ബിഗ് ബോസിലേക്കെത്തിയ കമല്‍ഹസനെ കണ്ട് കണ്ണ് തള്ളിയ താരങ്ങള്‍ ചെയ്തത് ? കാണൂ!
Recommended Video

തിരശ്ശീലയിലോ ടെലിവിഷന്‍ സ്‌ക്രീനിലോ കാണുന്ന പോലെയല്ല പലരുമെന്ന് വ്യക്തമാക്കുന്ന പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. പുറമേ കാണുന്ന ധൈര്യമൊന്നും പലര്‍ക്കുമില്ലെന്നും തൊട്ടാവാടികളെപ്പോലെയാണ് പെരുമാറുന്നതെന്നും ഒന്നൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. പേളി മാണിയും ശ്രിനിഷും അരിസ്റ്റോ സുരേഷും ബഷീറും രഞ്ജിനി ഹരിദാസും സാബുവും അനൂപ് ചന്ദ്രനുമൊക്കെയായി പരിപാടി വിജയകരമായി കുതിക്കുകയാണ്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരാണ് പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ആഴ്ചാവസാനത്തിലാണ് പ്രകടനത്തിന്റെയും പ്രേക്ഷക പിന്തുണയുടെയും അടിസ്ഥാനത്തില്‍ എലിമിനേഷന്‍ നടത്തുന്നത്.
രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. പ്രചവനാതീതമായ കാര്യങ്ങളുമായാണ് ബിഗ് ബോസ് എത്താറുള്ളത്. പരിപാടി തുടങ്ങി നാളിത്രയായിരുന്നുവെങ്കിലും ഇതുവരെ ഒരതിഥി പോലും ബിഗ് ഹൗസിലേക്കെത്തിയിരുന്നില്ല. ഈ പരാതിക്കും വിമര്‍ശനത്തിനും പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം നായകനായ ഉലകനായകന്‍ സാക്ഷാല്‍ കമല്‍ഹസനാണ് ഇപ്പോള്‍ പരിപാടിയിലേക്ക് എത്തിയത്. അവതാരകനായി കമല്‍ഹസന്‍ എത്തുന്നുവെന്ന തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ബിഗ് ഹൗസിന്റെ പ്രധാന ഗേറ്റ് നീങ്ങിയപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം ആകാംക്ഷയോടെ നോക്കിയിരുന്നു. അപ്പോഴാണ് നാടകീയമായി കമല്‍ഹസനെത്തിയത്. അദ്ദേഹത്തെ കണ്ടതും ആര്‍പ്പുവിളിക്കുകയായിരുന്നു താരങ്ങള്‍. ശ്രിനിഷും അര്‍ച്ചനയുമായാണ് ആദ്യം ഓടി അദ്ദേഹത്തിനരികിലേക്ക് എത്തിയത്. കാലിലേക്ക് വീഴാമൊരുങ്ങിയ ഇരുവരെയും അദ്ദേഹം ചേര്‍ത്ത് പിടിക്കുകയായിരുന്നു. പിന്നാലെ തന്നെ മറ്റ് മത്സരാര്‍ത്ഥികളും ഓടിയെത്തിയിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications