പിറന്നാള്‍ കേക്കിന് മുന്നില്‍ അത്ഭുതത്തോടെ ലച്ചു, ഉപ്പും മുളകും താരത്തിന്റെ ആഘോഷ വീഡിയോ വൈറല്‍, കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ഈ സുന്ദരിയുടെ മുഖം കണ്ടാല്‍ ആളെ മനസ്സിലാവാത്തവരായി ആരുമുണ്ടാവില്ല. ഫ്‌ളവേഴ്്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയിലെ ലച്ചുവിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. മുടിയനോട് വഴക്കിട്ട് അമ്മയേയും അച്ഛനേയും മണിയടിച്ച് കഴിയുന്ന ലച്ചു ഇപ്പോള്‍ അംഗനവാടി ടീച്ചറാണ്. പ്ലസ് ടുവിന് ശേഷം ഇനിയെന്ത് എന്നാലോചിച്ച് തല പുകച്ചാണ് ഒരു വര്‍ഷം പോയത്. ഏറെത്താമസിയാതെയാണ് ലച്ചു അംഗനവാടി ടീച്ചറായി മാറിയത്.

ചെറിയ കണ്ണുകളും വെളുത്ത നിറവുമായതിനാല്‍ ലച്ചുവിന് വെള്ളിമൂങ്ങ എന്നൊരു ഓമനപ്പേരും കൂടിയുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഈ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ജൂഹി. ഈ പരമ്പര തീരുന്നതിനോടൊപ്പം താന്‍ അഭിനയം നിര്‍ത്തുമെന്നും പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്. ആരാധകരെ ഏറെ നിരാശപ്പെടുത്തിയൊരു കാര്യം കൂടിയാണിത്. വഴക്കാലിയും മടിച്ചിയുമായ ലച്ചുവിനെ പോലെ തന്നെയാണ് താനുമെന്ന് താരം വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നിഷാ സാരംഗ് തിരികെ ലൊക്കേഷനിലെത്തിയത് ഫേസ്ബുക്ക് ലൈവിനിടയിലൂടെ കാണിച്ചിരുന്നു.
അടുത്തിടെയായിരുന്നു ലച്ചുവിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ലൊക്കേഷനില്‍ വെച്ചും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാളാഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തെ നിരവധി പേരാണ് ഫോളെ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. പാതിമലയാളിയായ ജൂഹിയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. ജൂഹി രുസ്തഗിയുടെ പിറന്നാള്‍ വീഡിയോ കാണാം.


Click it and Unblock the Notifications