ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യൂട്യൂബിലേക്ക്! അമ്മയും ചേര്‍ന്നതോടെ ജാതകം മാറി! വിശേഷങ്ങളുമായി കാര്‍ത്തിക്‌

സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് കാര്‍ത്തിക് ശങ്കറും അമ്മയും. റീല്‍സ് ലോകത്ത് നിന്നും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് അമ്മ. അമ്മ കാരണമാണ് ഈ ക്രെഡിറ്റ് എല്ലാം വരുന്നതെന്ന് കാര്‍ത്തിക് പറയുന്നു. ആനീസ് കിച്ചണില്‍ എത്തിയപ്പോഴായിരുന്നു അമ്മയും മകനും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ ഒറ്റയാനാണ്. എന്നെ മുഴുവനായും സപ്പോര്‍ട്ട് ചെയ്യുന്നത് അമ്മയാണ്. സൗണ്ട് എഞ്ചീനിയറായി ജോലി ചെയ്യുന്ന സമയത്താണ് അമ്മ നിനക്ക് ഇതില്‍ തന്നെയിരുന്നാല്‍ മതിയോ, അതിലേക്കൊക്കെ പോവണ്ടേയെന്ന് ചോദിച്ചത്. നല്ല ശമ്പളമുണ്ടായിരുന്ന ജോലി രാജി വെച്ചാണ് ഇതിലേക്ക് ഇറങ്ങുന്നത്.

വല്ല ഓഡീഷന് പോവൂ, അല്ലെങ്കില്‍ എന്തെങ്കിലും എഴുതൂ എന്നൊക്കെ പറഞ്ഞ് പോത്സാഹിപ്പിക്കുമായിരുന്നു അമ്മ. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. സൗണ്ട് എഞ്ചീനിയര്‍ ജോലിയൊക്കെ വിട്ട് വന്നപ്പോഴും ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതിന് സമ്മാനം കിട്ടുമെന്നാണ് കരുതിയത്. ഒന്നും കിട്ടിയില്ല, അങ്ങനെ സുഹൃത്ത് പറഞ്ഞപ്പോള്‍ അത് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. അതങ്ങ് വൈറലായി. അങ്ങനെയാണ് വീഡിയോകളും റീല്‍സും ചെയ്ത് തുടങ്ങുന്നത്. അങ്ങനെയാണ് വീഡിയോകളും റീല്‍സും ചെയ്ത് തുടങ്ങുന്നത്. തുടക്കത്തില്‍ സെന്റിമെന്‍സായിരുന്നു. പിന്നെയാണ് കോമഡിയിലേക്ക് മാറിയത്.

Kaarthik Shankar about his youtube journey
Photo Credit: Kaarthik Shankar / Facebook

ചിലപ്പോള്‍ അടുക്കളയില്‍ നില്‍ക്കുമ്പോഴായിരിക്കും അമ്മ പെട്ടെന്ന് റെഡി ആയി വന്നേ എന്ന് പറയുന്നത്. ഒരു വീഡിയോ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ലോക്ഡൗണായതിനാല്‍ പുറമെ നിന്നാരെയും വിളിക്കാന്‍ പറ്റില്ലായിരുന്നു. ആ എന്നാല്‍ ചെയ്യാം എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ഇടയ്ക്ക് അരിശം പിടിച്ച് ഇന്നാ പിടിച്ചോ, ഞാന്‍ പോവുകയാ എന്നൊക്കെ പറയാറുണ്ടായിരുന്നു. തുടക്കം മുതല്‍ ഇപ്പോള്‍ വരെ എന്നെ ചീത്ത പറയുന്നതില്‍ ഒരു കുറവുമില്ല. ക്യാമറയുടെ മുന്നിലെത്തിയാല്‍ നന്നായി ദേഷ്യപ്പെടും. ഞാന്‍ കരഞ്ഞിട്ടൊക്കെയുണ്ട്. കൈ വെച്ചൊക്കെ ദേഷ്യം കാണിക്കും. അത് തുടക്ക കാലത്തായിരുന്നു. ഇപ്പോള്‍ ദേഷ്യം കുറഞ്ഞു എന്നായിരുന്നു അമ്മ പറഞ്ഞത്.

നമുക്കൊരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിലേക്ക് നോക്കാതിരിക്കുക. അതിലേക്കിരുന്ന് ഒരു ചര്‍ച്ച വെച്ച് മോശം പറയുന്നതാണ് ഇപ്പോഴത്തെ രീതി. ഇഷ്ടമായില്ലെങ്കില്‍ അതങ്ങ് വിടുന്ന ശീലമില്ല. ഏത് രീതിയില്‍ അതിനെ കൊല്ലാമെന്നാണ് ചര്‍ച്ചകള്‍. തെലുങ്ക് സിനിമയായിരുന്നു സംവിധാനം ചെയ്തത്. അത് അവിടെ റിലീസ് ചെയ്തു. ആ പേര് എനിക്ക് ഇതുവരെ മനസിലായില്ലെന്നായിരുന്നു അമ്മയുടെ കമന്റ്. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കണ്ണ് മിഴിച്ച് കാണിക്കും.

ഇടയ്ക്ക് അമ്മയ്ക്ക് സിനിമയിലേക്ക് അവസരം വന്നിരുന്നു. ഞാന്‍ ഇല്ലാത്തത് കൊണ്ട് പോയില്ല. ഞാന്‍ ഷൂട്ടിലായിരുന്നു. ഒറ്റയ്ക്ക് പോവുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. ചില ആംഗിളില്‍ അമ്മ ലളിത ചേച്ചിയെ അനുസ്മരിപ്പിക്കുന്നു എന്നുള്ള കമന്റുകള്‍ വരാറുണ്ട്. ചില സമയത്ത് തലയ്ക്കടിച്ച് പോയാലോ എന്നൊക്കെ തോന്നാറുണ്ട്. നമ്മള്‍ വളര്‍ന്നതും, ജീവിച്ചതുമായ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. എനിക്ക് 10 മണിക്ക് എവിടെയെങ്കിലും പോവണമെങ്കില്‍ ഞാന്‍ തലേ ദിവസമേ തയ്യാറെടുപ്പുകള്‍ നടത്തും. ഇവനാണെങ്കില്‍ പത്ത് മണിയാവും എഴുന്നേല്‍ക്കാന്‍, അതാണ് വ്യത്യാസം എന്നായിരുന്നു അമ്മ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X