ഇനിയില്ല! മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നിന്നും ജസ്റ്റിന്‍ പിന്‍വാങ്ങി! പിന്‍മാറ്റത്തിന് കാരണം ഇത്?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. യുവ കൃഷ്ണയും മാളവിക മോഹനുമാണ് ഈ പരമ്പരയില്‍ നായികനായകന്‍മാരായെത്തുന്നത്. ഇവരുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുവിനും അഞ്ജനയ്ക്കുമിടയില്‍ അരുണ്‍ എന്ന കഥാപാത്രമായെത്തുന്നത് ജസ്റ്റിനാണ്. അരുണിന് അഞ്ജനയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അഞ്ജനയ്ക്ക് അങ്ങനെയൊരു താല്‍പര്യമുണ്ടായിരുന്നില്ല. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് ശേഷമായാണ് മനുവും അഞ്ജനയും ഒരുമിച്ചത്. മനുവിന്റെ കമ്പനിയിലെ ജോലിക്കാരനാണ് അരുണ്‍.

കട്ടത്താടിയില്‍ സ്റ്റൈലിഷ് എന്‍ട്രിയുമായാണ് അരുണ്‍ ഈ പരമ്പരയിലേക്ക് എത്തിയത്. ജസ്റ്റിനെന്ന പേര് പറഞ്ഞാല്‍ മനസ്സിലാക്കാത്തവര്‍ പോലും അരുണെന്ന് പേര് പറയുമ്പോള്‍ ആളെ പിടികിട്ടിയെന്ന് പറയും. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഇനി താനില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജസ്റ്റിന്‍ ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് അറിഞ്ഞ ആരാധകരും നിരാശയിലാണ്.

Justin

താടിയും മുടിയും കളഞ്ഞ് കുട്ടപ്പനായി നില്‍ക്കുന്ന ചിത്രമായിരുന്നു താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്, മനസ്സ് നിശ്ചലമായാല്‍ പിന്നെ എല്ലാം യാന്ത്രികമാവുമെന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ഈ ഫോട്ടോ കണ്ടതോടെയാണ് സംശയങ്ങളുമായി ആരാധകരെത്തിയത്. താരം സീരിയലില്‍ നിന്നും പിന്‍മാറിയോ എന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്.

അരുണ്‍ എന്ന കഥാപാത്രത്തിന് വിട, ജോലിത്തിരക്കുകള്‍ കൊണ്ട് ഇനി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഉണ്ടാവില്ല. ഇത്രയും നാളും എല്ലാവലും തന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയെന്നുമായിരുന്നു താരം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അരുണിന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് ഈ പോസ്റ്റിട്ടത്.

സിവില്‍ എഞ്ചിനിയീറാണ് താരം. ഈ പ്രൊഫഷനിലേക്ക് തിരിച്ച്‌പോവുകയാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുന്നതിനിടയിലാണ് സീരിയല്‍ നിര്‍ത്തിവെച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ഷൂട്ടിംഗും നിര്‍ത്തിവെക്കുകയായിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X