ഉപ്പും മുളകും ലെച്ചുവിന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍! പ്രാവുകള്‍ക്ക് തീറ്റ കൊടുത്ത് നടി
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി രുസ്തഗി. യഥാര്‍ത്ഥ പേര് പലര്‍ക്കുമറിയില്ലെങ്കിലും ലെച്ചു എന്ന് കേട്ടാല്‍ പലര്‍ക്കുമറിയാം നടിയെ. ഉപ്പും മുളകില്‍ പലപ്പോഴും ലച്ചുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ കൂടിയാണ് ലെച്ചു. വെള്ളിമൂങ്ങ എന്ന് വിളിച്ചുകൊണ്ടാണ് ബാലുവും മക്കളും ലെച്ചുവിനെ പലപ്പോഴും കളിയാക്കാറുളളത്.

നടിയുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലെച്ചുവിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന പുതിയ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിനു പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുളള താരമാണ് ലച്ചു.
ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. രാജസ്ഥാന്‍ സ്വദേശി രഘൂവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്.


Click it and Unblock the Notifications