ബിഗ് ബോസിലെത്തിയ ഉലകനായകന് മോഹന്‍ലാല്‍ നല്‍കിയ സ്വീകരണം! പൊളിച്ചടുക്കിയില്ലേ? കാണൂ!
Recommended Video

മലയാളികളെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. റേറ്റിങ്ങില്‍ അസാമാന്യ കുതിപ്പൊന്നുമില്ലെങ്കിലും മോശമല്ലാത്ത തരത്തില്‍ മുന്നേരഉകയാണ് പരിപാടി. വിമര്‍ശനവും വിവാദവും ലക്ഷ്യമാക്കിയാണെങ്കില്‍പ്പോലും പലരും പരിപാടി കാണുന്നുവെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. പരിപാടി തീരുന്നതിന് മുന്‍പ് തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്്. ബിഗ് ബോസുമായി ബന്ധപ്പെട്ട് നിരവധി ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ട്രോളര്‍മാരും സജീവമാണ്.
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലാണ് പരിപാടിയില്‍ അവതാരകനായി എത്തുന്നത്. സിനിമാതിരക്കുകളും എഎംഎംഎയുടെ നേതൃപദവിയുമൊക്കെ വഹിക്കുന്നതിനിടയിലും അദ്ദേഹം കൃത്യമായി ബിഗ് ഹൗസിലേക്കെത്തുന്നുണ്ട്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തിരഞ്ഞെടുക്കുന്നത്. വേദനാജനകമായ കാര്യമാണെങ്കിലും ആ ദൗത്യവുമായി എത്തുന്നത് താരമാണ്. അവതാരകനായി മോഹന്‍ലാലിനെക്കൂടാതെ മറ്റൊരാള്‍ കൂടി എത്തിയാല്‍ എങ്ങനെയുണ്ടാവും? ഉലകനായകന്‍ എന്തിനാണ് ബിഗ് ബോസിലേക്കെത്തിയത്, ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ഗ്രൂപ്പുകളില്‍ സജീവമാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

കമല്‍ഹസന്‍ ബിഗ് ബോസിലേക്ക്
ബിഗ് ബോസ് മലയാളത്തിലേക്ക് അതിഥിയായി കമല്‍ഹസന്‍ എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അക്കാര്യത്തെക്കുറിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള കമല്‍ഹസന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. അവതാരകനായാണോ അതിഥിയായാണോ താരമെത്തുന്നതെന്ന തരത്തിലുള്ള സംശയങ്ങളായിരുന്നു പിന്നീട്.

അതിഥിയെക്കണ്ട് അമ്പരന്ന് മത്സരാര്‍ത്ഥികള്‍
ഇതാദ്യമായാണ് ഒരു സെലിബ്രിറ്റി മലയാളം ബിഗ് ബോസിലേക്കെത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റും ടാസ്‌ക്കുമൊക്കെയായി മുന്നേറുന്നതിനിടയില്‍ ബിഗ് ഹൗസിലേക്കെത്തിയ അതിഥിയെ കണ്ടപ്പോള്‍ മത്സരാര്‍ത്ഥികളുടെ കണ്ണുതള്ളിയിരുന്നു. സാക്ഷാല്‍ ഉലകനായകന്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മുന്നിലെത്തിയതിന്റെ അമ്പരപ്പ് മിക്കവരിലുമുണ്ടായിരുന്നു. മത്സരാര്‍ത്ഥികളെ പരിചയപ്പെട്ടും അവരോട് സംവദിച്ചതിന് ശേഷവുമാണ് അദ്ദേഹം മടങ്ങിയത്.

മോഹന്‍ലാലും കമല്‍ഹസനും ഒരുമിച്ചൊരു വേദി
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ കമല്‍ഹസനും മോഹന്‍ലാലും ഒരുമിച്ചൊരു വേദി പങ്കിടുന്ന അസുലഭ മുഹൂര്‍ത്തം കൂടിയായി മാറുകയായിരുന്നു അത്. ബിഗ് ബോസ് അവതാരകനായ നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിനെ കാണുന്നില്ല. പകരം ഞാന്‍ അവതാരകനാവട്ടെ, നമുക്ക് പരിപാടി തുടങ്ങിയാലോ എന്ന ചോദ്യവുമായാണ് അദ്ദേഹം എത്തിയത്.

വിശ്വരൂപം 2 പ്രമോഷന്‍
കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനുമായാണ് അദ്ദേഹം ബിഗ് ബോസിലേക്കെത്തിയത്. പൂജാ കുമാറിനും മുഹമ്മദ് ജിബ്രാനുമൊപ്പമാണ് അദ്ദേഹമെത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് വിശ്വരൂപം 2 തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിട്ടുള്ളതെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.

പാട്ട് പാടി ആഘോഷമാക്കി
ഉലകനായകന്റെ വരവ് മത്സരാര്‍ത്ഥികള്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോയും ചിത്രങ്ങളും മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. ശനിയാഴ്ചയാണ് മുഴുനീള എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അവതാരകന്‍ കൂടിയായ ഉലകനായകന്‍ മലയാളം ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ അത് അസുലഭ നിമിഷമായി മാറുകയായിരുന്നു.
കമല്‍ഹസന്‍ പങ്കുവെച്ച ചിത്രം
മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍, കമല്‍ഹസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം കാണൂ.


Click it and Unblock the Notifications