»   » അനക്ക് വേണ്ടെ ഇറങ്ങിക്കോ, ജീവിക്കണോ പോരെ... കഥയല്ലിത് ജീവിതത്തിലെ വീഡിയോ വൈറല്‍!!

അനക്ക് വേണ്ടെ ഇറങ്ങിക്കോ, ജീവിക്കണോ പോരെ... കഥയല്ലിത് ജീവിതത്തിലെ വീഡിയോ വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

കുടുംബ ബന്ധങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളിലൊന്നാണ് അമൃത ടിവി യിലെ കഥയല്ലിത് ജീവിതം. കുടുംബങ്ങളിലെ പൊരുത്തക്കേടുകള്‍ പൊതുവേദിയില്‍ നിന്നും പറഞ്ഞു പരിഹരിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. പരിപാടിയിലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

ബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുന്നിടത്ത് ഒരു കുടുംബത്തിന്റെ അന്ത്യമാണ്. പരസ്പര ധാരണയും കുറ്റപ്പെടുത്തലുകളുമായി അവസാനിക്കപ്പെട്ട ഒരു കുടുംബത്തിന്റെ ദൃശ്യങ്ങങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

 kathayallithu-jeevitham

തര്‍ക്കം പരിഹാരത്തിനായി കഥയല്ലിത് ജീവിത്തിലെത്തിയ ഒരു ഭാര്യയും ഭര്‍ത്താവുമാണ് വീഡിയോയില്‍. ഭര്‍ത്താവ് സംസാരിക്കുന്ന ഭാഗമാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്താണ് എല്ലാവരും കമന്റുകള്‍ പറയുന്നത്. ഇവന്‍ പുലിയാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ ചിലത് സത്യങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

10 കൊല്ലം ഒന്നിച്ച് ജീവിച്ച ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ഉണ്ടായത് നിസാരകാര്യങ്ങളാണ്. താന്‍ കള്ളുകുടിയനാണെന്നും എന്നാല്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാതിരുന്നിട്ടില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. കാര്യങ്ങള്‍ തുറന്നു പറയാനും മക്കളെ നോക്കാനും അദ്ദേഹത്തിന്റെ തുറന്ന മനസിനുമാണ് എല്ലാവരും അംഗീകാരം നല്‍കിയിരിക്കുന്നത്.

English summary
Kadhayallithu Jeevitham's" video going viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam