അതീവ സന്തോഷവതിയായി ജൂഹി റുസ്തഗി! നിങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സ് നിറച്ചു! ചിത്രം വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഈ പരിപാടിയില്‍ അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ വിശേഷങ്ങളും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്. ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹിയോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി റുസ്തഗി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. പുതിയ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം ലച്ചു എത്തിയത്.
വ്യത്യസ്തമായ നിറങ്ങളുള്ള സ്‌കേര്‍ട്ടണിഞ്ഞെത്തിയ ലച്ചുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും സുന്ദരിയായാണ് താരമെത്തിയിട്ടുള്ളത്. ഈ ചിത്രം ഇതിനകം തന്നെ 700 കെ ലൈക്ക് വാരിക്കൂട്ടിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കളര്‍ ആയല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാളാവട്ടെ എന്നാണ് ലച്ചു ലൈവ് വരുന്നതെന്നായിരുന്നു ചോദിച്ചത്. ഉപ്പും മുളകിന്റേ ഫേസ്ബുക്ക് പേജില്‍ ലൈവുമായി ലച്ചു എത്തിയിരുന്നു.

സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ലച്ചുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോവാമെന്നായിരുന്നു കരുതിയത്. പഠനം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. പരമ്പരയുടെ ജനപ്രീതി കൂടിയതോടെ അഭിനയം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കവിതയെഴുത്തും പാട്ടുമൊക്കെയായാണ് ലച്ചു എത്താറുള്ളത്. വെള്ളിമൂങ്ങ എന്ന വിളിപ്പേരും ലച്ചുവിനുണ്ട്. ഉപ്പും മുളകിലൂടെ അഭിനയരംഗത്തേക്കെത്തിയ ലച്ചുവിന് സിനിമാമോഹങ്ങളുമുണ്ട്. ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും ലച്ചു മുഖം കാണിച്ചിരുന്നു.


Click it and Unblock the Notifications