മഞ്ജു വാര്യരോ പൃഥ്വിയോ? ഉത്തരം കുസൃതിയാക്കി കമല്‍! വ്യക്തിപരമായ ചോദ്യം ആരും ചോദിക്കാറില്ലെന്ന് മഞ്ജു

രണ്ടാം വരവില്‍ നടി മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ് സിനിമയിലടക്കം അഭിനയിച്ച് ജനപ്രീതി സ്വന്തമാക്കിയിരുന്നു. ഇതോടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരും മഞ്ജുവിന് ലഭിച്ചു. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. വീട്ടില്‍ ഇരിക്കുന്നതോടെ ഡാന്‍സും പാട്ടും സംഗീതവുമൊക്കെയായി കഴിയുകയാണ്.

മഞ്ജു വാര്യരെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും അത്രയധികം പ്രധാന്യത്തോടെ ചര്‍ച്ചയാവാറുണ്ട്. ആരാധകര്‍ക്ക് നടിയോടുള്ള സ്‌നേഹമാണ് ഇതിന് പിന്നില്‍. പുത്തന്‍ വീഡിയോസിനൊപ്പം മഞ്ജു വാര്യരുടെ പഴയ ചില വീഡിയോസ് കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ കമലിനൊപ്പം കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മഞ്ജു.

 prithvi-manju

കമലിനോടും മഞ്ജു വാര്യരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന റൗണ്ടായിരുന്നു. സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള പ്രണയരംഗം ഏത് ചിത്രത്തിലേത് എന്നായിരുന്നു കമലിനോടുള്ള ആദ്യ ചിത്രം. മഞ്ജു ഒപ്പമുള്ളത് കൊണ്ട് ഈ പുഴയും കടന്ന് എന്ന ചിത്രമാണെന്ന് കമല്‍ ഉത്തരം പറഞ്ഞു. മഞ്ജു അതില്‍ പറയുന്ന ഐ ലവ് യൂ എന്ന് പറയുന്ന രംഗം ഏറെ ശ്രദ്ധേയമാണ്.

മഞ്ജു വാര്യര്‍ എന്ന് തോന്നുമ്പോള്‍ കമലിന് ഓര്‍മ്മ വരുന്ന കഥാപാത്രം കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിലേതാണ്. ഇഷ്ടപ്പെട്ട ഗാനരംഗം 'പിന്നെയും പിന്നെയും' മഞ്ജുവിന്റെ ഇഷ്ട ഡയലോഗ് ആറാം തമ്പുരാനിലെ ആണെന്നും കമല്‍ പറയുന്നു. സെല്ലുലോയിഡ്, ആമി എന്നീ രണ്ട് ബയോപിക്കുകളില്‍ സംവിധായകനെന്ന നിലയില്‍ എത്ര മാര്‍ക്ക് കൊടുക്കുമെന്ന് ചോദ്യത്തിന് രണ്ടിനും എട്ട് മാര്‍ക്കാണെന്ന് കമല്‍ പറയുന്നു.

manju

കാരണം രണ്ടും ഞാന്‍ അതുപോലെ സ്‌നേഹിക്കുന്ന സിനിമകളാണ്. ഈ രണ്ട് സിനിമകളിലെയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യരും പൃഥ്വിരാജും. ഇവര്‍ക്ക് മാര്‍ക്കിട്ടാല്‍ എങ്ങനെയെന്ന് ചോദിച്ചാല്‍ ഒന്‍പത് മാര്‍ക്ക് രണ്ട് പേര്‍ക്കും കൊടുക്കുമെന്നായിരുന്നു കമല്‍ പറഞ്ഞത്.

രണ്ടാം വരവിലെ സിനിമകളെല്ലാം ഇഷ്ടപ്പെട്ടാണ് ചെയ്തതെന്ന് മഞ്ജു പറയുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ക്വാളിറ്റിയാണ് ഏറ്റവും പ്രധാനം. പ്രതിഫലവും പ്രധാനമാണെങ്കിലും ക്വാളിറ്റിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് മഞ്ജു പറയുന്നു. ഒടുവില്‍ വ്യക്തിപരമായ ചോദ്യങ്ങളെ പേടിച്ച് എത്ര അഭിമുഖങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നായിരുന്നു അവതാരകന്റെ സ്വന്തം ചോദ്യം. അതിന് വേണ്ടി ഇന്റര്‍വ്യൂസ് ഒഴിവാക്കാറില്ല. പക്ഷേ ആരും തന്നോട് അങ്ങനെ ചോദിക്കാറില്ല. ആ ഒരു സന്മനസ് കാണിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X