Kalidas Jayaram: ചക്കുളത്ത് കാവില്‍ പോയത് പോലെയാണല്ലോ, കാളിദാസന്റെ ഫേസ്ബുക്കിനെക്കുറിച്ച് പിഷാരടി!
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്‍മാരുടെ ഊഴമാണ് ഇപ്പോള്‍. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രണവും കാളിദാസ് ജയറാമും അടുത്തിടെയാണ് നായകന്‍മാരായി അരങ്ങേറിയത്. മികച്ച പ്രതികരണമാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ട്രോളര്‍മാര്‍ സജീവമാക്കിയ സിനിമയായിരുന്നു പൂമരം. സിനിമയുടെ റിലീസ് മാറ്റിയതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളായിരുന്നു പുറത്തിറങ്ങിയത്. കലാലയ പശ്ചാത്തലവും കലോത്സവവുമാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്.
പൂമരം പ്രേക്ഷകര്‍ സ്വീകരിച്ചതിനെക്കുറിച്ച് കാളിദാസും അറിഞ്ഞിരുന്നു. സിനിമ കണ്ടപ്പോള്‍ അച്ചനും അമ്മയും പ്രതികരിച്ചതിനെക്കുറിച്ചൊക്കെ താരപുത്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നായകനായി അഭിനയിച്ച ആദ്യ സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമ താരത്തെ തേടിയെത്തിയത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട കോമഡി പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തിയ കാളിദാസനെ രമേഷ് പിഷാരടി ശരിക്കും വെള്ളം കുടിപ്പിക്കുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

കാളിദാസിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ ചക്കുളത്ത് കാവിലെ പൊങ്കാല പോലെയുണ്ടല്ലോ, ആരാധികമാരൊക്കെ എന്ത് പറയുന്നു, പരിപാടി എന്തായാലും അച്ഛന്‍ കാണില്ല, അതുകൊണ്ട് എന്ത് വേണേലും തുറന്ന് പറഞ്ഞോളൂവെന്നൊക്കെ പറഞ്ഞ് രമേഷ് പിഷാരടി താരപുത്രനെ ചൊറിയുന്നുണ്ട് . പ്രമോ വീഡിയോ കാണൂ.


Click it and Unblock the Notifications