അങ്ങനെ നിന്നാണ് ഏട്ടൻ്റെ ഭാര്യയും കുഞ്ഞിൻ്റെ അമ്മയും ആയത്; ഭർത്താവ് അണിയിച്ച മോതിരത്തിൻ്റെ കഥ പറഞ്ഞ് താരപത്‌നി

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടനാണ് ശരണ്‍ പുതുമന. സിനിമയെക്കാളും താരത്തിന് ജനപ്രീതി നേടി കൊടുത്തത് സീരിയലുകളായിരുന്നു. നായകനായും വില്ലനായിട്ടുമൊക്കെ സജീവ സാന്നിധ്യമായി നില്‍ക്കുകയാണ് താരമിപ്പോള്‍. ഏറ്രവും പുതിയതായി സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യത്തും ദൂരത്ത് എന്ന സീരിയലിലാണ് ശരണ്‍ അഭിനയിക്കുന്നത്. സീരിയലിലെ കിടിലന്‍ പോലീസ് ഓഫീസറുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശരണിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ റാണിയും മകളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മുന്‍പ് തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ശരണ്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് റാണി ശരണ്‍. ആദ്യമായി ഭര്‍ത്താവ് കൈയില്‍ അണിയിച്ച മോതിരത്തെ കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം താരപത്‌നി പങ്കുവെച്ചിട്ടുണ്ട്.ഒപ്പം വിവാഹനിശ്ചയ ദിവസം പറഞ്ഞത് പിന്നീട് ജീവിതത്തിൽ പാലിക്കുന്നതിനെ കുറിച്ചും റാണി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച റാണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ഇത് ഒരു മോതിരക്കഥയാണ്

'ഇത് ഒരു മോതിരക്കഥയാണ്. പ്ലാറ്റിനമോ വൈറ്റ് ഗോള്‍ഡോ അല്ല. പക്ഷേ... അതിനേക്കാള്‍ അനേകമിരട്ടി മൂല്യം ഉള്ള ഒന്ന്. ഈ മോതിരമാണ് ഏട്ടന്‍ എന്റെ വിരലില്‍ ആദ്യമായി അണിയിച്ചത്. അത് ഞങ്ങളുടെ കല്യാണത്തിനും നിശ്ചയത്തിനും കുറച്ചു മുന്നേയാണ്. അന്നൊരു ദിവസം എന്നെ കാണാന്‍ വന്നപ്പോള്‍ കയ്യില്‍ ഇതുണ്ടായിരുന്നു. 'അമ്മുവിന് വേണ്ടി ഗുരുവായൂരില്‍ നിന്ന് വാങ്ങിയതാണ്' എന്ന് പറഞ്ഞ് ആ മോതിരം നീട്ടിയപ്പോ അതിടാന്‍ വിരല്‍ കാണിച്ചു കൊടുക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഇല്ലായിരുന്നു.

കൂട്ടുകാരിയായി ഒപ്പമുണ്ടാവും എന്ന ഉറപ്പ് പാലിക്കുന്നു

അത്ര നാള്‍ ഒരു ആത്മസഖി ആയി നിന്ന് കേട്ട സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, നിസ്സഹായതകള്‍, വിശ്വാസം അതിലുപരി എന്നും ഒരേ മനസ്സോടെ ഒപ്പം നടക്കാം എന്ന് പറഞ്ഞ സ്‌നേഹത്തിന്റെ തീവ്രത എല്ലാം അതില്‍ തിളങ്ങി. ഞങ്ങള്‍ രണ്ടു പേരും പിന്നെ ഞാന്‍ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്യാറുള്ളത് പോലെ ഈശ്വരന്റെ ഒരിക്കലും അടയാത്ത ക്യാമറക്കണ്ണുകളും മാത്രം ഉള്ള ഒരു നിമിഷം. അന്നും അതിനു ശേഷവും ആ കൂട്ടുകാരിയായി എന്നും ഒപ്പമുണ്ടാവും എന്ന ഉറപ്പ് പാലിക്കുന്നു.

Recommended Video

കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam
ഞങ്ങളുടെ വിവാഹ നിശ്ചയദിനം

അങ്ങനെ നിന്ന് തന്നെയാണ് ഏട്ടന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയും ആയത്. ഇന്നൊരു ഡിസംബര്‍ മൂന്ന് ആണ്. 2003 ഡിസംബര്‍ മൂന്നിനായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം. കാരണവന്മാര്‍ നിലവിളക്കിന് മുന്നില്‍ വാക്കാല്‍ ബന്ധം ഉറപ്പിച്ച ദിവസം. അന്നും വിളക്ക് തെളിക്കാന്‍ ഈ മോതിരം ഇട്ടു തന്നെയാണ് ഞാന്‍ മണ്ഡപത്തില്‍ ഇറങ്ങിയത്. 2004 ജനുവരി 18ന് ഏട്ടന്റെ പേര് കൊത്തിയ സ്വര്‍ണ മോതിരം അണിയുന്നത് വരെ അത് ഞാന്‍ ഊരിയില്ല. ഇന്ന് ഞങ്ങളുടെ നിശ്ചയത്തിന്റെ 18-ാം പിറന്നാള്‍ ആണ്. ജീവിതം നിറമുള്ള ഒരു തുടര്‍ക്കഥ പോലെ... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ റാണി ശരണ്‍ പറയുന്നത്.

Read more about: actor television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X