്ന കാര്യം സ്ഥിരീകരിച്ചത്. പിന്‍മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ജൂഹി തുറന്നുപറഞ്ഞിരുന്നു.
ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരെ നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു ഇത്. വീഡിയോയിലൂടെയായിരുന്നു ജൂഹി കാര്യങ്ങള്‍ വിശദീകരിച്ചത്. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജ ചടങ്ങിലേക്ക് എത്തിയതിന് പിന്നാലെയായാണ് താരത്തിന്റെ പ്രണയരഹസ്യം പരസ്യമായത്. ഡോക്ടര്‍ റോവിനൊപ്പമായിരുന്നു ജൂഹി പരിപാടിയിലേക്ക് എത്തിയത്. കുടുംബാംഗങ്ങള്‍ക്കെല്ലാം താരം റോവിനെ പരിചയപ്പെടുത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് പ്രിയതമനെക്കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി എത്തിയത്. റിമി ടോമിക്കും ഹേമന്ദ് മേനോനുമൊപ്പമുള്ള ജൂഹിയുടേയും റോവിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒന്നും ഒന്നും മൂന്നിലേക്ക് ഇവരെത്തുന്നുണ്ടോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

റിമി ടോമിക്കും ഹേമന്ദിനുമൊപ്പം
റിമി ടോമിക്കും ഹേമന്ദ് മേനോനുമൊപ്പം നില്‍ക്കുന്ന ജൂഹി റുസ്തഗിയുടേയും ഡോക്ടര്‍ റോവിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഹേമന്ദ് മേനോനായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ഹേമന്ദ് ചിത്രം പങ്കുവെച്ചത്.

ചാനല്‍ പരിപാടിയാണോ?
ചാനല്‍ പരിപാടിയുടെ ഷൂട്ടിനിടയിലെ ചിത്രങ്ങളാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിലേക്കാണോ ഇവരെത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. പുതിയ എപ്പിസോഡിന്റെ പ്രമോ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. അനുരാഗം സീരിയലിലെ താരങ്ങളാണ് ഇത്തവണ അതിഥികളായെത്തുന്നത്.

പ്രണയദിനത്തില്‍
ബലൂണുകളും മറ്റ് സെറ്റപ്പുകളും കൂടി കണ്ടതോടെ പ്രണയദിനത്തില്‍ ഒന്നും മൂന്നില്‍ അതിഥികളായെത്തുന്നത് ഇവരാവാമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇവരുടെ പ്രണയകഥയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അടുത്തിടെയായിരുന്നു ഇരുവരും പ്രണയം സ്ഥിരീകരിച്ചത്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. പ്രണയം പരസ്യമാണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിരുന്നില്ല.

പഠനത്തില്‍ ശ്രദ്ധ
ഉപ്പും മുളകില്‍ നിന്നും താന്‍ പിന്‍മാറിയെന്ന് ജൂഹി അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. കുടുംബത്തില്‍ നിന്നും നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനായി പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു.

യാത്രകളും യൂട്യൂബ് ചാനലും
തിരക്കുകള്‍ക്കിടയില്‍ യാത്രകള്‍ക്ക് സമയം കിട്ടാറില്ലെന്നും പഠനവും യാത്രകളുമൊക്കെയായി മുന്നേറാനാണ് ഇനിയുള്ള തീരുമാനമെന്നും ജൂഹി പറഞ്ഞിരുന്നു. യൂട്യൂബ് ചാനലുമായെത്തുന്നുണ്ടെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും താരം പറഞ്ഞിരുന്നു. പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരാണ് ചാനലിന് നല്‍കിയത്. ലച്ചുവിന് നല്‍കിയ അതേ പിന്തുണ തനിക്കും വേണമെന്നും ജൂഹി ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications