For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടി കൂടിയതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോയതാണ് അതൊക്കെ; വേദന തോന്നിയ നിമിഷത്തെ കുറിച്ച് നടന്‍ ശരണ്‍ പുതുമന

  |

  മിനിസ്‌ക്രീനില്‍ പോലീസ് വേഷത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ശരണ്‍ പുതുമന. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയലില്‍ ആണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. സായി കുമാറിന്റെ മകള്‍ വൈഷ്ണവിയാണ് ശരണിന്റെ നായികയായിട്ടെത്തുന്നത്. കുടുംബ പശ്ചാതലത്തിലൊരുക്കുന്ന പരമ്പരയിലൂടെ ആദ്യമായി പോലീസ് ഓഫീസറുടെ വേഷം കിട്ടിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍. അത് മാത്രമല്ല തടി കൂടുതലുള്ളത് കൊണ്ട് ഒത്തിരി അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശരണ്‍ വ്യക്തമാക്കുന്നു.

  ''ആദ്യമായിട്ടാണ് താന്‍ പോലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. ഇതുവരെ പോലീസ് യൂണിഫോമിന്റെ ഉള്ളില്‍ എന്നെ കൊള്ളില്ലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിന് മുന്‍പ് വരെയുള്ള എന്റെ തടി എന്ന് പറഞ്ഞാല്‍ എങ്ങനെ ആയിരുന്നുവെന്ന് എനിക്കും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്കും പ്രേക്ഷകര്‍ക്കുമൊക്കെ അറിയാം. കൊവിഡ് തുടങ്ങിയതിന് ശേഷമാണ് മൂന്നാല് മാസം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നത്. ആ സമയത്ത് ഒന്ന് തടി കുറച്ച് നോക്കാമെന്ന് തോന്നിയത്. അന്നേരം ഭാര്യയുടെ സപ്പോര്‍ട്ട് കൂടി ലഭിച്ചു. ഒന്ന് നടന്നൂടേ, ഓടിക്കൂടേ, എന്ന് പറഞ്ഞ് പിരികേറ്റും. അങ്ങനെ തുടങ്ങിയതാണ്.

  sran-puthumana

  പത്ത് ദിവസം കൊണ്ട് സെറ്റായി. രണ്ടര മൂന്ന് മാസം കൊണ്ട് പതിനേഴ് കിലോയോളം കുറച്ചു. നൂറ്റി പന്ത്രണ്ട് കിലോ ശരീരഭാരം എനിക്ക് ഉണ്ടായിരുന്നു. ഭയങ്കരമായി മധുരും കഴിക്കുന്ന ആളാണ്. പിന്നെ പാരമ്പര്യമായി എല്ലാവരും തടി ഉള്ളവരാണ്. അതിന്റെയും ഉണ്ടാവും. ഒക്ടോബറിലാണ് കൈയ്യെത്തും ദൂരത്ത് തുടങ്ങിയത്. ആ സമയത്ത് എന്റെ തടി കുറഞ്ഞോ, എനിക്കിത് പറ്റുമോ എന്നുള്ളത് എല്ലാവര്‍ക്കുമൊരു സംശയമായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അവര്‍ വിശ്വസിച്ചില്ല. പിന്നെ നേരിട്ട് കണ്ടിട്ടാണ് എന്നെ ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്.

  പ്ലസ് ടു വില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ്; അഭിനയം പോരെന്ന് പറഞ്ഞ് ഒഴിവാക്കിയ നിമിഷത്തെ കുറിച്ച് ആനന്ദ്

  sran-puthumana

  മുന്‍പ് തടി ഉണ്ടെങ്കിലും വൃത്തിക്കെട്ട തടി അല്ലായിരുന്നു. ഡാന്‍സ് കളിക്കുമ്പോഴും ഫൈറ്റ് ചെയ്യുമ്പോഴും ഞാന്‍ ഫ്‌ളെക്‌സിബിളായിരുന്നു. പക്ഷേ ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍ അഭിനയം ഓക്കോ ആയിരിക്കും. പക്ഷേ ബോഡി കൊണ്ട് അതിന് ചേരാതെ വരും. അങ്ങനെ ഒരുപാട് കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം വരെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ശരണ്‍ വെളിപ്പെടുത്തുന്നു. തടി കൂടിയത് കൊണ്ട് വരുന്ന കഥാപാത്രങ്ങളില്‍ അവര്‍ ഉദ്ദേശിക്കുന്നത് അതായിരിക്കില്ല. നിന്റെ മുഖം കുട്ടിയെ പോലെ ആണെങ്കിലും ശരീരം അമ്പത് വയസുകാരന്റേത് പോലെയാണെന്ന് എല്ലാവരും പറയുമായിരുന്നു.

  ഭര്‍ത്താവിനെ പോലീസ് കൊണ്ട് പോയതോടെ വിവാഹമോചന വാര്‍ത്ത എത്തി; ഒടുവില്‍ ശില്‍പയുടെ അടുത്തേക്ക് കുന്ദ്ര എത്തി

  ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

  അങ്ങനെ നഷ്ടപ്പെട്ട് പോയ കഥാപാത്രങ്ങള്‍ മറ്റ് പലരും ചെയ്ത് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ ഒത്തിരി വേദനിച്ചിട്ടുണ്ട്. ഇത് ഞാന്‍ ചെയ്യേണ്ടിരുന്നത് ആണല്ലോ. എന്റെ തടി കാരണം പോയതല്ലേ എന്ന് ആലോചിക്കും. എന്നിട്ട് നാല് ലഡു കൂടി തിന്നുമെന്നും ശരണ്‍ പറയുന്നു. സീരിയലില്‍ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതില്‍ തുടക്കത്തില്‍ ചെറിയ വിഷമം തോന്നിയിരുന്നു. പിന്നെ അതങ്ങ് കുഴപ്പമില്ലാതെ പോവുകയാണെന്ന് താരം സൂചിപ്പിച്ചു.

  Read more about: actor
  English summary
  Kaiyethum Doorath Serial Fame Sharan Puthumana Opens Up About Weight Loss Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X