ബിഗ് ബോസ് വീണ്ടും തുടങ്ങി! വിജയതന്ത്രം പ്രണയം തന്നെയോ? പുതിയ ജോഡികള്‍ ഇവരാണ്...

ബിഗ് ബോസ് റിയാലിറ്റി ഷോ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് പ്രണയ ബന്ധങ്ങളുടെ പേരിലാണ്. മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസിലും അത്തരത്തില്‍ ഒരു പ്രണയമുണ്ടായിരുന്നു. പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഇരുവരും വിവാഹം കഴിച്ച് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ശ്രദ്ധിക്കപ്പെടുകയാണ്.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ അടുത്തിടെയാണ് തുടങ്ങിയത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ഹൗസിനുള്ളില്‍ ഒരു പ്രണയമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മത്സരരാര്‍ത്ഥികളില്‍ ഒരാളായ അഭിരാമി തനിക്ക് കവിന്‍ എന്ന സഹതാരത്തോട് ക്രഷ് തോന്നുന്നുണ്ടെന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സഹമത്സരാര്‍ത്ഥികളായ ഷെറിന്‍, സാക്ഷി അഗര്‍വാള്‍ എന്നിവരോടാണ് അഭിരാമി ഇക്കാര്യം പറയുന്നത്.

bigg-boss-tamil

ഈ ഭാഗങ്ങള്‍ കാണിച്ച് കൊണ്ടുള്ള രംഗം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് മത്സരത്തിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല. നടി ഫാത്തിമ ബാബു, സംവിധായകനും നടനുമായ ചേരന്‍, നടി വനിത വിജയകുമാര്‍ എന്നിങ്ങനെ ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നില്‍ പതിനഞ്ചോളം മത്സരരാര്‍ത്ഥികളാണുള്ളത്. എല്ലാവരും ഒന്നിന്നൊന്ന് മുന്നിട്ട് നില്‍ക്കുന്ന ശക്തരായ മത്സരാര്‍ത്ഥികളാണ്.

ആദ്യ സീസണ്‍ ശ്രദ്ധിക്കപ്പെട്ടത് നടി ഓവിയയുടെയും ആരവിന്റെയും പേരിലായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു പ്രധാന വിഷയം. മാത്രമല്ല ഓവിയയ്ക്ക് ആരവിനോട് തോന്നിയ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. തന്റെ പ്രണയം ആരവ് സ്വീകരിച്ചില്ലെന്ന കാരണത്താല്‍ ഓവിയ ബിഗ് ബോസ് ഹൗസിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചിരുന്നു. ആരവിനോടുള്ള സ്നേഹം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഓവിയ. വമ്പന്‍ ആരാധക പിന്തുണയായിരുന്നു ഓവിയയ്ക്കും ആരവിനും ഉണ്ടായിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X