അപ്പോഴേക്കും നീ മാലയിട്ട് ചുമരിൽ തൂങ്ങും, നിന്റെ മോന്തപോലെ ലോറി കയറി ഇറങ്ങിയ മോന്തയാണോ എന്റേത്?; സത്യഭാമ

മുൻ ബി​ഗ് ബോസ് ഫെയിം നന്ദന അടുത്തിടെ കലാമണ്ഡലം സത്യഭാമയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഒരു വ്യക്തിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയെല്ലാം ചെയ്യുന്ന വ്യക്തിയാണ് സത്യഭാമ എന്നാണ് നന്ദന മീഡിയയോട് സംസാരിക്കവെ പറഞ്ഞത്. ഒരു വ്യക്തിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയെല്ലാം ചെയ്യുന്ന വ്യക്തിയാണ് സത്യഭാമ. ആളുടെ വിചാരം സൗന്ദര്യ റാണിയാണെന്നാണോ?.

കുറച്ച് മുടിയുണ്ട് സമ്മതിച്ചു. കുറച്ച് ബോധത്തിൽ സംസാരിക്കൂ കലാമണ്ഡലം സത്യഭാമ ചേച്ചി. എന്താണ് പറയുന്നത് എന്നത് ആലോചിക്കൂ. മറ്റുള്ളവരുടെ മനസ് എത്തരത്തിലാകും വേദനിക്കുകയെന്ന് ആലോചിക്കൂ. അവരെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ സത്യഭാമ ചേചി തെറി പറഞ്ഞുകൊണ്ട് വരുമല്ലോ എന്നായിരുന്നു നന്ദനയുടെ വാക്കുകൾ.

Kalamandalam Sathyabhama

നന്ദനയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട സത്യഭാമ മറുപടിയുമായി എത്തി. രൂക്ഷമായ ഭാഷയിൽ പരിഹസിച്ചും അധിക്ഷേപിച്ചുമായിരുന്നു സത്യഭാമ നന്ദനയെ കുറിച്ച് സംസാരിച്ചത്. സത്യഭാമ പറഞ്ഞത് ഇങ്ങനെയാണ്... എന്നെ കുറിച്ച് ഒരുത്തി പറഞ്ഞത് നിങ്ങൾ ഒന്ന് കേട്ട് നോക്കണേ. എന്റെ സൗന്ദര്യത്തെ കുറിച്ചെല്ലാം അവൾ സംസാരിക്കുന്നുണ്ട്. ഒരു കാര്യം അവൾ സമ്മതിക്കുന്നുണ്ട്.

എനിക്ക് മുടിയുണ്ടെന്നത്. എന്റേത് വെപ്പുമുടിയാണ്. നിനക്ക് ഇത് അറിഞ്ഞൂടായിരുന്നോ?. നിന്റെ മോന്തപോലെ ലോറി കയറി ഇറങ്ങിയ മോന്തയാണോ എന്റേത്?. നിനക്ക് ബി​ഗ് ബോസിൽ കിട്ടിയത് നിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല. ബി​ഗ് ബോസിൽ സൗന്ദര്യമുള്ള ആരുണ്ട്?. സൗന്ദര്യമൊന്നും ആവശ്യമില്ല. അതിൽ പങ്കെടുക്കാൻ ചെല്ലുന്നവർ ഏത് പാർട്ടികളാണ് ഏത് ലെവലിലുള്ള ആളുകളാണെന്ന് എനിക്ക് അറിയാം.

പോയത് പോലെ നീയിങ് പോന്നല്ലോ ബി​ഗ് ബോസിൽ നിന്ന്. നീയാണോ വലിയ സുന്ദരി?. എന്റെ സൗന്ദര്യത്തെ കുറിച്ച് പറയാൻ നീ ആരാടീ?. അറുപത്തിയെട്ട് വയസിൽ ഞാൻ ഇങ്ങനെ ഇരുന്നാൽ പോരേ?. നീ എന്റെ പ്രായം വരെ നിൽക്കില്ല. അതിന് മുമ്പ് മാലയിട്ട് ചുമരിൽ തൂങ്ങും. എന്നെയൊന്നും പറയാറായിട്ടില്ല നീ. എന്റെ മോന് നാൽപ്പത്തിനാല് വയസുണ്ട്.

നിനക്ക് എത്ര വയസായി?. നിന്റെ പ്രായത്തിനൊത്ത് നീ കളിക്ക്. സംസാരിക്കാൻ നിനക്ക് സപ്പോർട്ടിന് ആള് വേണമായിരുന്നു. ആണുങ്ങളുടെ ശബ്ദം കേട്ടിരുന്നു. എനിക്ക് സംസാരിക്കാൻ അറിയില്ലെന്ന് നീ പറയുന്നത് കേട്ടു. നിനക്ക് സംസാരിക്കാൻ അറിയാമോ?. എന്നെ കുറിച്ച് രണ്ട് സെക്കന്റ് മാത്രം സംസാരിച്ചിട്ട് നീ എന്തിനാണ് ഓടി കളഞ്ഞത്.

Kalamandalam Sathyabhama

പത്ത്, ഇരുപത് മിനിറ്റ് ഇരുന്ന് എന്നെ കുറിച്ച് സംസാരിക്കാതിരുന്നത് എന്താ?. നിന്നെ കുറിച്ച് എന്ന് മാത്രമല്ല ഏത് വിഷയത്തെ കുറിച്ചും സത്യഭാമ അസ്സലായി സംസാരിക്കും. അതിന് പ്രത്യേക കോച്ചിങ് ഒന്നും വേണ്ട. സാമാന്യ ബോധം മതി. അത് നീ ആദ്യം പോയി പഠിക്ക്. നീ എന്നെ പറയാൻ ആയിട്ടില്ല കേട്ടല്ലോ?. എന്റെ മുടി ഒറിജിനലാണ്. അല്ലാതെ നിന്റേത് പോലെ വവ്വാൽ ചപ്പിയ മുടിയല്ല.

ഇതിന് മറുപടിയുമായി വന്നാൽ നീ മനസിൽ പോലും വിചാരിക്കാത്ത മറുപടി ഞാൻ നിനക്ക് തരും എന്നാണ് സത്യഭാമ പറഞ്ഞത്. തന്നെ ബോഡിഷെയ്മിംഗ് നടത്തിയതിന് നന്ദന സത്യഭാമയ്ക്ക് എതിരെ വീണ്ടും വീഡിയോ പങ്കുവെച്ചു. വെപ്പുമുടി സത്യഭാമ എന്നാണ് നന്ദന വിളിച്ചത്. ഞാൻ നിങ്ങളെ വിളിക്കുന്നത് വെപ്പുമുടി സത്യഭാമേ എന്നാണ്. അതായിരിക്കും നിങ്ങൾക്ക് കുറച്ചുകൂടി ചേരുന്ന പേര്.

പ്രായത്തിനെ ബഹുമാനിക്കണം എന്നത് ശരിയാണ്. പക്ഷെ മനുഷ്യർക്ക് പ്രായമാകുമ്പോളല്ലേ ബഹുമാനിക്കേണ്ട ആവശ്യം ഉള്ളൂ. കഴുതകൾക്ക് പ്രായമാകുമ്പോൾ ബഹുമാനിക്കാറില്ലല്ലോ എന്നും നന്ദന സത്യഭാമയ്ക്കുള്ള മറുപടി വീഡിയോയിൽ പറഞ്ഞു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X