twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താന്‍ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു; സീരിയലിനെ പറ്റി സായി കുമാറിൻ്റെ മകൾ വൈഷ്ണവി

    |

    സിനിമാ താരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് എത്തുന്നത് സാധാരണ കാര്യമാണ്. കൂടുതലും താരപുത്രന്മാരുടെ എന്‍ട്രിയാണ് ഇതുവരെ നടന്നിട്ടുള്ളത്. എന്നാല്‍ നടന്‍ സായി കുമാറിന്റെ മകള്‍ വൈഷ്ണവി കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി അഭിനയത്തില്‍ സജീവമായി തുടരുകയാണ്. അച്ഛന്‍ സായി കുമാറിന്റെയും മുത്തച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും പാതയിലൂടെ അഭിനേത്രിയായി മാറിയെങ്കിലും ടെലിവിഷന്‍ സീരിയലുകളിലാണ് വൈഷ്ണവി സജീവമായത്.

    സീ കേരളത്തിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുര്‍ഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടി. ഇപ്പോഴിതാ ആദ്യ പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് വൈഷ്ണവി. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ താരപുത്രി വിശദീകരിച്ചത്. വായിക്കാം...

    ആദ്യത്തെ ഇന്റര്‍വ്യൂ പങ്കുവെച്ച് കൊണ്ടാണ് വൈഷ്ണവി എത്തിയത്

    'ആദ്യത്തെ ഇന്റര്‍വ്യൂ പങ്കുവെച്ച് കൊണ്ടാണ് വൈഷ്ണവി എത്തിയത്. അച്ഛന്റെ അടുത്ത് നിന്ന് അഭിനയത്തെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ട് അനുഭവിക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുണ്ട്. അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നു. ദിലീപ് അങ്കിളൊക്കെ വിളിച്ച് സംസാരിക്കുകയും ചെയ്തു. പക്ഷേ അച്ഛന് താല്‍പര്യമില്ലായിരുന്നു. പഠിത്തം കഴിഞ്ഞിട്ട് നോക്കാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് വന്നത് നടി സീമ ജി നായരിലൂടെ ആണെന്നാണ് വൈഷ്ണവി പറയുന്നത്.

     ശരണ്‍ പുതുമനയെ പറ്റിയും വൈഷ്ണവി സംസാരിച്ചു

    അതേ സമയം സീരിയലില്‍ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന ശരണ്‍ പുതുമനയെ പറ്റിയും വൈഷ്ണവി സംസാരിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നാറുണ്ട്. ടെന്‍ഷന്‍ ഉണ്ടാവാറുണ്ടെങ്കിലും അദ്ദേഹം സപ്പോര്‍ട്ട് ചെയ്യും. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. അതുകൊണ്ട് വീട്ടില്‍ പോവുന്നത് കുറവാണ്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് അരമണിക്കൂറില്‍ നിന്നും ഒരു മണിക്കൂറോളം ആക്കി. അതിന്റെ തിരക്കുകളാണിപ്പോള്‍.

    ഗര്‍ഭകാലം അങ്ങനെയായിരുന്നെങ്കിലും ആ മാന്ത്രിക കൈകള്‍ സഹായിച്ചു; മകന്റെ ജനനത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർഗര്‍ഭകാലം അങ്ങനെയായിരുന്നെങ്കിലും ആ മാന്ത്രിക കൈകള്‍ സഹായിച്ചു; മകന്റെ ജനനത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

    നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല

    സിനിമാ ലൊക്കേഷനില്‍ എന്നെ അച്ഛന്‍ അധികം കൊണ്ട് പോവാറില്ലായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്നിരുന്നു. ഇനി സിനിമയിലേക്ക് നല്ല ഓഫര്‍ വന്നാല്‍ അത് ചെയ്തിരിക്കുമെന്നാണ് വൈഷ്ണവി ഉറപ്പിച്ച് പറയുന്നത്. നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒരു സീനേ ഉള്ളു എങ്കില്‍ പോലും അത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും താരപുത്രി വ്യക്തമാക്കുന്നത്.

     ഞാനൊരു സുന്ദരനല്ല; അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്കിഷ്ടമെന്ന് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് ഞാനൊരു സുന്ദരനല്ല; അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്കിഷ്ടമെന്ന് നടന്‍ റോണ്‍സന്‍ വിന്‍സെന്റ്

    പ്രായം കൂടിയ വേഷം ചെയ്യുന്നതിനെ പറ്റി വൈഷ്ണവി

    പിന്നെ ആദ്യ ഓഫറില്‍ തന്നെ വളരെയധികം പ്രായം കൂടിയ കഥാപാത്രം കിട്ടിയപ്പോള്‍ ഒരു വിഷമം പോലെ തോന്നിയിരുന്നു. പിന്നെ അച്ഛനും അപ്പൂപ്പനെയുമൊക്കെ ഓര്‍മ്മ വന്നു. തന്റെ പിതാവ് മമ്മൂട്ടിയുടെയൊക്കെ അച്ഛനായി അഭിനയിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ പിന്നെ തനിക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചുവെന്നും വൈഷ്ണവി പറയുന്നു. എന്തായാലും പിതാവിനെ പോലെയും മുത്തച്ഛനെ പോലെയും മനോഹരമായി അഭിനയിക്കാനുള്ള കഴിവ് വൈഷ്ണവിയ്ക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. സീരിയലിലെ ആദ്യ കഥാപാത്രം തന്നെ അത്രയും പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്.

    ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്

    English summary
    Kaiyethum Doorath Serial Fame Vaishnavi About Her Acting And Father Sai Kumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X