വിഷമഘട്ടത്തില്‍ എന്നെ ചേര്‍ത്തു പിടിച്ചത് ഇവരാണ്, അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും കുറിച്ച് ജൂഹി

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി.ഉപ്പും മുളകും പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സ്വന്തം പേരിനെക്കാളും ലെച്ചു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പരമ്പര അവസാനിച്ചിട്ടും ഇന്നും പലരും ജൂഹിയെ കഥാപാത്രത്തിന്റെ പേരായ ലെച്ചു എന്നാണ് വിളിക്കുന്നത്. ഉപ്പും മുളകും പരമ്പരയിൽ നിന്ന് നേരത്തെ തന്നെ താരം പിൻമാറിയിരുന്നു. പിന്നീട് സീരിയലും നിർത്തി വയ്ക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു സീരിയൽ നിർത്തുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. താരങ്ങളെ ആയിരുന്നു പ്രേക്ഷകർ മിസ് ചെയ്തത്.

ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട ഉപ്പും മുളകും താരങ്ങൾ മറ്റൊരു ചാനലിലൂടെ മടങ്ങി എത്തിയിരിക്കുകയാണ്. സീകേരളം സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയിലൂടെയാണ് താരങ്ങൾ മടങ്ങി എത്തിയിരിക്കുന്നത്. സീരിയലിന്റെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഉപ്പും മുളകിലെ കഥാപാശ്ചാത്തലമല്ല എരിവും പുളിയിലും. താരങ്ങൾ ഒന്നാണെങ്കിലും
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലൂടെയാണ് സീരിയൽ കഥ പറയുന്നത്.

ജൂഹി

എരിവും പുളിയും പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ജൂഹി സീരിയലിൽ ഉണ്ടാകുമോ എന്നായിരുന്നു. കാരണം താരം ഇടയ്ക്ക് സീരിയലിന് ഇടവേള ‌ നൽകിയിരുന്നു. പരമ്പരയിൽ നിന്ന് മാറി എങ്കിലും ഉപ്പും മുളകും ടീമുമായി വളരെ നല്ല ബന്ധമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ജൂഹിയുടെ വിശേഷങ്ങൾ ഇവരോടും ആരാധകർ ചോദിക്കുമായിരുന്നു.

 ഓൺസ്ക്രീൻ കുടുംബം

ഇപ്പോഴിത വൈറൽ ആവുന്നത് ജൂഹിയുടെ പുതിയ അഭിമുഖമാണ്. വിഷമഘട്ടം നേരിടാനും എന്നെ സന്തോഷവതിയാക്കാനും ഓൺസ്ക്രീൻ കുടുംബം തന്നൊടൊപ്പം ഉണ്ടായിരുന്നു എന്നാണ് ജൂഹി പറയുന്നത്. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. . ഇവിടെ എനിക്ക് അച്ഛനും അമ്മയും സഹോദരനും സഹോദരിയുമെല്ലാമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അടുത്ത ബന്ധം

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണെന്നാണ് നടി പറയുന്നത്. സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. സ്വന്തം കുടുംബമായിത്തന്നെയാണ് ഇവരെ കാണുന്നത്. 5 വര്‍ഷം മുന്‍പ് ഞങ്ങളൊക്കെ എങ്ങനെയാണോ തുടങ്ങിയത് ഇന്നും അതേ പോലെ തന്നെയുള്ള അടുപ്പമുണ്ട്. ഇടയ്ക്ക് വെച്ച് പോയിട്ടും ഞാന്‍ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണെന്നും ജൂഹി പറയുന്നു.

പുതിയ കഥാപാത്രം

ഉപ്പും മുളകില്‍ ലച്ചുവെന്ന ലക്ഷ്മി ബാലചന്ദ്രനായാണ് ജൂഹി എത്തിയത്. ജൂഹി എന്ന പേരിനേക്കാളും കൂടുതല്‍ ആളുകള്‍ വിളിക്കുന്നതും ലച്ചുവെന്നാണ്. എരിവും പുളിയില്‍ ജാനിയെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള കുറേ കാര്യങ്ങള്‍ എരിവും പുളിയിലുണ്ടെന്നുമായിരുന്നു ജൂഹി അഭിമുഖത്തിൽ പറഞ്ഞു.

വീട്ടിലെ വിശേഷം

ബിഹൈന്റ് വുഡ്സിന് നൽകിയ ഒരു അഭിമുഖത്തിൽ വീട്ടിലെ രസകരമായ നിമിഷത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഐ ഹാവ്, ഐ ഹാവ് നെവര്‍ എന്ന സെക്ഷനില്‍ പങ്കെടുക്കവെ ചില രസകരമായ കാര്യങ്ങള്‍ ജൂഹി വെളിപ്പെടുത്തിയത്. വീട്ടില്‍ നിന്ന് വഴക്കിട്ട് പട്ടിണി കിടന്നിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. പട്ടി കിടക്കുക മാത്രമല്ല, ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുകയും ചെയ്തിട്ടുണ്ട് എന്ന് ജൂഹി പറയുന്നു. പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും എന്നായിരുന്നു താരം പറഞ്ഞത്. രാത്രി വീടിന്റെ മതില്‍ ചാടികടന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മറുപടി. പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബഗ്ഗ് ചെയ്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ താരം തുറന്ന് സമ്മതിച്ചിരുന്നു

കള്ളം പറഞ്ഞിട്ടില്ല

കൈയ്യിലെ സേവിങ്‌സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യം വന്നിട്ടില്ല എന്ന് നടി പറഞ്ഞു. ഞാന്‍ അധികം ചെലവ് ചെയ്യുന്ന ആളല്ല. എന്റെ കൈയ്യില്‍ എന്തുണ്ട് എന്ന് വീട്ടുകാര്‍ക്ക് നന്നായി അറിയാം. മദ്യപിച്ച് വണ്ടിയോടിക്കുക, മദ്യപിച്ച് വീട്ടില്‍ പിടിയ്ക്കുക അത്തരം കലാപരിപാടികള്‍ ഒന്നും ജൂഹിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X