For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു; മകളുടെ ജനനത്തെ കുറിച്ച് നടന്‍ ശരണിന്റെ വാക്കുകള്‍

  |

  കൈയ്യെത്തും ദൂരത്ത് സീരിയലിലെ പോലീസുകാരന്റെ വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ശരണ്‍ പുതുമന. വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലും താരം ഒരുപോലെ സജീവമാണ്. എന്നാല്‍ തനിക്ക് കുട്ടികള്‍ പോലും ഉണ്ടാവില്ലെന്ന് പറഞ്ഞൊരു കാലത്തെ കുറിച്ച് ശരണ്‍ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ കൈരളി ടിവിയിലെ ഒരു ചാറ്റ് ഷോയിലാണ് ശരൺ ഇക്കാര്യം പറഞ്ഞത്. ഭാര്യ റാണിയും ഇദ്ദേഹത്തിനൊപ്പം ആ ചാറ്റ് ഷോയിൽ പങ്കെടുത്തിരുന്നു. ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

  റാണിയുടെ വാക്കുകൾ:

  'ശരണുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ നീ അത് എന്ന് പറഞ്ഞ് നില്‍ക്കുകയാണെങ്കില്‍ നോക്കാമെന്ന് പറഞ്ഞു. പക്ഷേ ഇദ്ദേഹത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നാളെ വരുന്ന മറ്റൊരാളെ പറ്റി എല്ലാം അറിയണമെന്നില്ലല്ലോ. മുഖംമൂടിയുമായി വന്നിട്ടാണ് കല്യാണം കഴിക്കുന്നതെങ്കില്‍ അതിലും വലിയ പ്രശ്‌നമാവില്ലേയെന്ന് അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശരണിന്റെ കുടുംബത്തില്‍ നിന്ന് തന്നെ അദ്ദേഹത്തെ കുറിച്ചുള്ള മോശം അഭിപ്രായം അച്ഛനെ വിളിച്ച് പറഞ്ഞു'.

  'ശരണിന്റെ ഒരു ബന്ധു ഞങ്ങളുടെയും വകയിലൊരു ബന്ധുവാണ്. ചന്ദ്രേട്ടാ, ഇങ്ങനൊരു അബദ്ധം എങ്ങനെ പറ്റി. മോള്‍ ഒപ്പിച്ച പുലിവാല്‍ ആയിരിക്കുമല്ലേ എന്നാണ് പുള്ളിക്കാരന്‍ ചോദിച്ചത്. എങ്ങനെ എങ്കിലും പറഞ്ഞ് ഒഴിവാക്ക്. ആ ചെറുക്കന്‍ ഒന്നും നമ്മുടെ മകള്‍ക്ക് ചേരില്ല. അവന്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, ഞങ്ങള്‍ക്ക് അറിയാവുന്നതല്ലേ എന്നും പറഞ്ഞു. അതിന് ശേഷമാണ് അച്ഛന് എതിര്‍പ്പായത്. സിനിമാക്കാരെ കുറിച്ചൊക്കെയുള്ള ഗോസിപ്പ് ആയിരിക്കുമെന്ന് വിശ്വാസിക്കാം. പക്ഷേ ഏതെങ്കിലും കുടുംബക്കാര് വിളിച്ച് പറയുന്നത് നീ കേടിട്ടുണ്ടോ? എന്നൊക്കെ ചോദിച്ചു'.

  ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ്; നടി മേനക പറയുന്നു

  'അന്നെനിക്ക് അടിവരെ കിട്ടി. അതുവരെ അച്ഛന്‍ എന്നെ അടിച്ചിട്ടില്ല. പക്ഷേ നീ ചത്ത് പോയിക്കോട്ടെ എന്ന് പറഞ്ഞ് തല ചുമരില്‍ ഒക്കെ ഇടിപ്പിച്ചു. മൂക്കില്‍ നിന്ന് ചോരയൊക്കെ വന്നു. അത്രയധികം അച്ഛന്‍ വിഷമിച്ച് പോയി'.

  പിന്നീട് അമ്മയുടെ അച്ഛന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് റാണി പറയുന്നു. മുൻപ് ഒരുപാട് ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നതായി ശരണും ചാറ്റ് ഷോയിൽ വെളിപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ സിഗററ്റ് വലിക്കുന്നത് അച്ഛൻ കൈയ്യോടെ പിടിച്ച് ഉപദേശിച്ച സംഭവം താരം ഓർത്തെടുക്കുന്നുണ്ട്.

  ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും; തന്റെ പേരിലെ ആരോപണങ്ങളെ കുറിച്ച് സീമ

  ശരണിന്റെ വാക്കുകൾ:

  'വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാവാൻ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആദ്യ വര്‍ഷം റാണി പഠിക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ ട്രൈ ചെയ്തിട്ട് നടന്നില്ല. ഡോക്ടറെ കാണിച്ചപ്പോഴാണ് ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖം തനിക്കുണ്ടെന്ന് അറിയുന്നത്. നിക്കോട്ടിന്‍ എന്റെ ശരീരത്തിൽ കൂടിപ്പോയി. കുട്ടികള്‍ ഉണ്ടാവില്ല. പ്രാര്‍ഥിച്ചോളു. അവനവന്‍ ചെയ്യുന്നതിനാണ് അനുഭവിക്കേണ്ടി വരിക. അഞ്ച് വര്‍ഷം മരുന്നൊക്കെ കഴിഞ്ഞ് നമുക്ക് ട്രൈ ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്'.

  അമ്മയാവാന്‍ പോവുന്നത് കൊണ്ട് ഇത് സ്‌പെഷ്യലാണ്; പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ ആതിര മാധവ്

  'ഇതോടെ നമുക്ക് വേര്‍പിരിയാമെന്ന് ഞാന്‍ റാണിയോട് പറഞ്ഞു. ഞാനൊരു വൃത്തിക്കെട്ടവനാണെന്ന് വീട്ടില്‍ പറഞ്ഞാല്‍ മതി. അങ്ങനെ സ്‌ക്രീപ്റ്റ് വരെ തയ്യാറാക്കിയിരുന്നു', ശരൺ പറയുന്നു.

  എന്നാല്‍ കുഴപ്പം എനിക്കെങ്കിൽ എന്നെ വീട്ടില്‍ കൊണ്ട് പോയി നിര്‍ത്തുമാ? അന്നത്തെ മറുചോദ്യത്തെ റാണി ചാറ്റ് ഷോയിൽ ഓർത്തെടുക്കുന്നുണ്ട്. നമുക്കൊരു ജീവിതമല്ലേ ഉള്ളു. കുട്ടികള്‍ ഇല്ലാതെ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ പറ്റില്ലേ എന്നൊക്കെ റാണി ചോദിച്ചതായും നൽകിയ വലിയ പിന്തുണയെ കുറിച്ചും ശരൺ പറയുന്നുണ്ട്.

  'എന്തായാലും നന്നാവാന്‍ ഞാന്‍ തീരുമാനിച്ചു. ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്നുമൊക്കെയായി മുന്നോട്ട് പോയി. എന്തോ ഈശ്വര കാരുണ്യംകൊണ്ട് അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നില്ല. ആറ് മാസമേ വേണ്ടി വന്നുള്ളു. അങ്ങനെ ഒരു മകള്‍ ജനിച്ചു. ഗൗരി ഉപാസന എന്ന പേരുമിട്ടു', താരം പറയുന്നു.

  Recommended Video

  Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: actor
  English summary
  Kaiyethum Doorath Serial Fame Sharan Puthumana And Wife Rani About Their Marriage And Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X