ഈ ക്രിസ്തുമസിന് തകര്‍ക്കാന്‍ പോവുന്നത് ദിലീപേട്ടനാണ്! ദിലീപിന്റെ കമ്മാരനും ടെലിവിഷനിലെത്തും!
Recommended Video

അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച രാമലീലയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദിലീപിന്റെ ഹിറ്റ് സിനിമ. റിലീസിനോടനുബന്ധിച്ച് ഒരുപാട് പ്രതിസന്ധികളില്‍ കുടുങ്ങിയ സിനിമ തിയറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ ഹിറ്റായിട്ടാണ്. 2018 ല്‍ കമ്മാരസംഭവമായിരുന്നു റിലീസ് ചെയ്തത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ബിഗ് ബജറ്റിലായിരുന്നു നിര്‍മ്മിച്ചത്.
ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു കമ്മാരസംഭവം വന്നത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. എങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപ് ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ ചിത്രത്തില്‍ നമിത പ്രമോദായിരുന്നു നായിക.

മലയാളത്തിന് പുറമേ തമിഴില്‍ നിന്നും സിദ്ധാര്‍ത്ഥ് മേനോന്‍, ബോബി സിംഹ, തുടങ്ങിയ താരങ്ങളും മുരളി ഗോപി, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട്, മണിക്കുട്ടന്‍, സിദ്ദിഖ് എന്നിങ്ങനെ വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു. ഇത്തവണത്തെ ക്രിസ്തുമസിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമ്മാരനും എത്തുകയാണ്. ദിലീപ് ഓണ്‍ലൈനിലൂടെ ആരാധകരാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഫാന്‍സ് പറയുന്നതിങ്ങനെ..
ദിലീപിന്റെ വരാനിരിക്കുന്ന സിനിമകള്‍കഴിവുള്ള പുതുമുഖ സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ മലയാള സിനിമയിലെ ദൃശ്യവിസ്മയം... മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ സിനിമ. 2018 ലെ ഏറ്റവും മികച്ച മലയാള സിനിമ. ക്രിസ്മസ് ദിനത്തില്‍ ഫഌവേഴ്‌സ് ടിവിയില്‍.


Click it and Unblock the Notifications











