»   » പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തും എന്തുകൊണ്ട് പരസ്യങ്ങളില്‍ അഭിനയിക്കുന്നില്ല എന്ന ചോദ്യം എല്ലാവര്‍ക്കുമിടയിലെ സംസാര വിഷയമായിരുന്നു. എന്നാല്‍, കമല്‍ഹാസന്‍ ആ നിലപാടിനെ മറികടക്കാനൊരുങ്ങുകയാണ്. അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യ ചിത്രത്തിനുവേണ്ടി പോലും ഉലകനായകന്‍ ചായം തേച്ചിട്ടില്ല.

എന്നിട്ട്, ഇപ്പോള്‍ എന്താ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് താരം എത്താന്‍ കാരണം എന്നു എല്ലാവരും ചിന്തിക്കുന്നുണ്ടാകും. സിനിമയേക്കാള്‍ പണം പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ കിട്ടുമെന്നതിനാലാണ് പല താരങ്ങളും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്നു പറയുമ്പോള്‍, കമലും പണത്തിനുവേണ്ടിയാണോ എന്ന ചോദ്യം നിലനില്‍ക്കുന്നു. എന്നാല്‍, കമല്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പോകുന്നത് എയ്ഡ്‌സ് രോഗികള്‍ക്ക് വേണ്ടിയാണ്.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

സോപ്പ്,മദ്യം,ജ്വല്ലറി,ടെക്‌സ്റ്റൈല്‍സ് തുടങ്ങിയ എന്തിനെങ്കിലും വേണ്ടി പരസ്യച്ചിത്രങ്ങളില്‍ അഭിനയിച്ച് പണം വാങ്ങില്ലെന്ന് പറഞ്ഞ കമല്‍ഹാസന്‍ ഇപ്പോള്‍ പോത്തീസ് ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ പരസ്യത്തിലാണ് ചായം തേക്കാന്‍ പോകുന്നത്.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

തമിഴ് ചിത്രങ്ങളിലെ ഹാസ്യതാരവും പരസ്യചിത്രസംവിധായകനുമായ കൃഷ്ണയാണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. പരസ്യത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കും.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

എയ്ഡ്‌സ് രോഗം ബാധിച്ച കുട്ടികള്‍ക്കുവേണ്ടി ഈ തുക കമല്‍ഹാസന്‍ മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കുവേണ്ടിയാണ് കമല്‍ പരസ്യത്തില്‍ അഭിനയിക്കുന്നതും.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

വരാനിരിക്കുന്ന ദീപാവലിയോടനുബന്ധിച്ചാണ് പോത്തീസ് പരസ്യത്തില്‍ കമല്‍ഹാസനെ ഇറക്കുന്നത്.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

പരസ്യങ്ങളില്‍ നിന്നുണ്ടാകുന്ന വരുമാനം മഹത്തായ കാര്യങ്ങള്‍ക്ക് ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് മുന്‍പും കമല്‍ പറഞ്ഞിരുന്നു.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

പരസ്യങ്ങളില്‍ അഭിനയിച്ച് മിക്ക താരങ്ങളും നിയമനടപടികള്‍ നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നല്ലൊരു കാര്യത്തിനുവേണ്ടി പരസ്യത്തില്‍ അഭിനയിക്കാന്‍ പോകുന്ന കമലിന് ഒരു പ്രശ്‌നവും ഇല്ലാതിരിക്കട്ടെ എന്നു വിചാരിക്കാം.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ല എന്നു പരാതിപ്പെട്ട് സോപ്പിന്റെ പരസ്യത്തിലഭിനയിച്ച മമ്മൂട്ടിക്കെതിരെ വയനാട് സ്വദേശി കോടതിയില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

മാഗിയില്‍ അഭിനയിച്ച താരങ്ങള്‍ക്കൊക്കെ തലവേദനയായി. മാഗി ന്യൂഡില്‍സില്‍ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്ന അമിതാഭ് ബച്ചനും മാധുരി ദീക്ഷിതിനും നിയമനടപടികള്‍ നേരിടേണ്ടി വന്നിരുന്നു.

പണത്തിനുവേണ്ടി കമല്‍ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുവോ?

മായം കലര്‍ന്ന നിറപറയുടെ കറിപൗഡറില്‍ അഭിനയിച്ച കാവ്യാ മാധവനും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

English summary
Mr. Kamal Hassan will endorse Pothys, a popular textile showroom brand and donate the remuneration obtained from the ad to help inpatients, mainly kids fighting the disease.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam