ട്രോളിക്കൊല്ലരുതേയെന്ന അഭ്യര്‍ത്ഥനയുമായി ലെച്ചു! നടിയെ വിടാതെ ട്രോളന്മാര്‍! വൈറല്‍ വീഡിയോ

By Midhun Raj

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി രുസ്തഗി. യഥാര്‍ത്ഥ പേര് അധിമാര്‍ക്കും അറിയില്ലെങ്കിലും ലച്ചുവെന്ന് കേട്ടാല്‍ എല്ലാവര്‍ക്കുമറിയാം നടിയെ. വെള്ളിമൂങ്ങ എന്ന് വിളിച്ചുകൊണ്ടാണ് ബാലുവും മക്കളും ലെച്ചുവിനെ പലപ്പോഴും കളിയാക്കാറുളളത്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ കൂടിയാണ് ലെച്ചു. ഉപ്പും മുളകില്‍ പലപ്പോഴും ലച്ചുവിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്.

 നടിയുടെതായി വന്ന ഒരഭിമുഖം

അടുത്തിടെ നടിയുടെതായി വന്ന ഒരഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു, പ്രണയത്തെക്കുറിച്ചും ഉപ്പും മുളകിനെക്കുറിച്ചും എല്ലാം സംസാരിച്ചുകൊണ്ടാണ് ലെച്ചു എത്തിയിരുന്നത്. തന്നെ പ്രശസ്തയാക്കിയതിന് അഭിമുഖത്തില്‍ ട്രോളന്മാര്‍ക്ക് നന്ദി പറയുന്നുമുണ്ട് താരം. അതേ സമയം തന്നെ ട്രോളന്മാരോട് ട്രോളി കൊല്ലരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട് നടി.

എന്നാല്‍ ജൂഹി പറഞ്ഞതൊന്നും

എന്നാല്‍ ജൂഹി പറഞ്ഞതൊന്നും വകവെക്കാത്ത നടിയുടെ അഭിമുഖം ഇറങ്ങിയതിന് ശേഷം നിരവധി ട്രോള്‍ വീഡിയോകളായിരുന്നു വന്നത്. അഭിമുഖത്തില്‍ ജൂഹി നല്‍കിയ ഉത്തരങ്ങളെ സിനിമാ രംഗങ്ങളുമായി ചേര്‍ത്തുവെച്ച് രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ജൂഹിയുടെ അഭിമുഖത്തെ ട്രോളിക്കൊണ്ടുളള പുതിയ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള

ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്.

രാജസ്ഥാന്‍ സ്വദേശി രഘൂവീര്‍ ശരണ്‍

രാജസ്ഥാന്‍ സ്വദേശി രഘൂവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. നടിയുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിനു പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുളള താരമാണ് ലച്ചു.

ജനപ്രിയ പരമ്പര കൂടിയായ ഉപ്പും മുളകും

ജനപ്രിയ പരമ്പര കൂടിയായ ഉപ്പും മുളകും ഇപ്പോഴും വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഉപ്പം മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പരിപാടി തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത തന്നെ ഇപ്പോഴും ഉപ്പം മുളകിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി മികച്ച റേറ്റിങ് ലഭിക്കാറുളള ഒരു പരമ്പര കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X