മഞ്ജു വാര്യരും മോഹന്‍ലാലും അക്കാര്യത്തില്‍ ഒരുപോലെയാണ്! സംവിധായകന്‍ കമല്‍ പറയുന്നു
അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. മോഹന്‍ലാലും മഞ്ജു വാര്യരുമെല്ലാം അക്കാര്യത്തില്‍ ഒരുപോലെയാണെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് കമല്‍ മഞ്ജു വാര്യരെ കുറിച്ച് വാചാലനായത്. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള വീഡിയോ വീണ്ടും പ്രചരിക്കുകയാണ്.
തൂവല്‍കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകള്‍ ചെയ്യുന്ന സമയത്ത് മഞ്ജുവിന് അധികം വായന ഒന്നും ഉണ്ടായിരുന്നില്ല. നൃത്തവും പാട്ടുമായിരുന്നു പ്രധാന വിഷയം. അങ്ങനെ ലോഹിതദാസ് കുറച്ച് പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തിട്ട് വായിക്കാന്‍ പറയും. കുറച്ച് ദിവസം കഴിയുമ്പോള്‍ വായിച്ചോ എന്ന് ചോദിക്കും.

വായിച്ചു എന്ന് മഞ്ജു പറയുകയും എന്നെ നോക്കി കണ്ണടച്ച് കാണിക്കുകയും ചെയ്യുമായിരുന്നു. അതില്‍ നിന്നുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ മഞ്ജുവിന് ഉണ്ടായിട്ടുണ്ട്. അഭിനയ ജീവിതത്തിന്റെ ഇടവേള മഞ്ജുവിന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. പരിപാടിയ്ക്കിടെ മഞ്ജുവിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് അതിഥിയായി എത്തിയതായിരുന്നു സത്യന്‍ അന്തിക്കാട്.
'പണ്ടത്തേത് വെച്ച് നോക്കിയാല്‍ മഞ്ജുവിന് കുറച്ച് പക്വത കൂടിയെന്നാണ് കമല്‍ പറയുന്നത്. പണ്ടൊക്കെ സെറ്റില്‍ കുസൃതി കളിച്ച് നടക്കുന്ന മഞ്ജുവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. എന്നാല്‍ അന്നും ഇന്നും മഞ്ജുവിനുള്ള ഒരു പ്രത്യേകത മഞ്ജു സംവിധായകന്റെ നടിയാണ്. അതില്‍ മാറ്റം വന്നിട്ടില്ല. ആദ്യ കാലത്തൊക്കെ ഞങ്ങള്‍ തോന്നിയിരുന്നത് അങ്ങനെയാണ്.

മോഹന്‍ലാലിനെ കുറിച്ചും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. വെള്ളം പോലെയാണ് മോഹന്‍ലാല്‍. ഏത് പാത്രത്തിലേക്ക് ഒഴിച്ചാലും ആ പാത്രത്തിന്റെ ഷെയ്പ്പിലായിരിക്കും. അതുപോലെയാണ് മഞ്ജു. ഏത് സംവിധായകന്റെ അടുത്ത് കിട്ടിയാലും ഒരു കളിമണ്ണ് പോലെ ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. അത്രയധികം ഫ്‌ളെക്‌സിബിളായിട്ട് സംവിധായകനൊപ്പം നില്‍ക്കുന്ന ആര്‍ട്ടിസ്റ്റായിരുന്നു. അതൊരു സമര്‍പ്പണം മാത്രമായിട്ട് കാണുന്നില്ല. അത് ദൈവീകമായി കിട്ടിയ കഴിവായിട്ടാണ് കാണുന്നത്. അതിലും ഇതുവരെ മാറ്റം വന്നിട്ടില്ല. ഇപ്പോള്‍ അത് കുറച്ചും കൂടി കൂടിയതായിട്ടാണ് തോന്നുന്നതെന്നും കമല്‍ പറയുന്നു.


Click it and Unblock the Notifications











