ആകാംക്ഷകള്‍ക്കൊടുവില്‍ ബിഗ് ബോസിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക്! വൈറലായി പ്രൊമോ വീഡിയോ!

By Midhun Raj

Recommended Video

ബിഗ് ബോസിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക്

ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ എല്ലാ പതിപ്പുകള്‍ക്കും
മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഹിന്ദിയില്‍ ആദ്യമായി വന്ന ബിഗ് ബോസ് ഷോ പിന്നീട് മലയാളം അടക്കമുളള തെന്നിന്ത്യന്‍ ഭാഷകളിലും ജനപ്രീതി നേടിയിരുന്നു. വ്യത്യസ്തമാര്‍ന്ന അവതരണം കൊണ്ടായിരുന്നു ഷോ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയിരുന്നത്.

ടെലിവിഷന്‍ റേറ്റിംഗുകളിലെല്ലാം വലിയ നേട്ടമുണ്ടാക്കാന്‍ ബിഗ് ബോസിന് സാധിച്ചിരുന്നു. പരിപാടിയുടെതായി പുറത്തിറങ്ങിയ ഒരോ പതിപ്പുകളിലും സൂപ്പര്‍ താരങ്ങളായിരുന്നു ഷോ അവതരിപ്പിച്ചിരുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് അവതരിപ്പിച്ചപ്പോള്‍ തമിഴില്‍ കമല്‍ ഹാസനായിരുന്നു എത്തിയിരുന്നത്. കമല്‍ഹാസന്റെ അവതരണം കൊണ്ട് ശ്രദ്ധ നേടിയ തമിഴ് ബിഗ് ബോസിനെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ബിഗ് ബോസ്

ബിഗ് ബോസ്

മലയാളത്തില്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നു ബിഗ് ബോസ് ഷോ തമിഴില്‍ ആരംഭിച്ചിരുന്നത്. 2017 ജൂണില്‍ സംപ്രേക്ഷണം ആരംഭിച്ച പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കമല്‍ഹാസന്റെ അവതരണം കൊണ്ടായിരുന്നു ബിഗ് ബോസ് തമിഴ് ഷോ കൂടുതല്‍ ജനപ്രീതി നേടിയിരുന്നത്. ബിഗ് ബോസ് തമിഴിന്റെ ആദ്യ പതിപ്പില്‍ ആരവായിരുന്നു വിജയി ആയി മാറിയിരുന്നത്.

ആരവ്-ഓവിയ പ്രണയം

ആരവ്-ഓവിയ പ്രണയം

ബിഗ് ബോസ് തമിഴ് പതിപ്പിലെ ആരവ്-ഓവിയ പ്രണയമൊക്കെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ജൂണ്‍ 25 മുതല്‍ സെപ്റ്റംബര്‍ 30വരെയുളള ദിവസങ്ങളിലായിരുന്നു ബിഗ് ബോസ് തമിഴിന്റെ ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തിരുന്നത്. ബിഗ് ബോസ് ആദ്യ പതിപ്പിന് ലഭിച്ച വലിയ ജനപ്രീതി മാനിച്ച് പരിപാടിയുടെ രണ്ടാം പതിപ്പും വന്നിരുന്നു.

ബിഗ് ബോസ് 3യുടെ ആദ്യ പ്രൊമോ

ബിഗ് ബോസ് 3യുടെ ആദ്യ പ്രൊമോ

2018 ജൂണില്‍ ആരംഭിച്ച പരിപാടി സെപ്റ്റംബര്‍ 30 വരെ 105 ദിവസങ്ങളിലായിട്ടാണ് കാണിച്ചിരുന്നത്. ആദ്യ രണ്ടു ഭാഗങ്ങള്‍ക്കു ശേഷം ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പും വരികയാണ്. പരിപാടി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചിരുന്നു. വിജയ് ടെലിവിഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ബിഗ് ബോസ് 3യുടെ ആദ്യ പ്രൊമോ പുറത്തുവന്നിരുന്നത്.

കമലിന് പകരം

കമലിന് പകരം

മക്കള്‍ നീതി മയ്യം രൂപീകരിച്ചതുകൊണ്ട് കമല്‍ഹാസന്‍ ഇത്തവണ ബിഗ്‌ബോസില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കമലിന് പകരം മറ്റൊരു സൂപ്പര്‍ താരം പരിപാടി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരാണ് ഇതില്‍ കൂടുതലായും പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ നയന്‍താരയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും വന്നിരുന്നില്ല.

എല്ലാത്തിനുമൊടുവില്‍ കമല്‍ഹാസന്‍

എല്ലാത്തിനുമൊടുവില്‍ കമല്‍ഹാസന്‍

എല്ലാത്തിനുമൊടുവില്‍ കമല്‍ഹാസന്‍ തന്നെ പരിപാടി അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ പ്രൊമോ പുറത്തുവന്നിരിക്കുന്നത്. ചെന്നെെയിലെ ഗോകുലം സ്റ്റുഡിയോസിലായിരുന്നു ബിഗ് ബോസിന്റെ പ്രൊമോ ഷൂട്ട് നടന്നിരുന്നത്. ബിഗ് ബോസ് തമിഴിന്റെ പശ്ചാത്തല സംഗീതം ഉള്‍പ്പെടുത്തികൊണ്ടാണ് അണിയറക്കാര്‍ പുതിയ പ്രെമോ വീഡിയോ ഒരുക്കിയിരിക്കുന്നത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X