ഇത്രയും പ്രശ്നങ്ങൾ നേരിട്ട ആളായിരുന്നോ..., മകനുമായുള്ള പ്രശ്നം, സഹികെട്ടെന്ന് സത്യഭാമ; ശബ്ദരേഖ പുറത്ത്
വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കലാമണ്ഡലം സത്യഭാമയുടെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മകനുമായുള്ള പ്രശ്നത്തെക്കുറിച്ചാണ് സത്യഭാമ സംസാരിക്കുന്നത്. 42 കാരനായ മകന് ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും ഈ വിവാഹത്തിന് താൻ സമ്മതിക്കില്ലെന്നുമാണ് സത്യഭാമ ഈ ശബ്ദരേഖയിൽ പറയുന്നത്. വ്ലോഗർ ഷഫീന ബീവിയാണ് ശബ്ദരേഖ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.
ഒരു പെണ്ണ് എപ്പോഴും വിളിക്കും. അവൾക്കൊരു കൊച്ചുണ്ട്. ഞാൻ ചോദിച്ചപ്പോൾ ഇവൻ എല്ലാം എന്നോട് പറഞ്ഞു. ഇവൾ നിരന്തരമായി ഇവന്റെ കഴുത്തിൽ പിടിച്ച് നടക്കുകയാണ്. ഇവനെ നിങ്ങൾക്കാർക്കും അറിയാത്തത് കൊണ്ടാണ്. ഇവന് അങ്ങനെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കാനൊന്നും പറ്റില്ല. ഇവന്റെ സ്വഭാവമതാണ്. ഞാൻ അറിയപ്പെടുന്ന ആർട്ടിസ്റ്റാണ്.
പൊലീസുകാർ എന്നെ വിളിച്ചപ്പോൾ എന്നെ നിങ്ങൾ വിളിക്കേണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഞാനിവിടെ തീ തിന്ന് ഇരിക്കുന്ന അമ്മയാണ്. ഇവൻ കുടിച്ച് വന്ന് എന്നെ തെറി വിളിച്ചു. ഞാൻ മാനം മര്യാദയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ഈ പെണ്ണ് കേൾക്കെ ഇവനെന്നെ തെറി വിളിക്കും. എത്ര കണ്ട് വേദനയുണ്ടാകും. അവളത് കേട്ട് നിൽക്കും. അവളെ എന്റെ കയ്യിൽ കിട്ടട്ടെ. സ്വത്തും പണവുമെല്ലാം എന്റെ പേരിലാണ്. ഇവന് ഞാൻ ഇതിൽ നിന്നും കൊടുത്താലേ ഇവൻ ജീവിക്കൂ.

ഇവൻ ഈ കാണുന്ന മോനൊന്നുമല്ല. നല്ല ചെറുക്കനാണ് കാണാൻ. പക്ഷെ വായ തുറന്നാൽ തെറിയേ എന്നെ വിളിക്കൂ. ഞാൻ മിണ്ടില്ല. എനിക്ക് 66 വയസായി. എന്നിട്ട് ഇവൻ എന്നെ അടിക്കും. അതുകൊണ്ട് ഞാൻ മിണ്ടില്ല. ഒരു മോനേയുള്ളൂ, ഞാൻ അനുഭവിക്കാവുന്നതിന്റെ അറ്റമായി. ഇത്രയും പ്രായമുള്ള അമ്മയെ പറയുമ്പോൾ അവൾക്കൊന്ന് പറഞ്ഞ് കൊടുത്ത് കൂടേ. അല്ലെങ്കിൽ ഫോൺ കട്ട് ചെയ്യണം. എന്നെ വിളിക്കുന്ന തെറി മൊത്തം അവൾ കേട്ട് കൊണ്ടിരിക്കും. കല്യാണം കഴിപ്പിക്കണം പോലും, എന്റെ പട്ടി കല്യാണം കഴിപ്പിക്കും.
ഇനിയൊരു കെട്ടോ. സാധാരണ രണ്ടെണ്ണമൊക്കെ കെട്ടിക്കൊടുക്കും. ഞാനെങ്ങനെ ജീവിക്കുമെന്ന് അവൻ ചോദിച്ചപ്പോൾ നീ എങ്ങനെ വേണമെങ്കിലും ജീവിച്ചോ എന്ന് ഞാൻ പറഞ്ഞു. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. രണ്ടേകാൽ കോടിയുടെ വീട്. സുഖമായി ജീവിക്കാൻ കഴിയുന്ന കുട്ടി കണ്ട പെണ്ണുങ്ങളും മോശം കൂട്ടുകാരും പറയുന്നതേ കേൾക്കൂ. ഒരു ജോലിക്കും പോകില്ല. ഇവനെ കരുതി ഞാൻ എന്റെ വണ്ടി വിറ്റു.
കാരണം ദേഷ്യം വരുമ്പോൾ വണ്ടിയിൽ ഇടിക്കും.
വീട്ടിൽ എന്തെങ്കിലും ജോലിക്ക് ആരെയെങ്കിലും വിളിക്കുമ്പോൾ ഇവൻ ഇവിടെ നിൽക്കില്ല. പിന്നെ എന്റെയടുത്ത് വഴക്ക് പറയുമ്പോൾ ഞാൻ കണ്ടു എന്ന് മോശമായി പറയും. കേട്ട് കേട്ട് ഞാൻ സഹികെട്ടു. ഇവന്റെ അച്ഛനുമായി കേസുണ്ട്. അത് കഴിഞ്ഞ് കോയമ്പത്തൂരിൽ സീനിയർ സിറ്റിസണ് കൊടുക്കുന്ന ഫ്ലാറ്റുകളുണ്ട്. അതിലേക്ക് മാറാനാണ് ഭാവിയിൽ തന്റെ തീരുമാനമെന്നും അന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. ഇത്രയും പ്രശ്നങ്ങൾ നേരിടുന്നയാളായിരുന്നോ ഇതെന്നാണ് ശബ്ദരേഖ കേട്ട പലരും പറയുന്നത്.


Click it and Unblock the Notifications