ബിഗ് ബോസില്‍ ആത്മഹത്യ ശ്രമങ്ങളും വിവാദങ്ങളും, ഒടുവില്‍ കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു!

ഇന്ത്യയില്‍ ഏറ്റവുമധികം തരംഗമായി മാറിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ആരംഭിച്ച ഷോ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേക്ഷണത്തിന് എത്തിയിരുന്നു. മലയാളത്തില്‍ ഒരു സീസണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴിലെ വിശേഷങ്ങള്‍ കേരളത്തിലും പ്രചരിച്ചിരുന്നു.

കമല്‍ ഹാസന്‍ അവതരകനായിട്ടെത്തുന്ന ഷോയുടെ മൂന്നാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു മത്സരാര്‍ത്ഥി ബിഗ് ബോസിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതടക്കം നിരവധി പ്രശ്‌നങ്ങളായിരുന്നു ഇത്തവണ തമിഴ് ബിഗ് ബോസ് പ്രേമികള്‍ക്ക് കാണേണ്ടി വന്നത്. ബിഗ് ബോസില്‍ വലിയൊരു മാറ്റം വരാന്‍ പോവുകയാണെന്നാണ് ഔദ്യോഗികമല്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു?

സല്‍മാന്‍ ഖാന്‍, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ എന്നിങ്ങനെ നിരവധി പ്രമുഖ താരങ്ങളാണ് ബിഗ് ബോസ് അവതാരകന്മാരായിട്ടെത്തുന്നത്. തമിഴില്‍ തുടക്കം മുതല്‍ കമല്‍ ഹാസനായിരുന്നു അവതാരകന്‍. മൂന്ന് സീസണുകളിലും താരത്തിന്റെ നേതൃത്വത്തിലായിരുന്നു. ബിഗ് ബോസില്‍ നിന്നുമുള്ള കമല്‍ ഹാസന്റെ ചില പരാമര്‍ശങ്ങള്‍ വമ്പന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറിയിരുന്നു.

 കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു?

ഇപ്പോഴിതാ കമല്‍ ഹാസന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമല്‍ ഹാസന്‍ പോവുകയാണെങ്കില്‍ അദ്ദേഹത്തിന് പകരം മറ്റാരാണ് അവതാരകനായിട്ടെത്തുന്നതെന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു.

ഇപ്പോഴിതാ നടന്‍ ചിമ്പു ബിഗ് ബോസ് അവതാരകന്‍ ആയേക്കും എന്ന സൂചനകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ കമല്‍ഹാസന് പകരം ചിമ്പുവിനെ ആ സ്ഥാനത്ത് കാണാന്‍ കഴിയില്ലെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു?

ഇക്കൊല്ലം ജൂണില്‍ ആരംഭിച്ച തമിഴ് ബിഗ് ബോസ് സീണ്‍ മൂന്ന് നിലവില്‍ പത്ത് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയി കൊണ്ടിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഏകദേശം അവസാന റൗണ്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് ഉലകനായകന്‍ പിന്മാറുന്നതായിട്ടുള്ള ഗോസിപ്പുകള്‍ വന്നത്. അതേ സമയം ഇതുവരെ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു റിപ്പോര്‍ട്ടുകളും വന്നിട്ടില്ല. മൂന്നാം സീസണ്‍ കഴിഞ്ഞതിന് ശേഷമായിരിക്കും അവതാരകന്‍ മാറാന്‍ സാധ്യത. ഉടന്‍ തന്നെ കമല്‍ഹാസന്‍ തുറന്ന് സംസാരിക്കുമെന്നാണ് കരുതുന്നത്.

കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു?

ഈ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കമല്‍ ഹാസന്‍ മൂന്നാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നും മറ്റ് പ്രമുഖരായ താരങ്ങളുടെ പേരും പറഞ്ഞ് കേട്ടിരുന്നു. ഇതോടെ അവതാരകന്‍ ആരായിരിക്കുമെന്നറിയാന്‍ ആരാധകരും കാത്തിരുന്നു. എന്നാല്‍ പ്രമോ വീഡിയോയിലൂടെ ഉലകനായകന്‍ തന്നെ അവതാരകനായിട്ടെത്തുമെന്ന് കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

 കമല്‍ ഹാസന്‍ ബിഗ് ബോസ് വിടുന്നു?

സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണ് താനെന്ന് നേരത്തെ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

കമല്‍ ഹാസന്റെ തന്നെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ഇന്ത്യന്റെ രണ്ടാം ഭാഗമായിട്ടെത്തുന്ന ചിത്രമാണിത്. 1996 ല്‍ റിലീസിനെത്തിയ ചിത്രം ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എസ് ശങ്കര്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X