തിരിച്ചു സീരിയലില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു! മൗനാനുവാദം തന്ന് കുട്ടികളുടെ അച്ഛന്‍- നിയ

വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഒരു കാലത്ത് മലയാളം ടെലിവിഷനില്‍ നിറഞ്ഞ് നിന്നിരുന്ന പല നടിമാരും അഭിനയം വിട്ട് പോയത്. ശേഷം മക്കളുടെ കൂടെ സന്തുഷ്ടമായി ജീവിക്കുകയായിരിക്കും. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചില നടിമാര്‍ സീരിയലിലേക്ക് തന്നെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

അതുപോലെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് നിയ രഞ്ജിത്. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി കുറേക്കാലമായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയ സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി താന്‍ വീണ്ടും സീരിയലില്‍ അഭിനയിക്കാന്‍ വരികയാണെന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് നിയ.

niya-renjith

വിദേശത്ത് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന നിയ തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തേക്ക് വന്നിറങ്ങിയതിന് ശേഷമാണ് താന്‍ സീരിയലിലേക്ക് വീണ്ടുമെത്തിയെന്ന് നടി വ്യക്തമാക്കുന്നത്. മാത്രമല്ല തിരിച്ച് സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മറുപടി എന്താണെന്നുള്ളതും നിയ സൂചിപ്പിച്ചു.

'ഇളയ മകന്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറി പോയി അവനെ പിരിഞ്ഞു ഇരിക്കാനേ വയ്യ! അങ്ങനെ 1147 ദിവസങ്ങള്‍ കടന്നു പോയി ഇനിയുള്ള 3 ദിവസങ്ങള്‍ ഞാനും മകനും ആദ്യമായി പിരിഞ്ഞു ഇരിക്കാന്‍ പോകുന്നു. അവനോട് 'അമ്മ തിരുവനന്തപുരം പോകുവെന്നും ഷൂട്ടിങ്ങിനു പോകുവാണെന്നും എല്ലാം പറഞ്ഞു മനസ്സില്‍ ആക്കിയിട്ടുണ്ട്.

ടോയ്‌സ് കൊണ്ട് വരാം എന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ യാത്രയാക്കി. മക്കളെ പൊന്നു പോലെ നോക്കി തരുന്ന പാപ്പയോടും മമ്മിയോടും, തിരിച്ചു സീരിയലില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛനോടും സ്‌നേഹം.'

2014 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചാനലില്‍ അവതാരകയായിട്ടാണ് നിയയുടെ തുടക്കം. തൊട്ടടുത്ത വര്‍ഷം പപ്പയുടെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ വഴി 'മിസിങ്' എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളായിട്ടും അഭിനയിച്ചു. 2006 ല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഭരതനാട്യം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യ സീരിയലായ കല്യാണിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്.

കല്യാണി വലിയ ഹിറ്റായതോടെ നിരവധി അവസരങ്ങളും തനിക്ക് ലഭിച്ചെന്നും ഇപ്പോഴും കല്യാണിയുടെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കുന്നതെന്നും നടി മുന്‍പ് പറഞ്ഞിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചു. മലയാളത്തിലും തമിഴിലുമൊക്കെയായി ഇരുപത്തിയഞ്ചിലധികം സീരിയലുകളില്‍ നിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് പ്രണയിച്ച് വിവാഹിതയായ നിയ ഭര്‍ത്താവ് രഞ്ജിത്തിനും മകള്‍ക്കുമൊപ്പം ലണ്ടനില്‍ കഴിയുകയായിരുന്നു. അവിടുന്നാണ് വീണ്ടും സീരിയലിലേക്ക് എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X