For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറാമത്തെ കാമുകി ഇവളാണ്; സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന നടിയെ ചൂണ്ടി കനല്‍പ്പൂവിലെ നായകന്‍ സനു

  |

  സീരിയല്‍ താരങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. ഏറ്റവുമൊടുവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് കനല്‍പ്പൂവ്. ഒത്തിരി താരങ്ങളുള്ള സീരിയലിലെ നായിക-നായകന്മാരായി അഭിനയിക്കുന്നത് നടന്‍ സനുവും ജനനിയുമാണ്. വൈഷ്ണവി-ഹരിദാസ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

  സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ താരങ്ങളുടെ വീഡിയോയാണിപ്പോള്‍ വൈറലാവുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില വെളിപ്പെടുത്തലുകളും താരങ്ങള്‍ നടത്തിയിരുന്നു. വിശദമായി വായിക്കാം..

  താരങ്ങള്‍ക്ക് രസകരമായ ഗെയിം നല്‍കി കൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്. സനുവിന് കന്നടയില്‍ പാട്ട് പഠിപ്പിച്ച് കൊടുക്കാനാണ് ജനനിയോട് അവതാരക ആവശ്യപ്പെട്ടത്. അത്യാവശ്യം നല്ല രീതിയില്‍ സനു പാട്ട് പഠിച്ചു. അടുത്തത് മലയാളത്തില്‍ ഒരു ഡയലോഗ് ജനനിയെ കൊണ്ട് പറയിപ്പിക്കുകയാണ് വേണ്ടത്. രണ്ടാളും മനോഹരമായി ഈ ടാസ്‌ക് കൈകാര്യം ചെയ്തിരുന്നു. ഇതിന് ശേഷം മറ്റൊരു ഗെയിം നല്‍കി. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റേയാളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോദിക്കാം.

  Also Read: നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

  ആദ്യത്തെ റൗണ്ടില്‍ സനുവാണ് തോറ്റത്. ഇതോടെ രസകരമായ ചോദ്യവുമായി ജനനി എത്തി. 'നിന്റെ ആറാമത്തെ ഗേള്‍ഫ്രണ്ട് ആരാണെന്നാണ്' നടി ചോദിച്ചത്. ആറാമത്തെ ആള്‍ ഇവളാണെന്ന് ജനനിയെ ചൂണ്ടി കാണിച്ചു. അവന്റെ ഗേള്‍ ഫ്രണ്ട് ആയിരിക്കാന്‍ താല്‍പര്യമില്ലെന്ന് നടിയും സൂചിപ്പിച്ചു.

  അടുത്തത് ജനനിയോടാണ് ചോദിച്ചത്. തനിക്ക് പേഴ്‌സണല്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ ഇഷ്ടമില്ലെന്ന് സനു പറഞ്ഞതോടെ അവതാരക തന്നെ ജനനിയോട് ചോദിച്ചു. എപ്പോഴെങ്കിലും സിനിമയിലുള്ള നടന്മാരോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇഷ്ടമല്ല, ഒത്തിരി പേരോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ജനനി പറഞ്ഞു. ആദ്യത്തെ ആള്‍ ഹൃത്വിക് റോഷനാണ്. എന്ത് ഹോട്ടും സെക്‌സിയുമാണ് അദ്ദേഹമെന്ന് ജനനി പറഞ്ഞു.

  Also Read: റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  അടുത്ത ചോദ്യവും ജനനിയോടായിരുന്നു. ഓഫ് സ്‌ക്രീനിലെ ആദ്യത്തെ കിസ് ആരുമായിട്ടാണെന്നാണ് സനു ചോദിച്ചത്. നടി അതിന് ഉത്തരം പറയുന്നതിന് മുന്‍പേ എനിക്കത് അറിയാമെന്ന് സനു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെട്ടെന്ന് തന്നെ അത് നിനക്ക് അറിയുന്ന ആളല്ലെന്ന് ജനനിയുടെ മറുപടിയെത്തി. അങ്ങനെയാണെങ്കില്‍ അത് ഫസ്റ്റ് കിസ് ആയിരിക്കില്ലെന്ന് സനു ആരോപിച്ചു. അങ്ങനെ വളരെ തമാശരൂപേണയാണ് താരങ്ങള്‍ വ്യക്തി ജീവിതത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

  Also Read: ബെഡ് റൂം സീനിനെ പറ്റിയാണ് സംസാരം; ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ലെന്ന് ദുര്‍ഗയും ഭര്‍ത്താവും

  സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതിനെ പറ്റിയും സനു പറഞ്ഞിരുന്നു. 'ഞാന്‍ സീരിയല്‍ കാണാത്ത ആളായിരുന്നു. അമ്മ പണ്ട് സീരിയല്‍ കാണുമ്പോള്‍ അത് മാറ്റിയില്ലെങ്കില്‍ ടിവി തല്ലിപ്പൊളിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഞാന്‍ സീരിയലില്‍ അഭിനയിക്കാനെത്തി. വര്‍ക്ക് തുടങ്ങിയതിന് ശേഷം ഞാനെന്റെ സീനുകള്‍ മാത്രമേ കാണാറുണ്ടായിരുന്നുള്ളു.

  എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് വിലയിരുത്തി തിരുത്താന്‍ വേണ്ടിയാണ്. അതിന് ശേഷം കനല്‍പൂവ് സീരിയല്‍ കണ്ട് തുടങ്ങി. അത് കണ്ടതോടെ അടുത്ത എപ്പിസോഡും കാണാനുള്ള ആകാംഷ വന്നതെന്ന് സനു പറയുന്നു.

  കനല്‍പ്പൂവിന്റെ കഥയിലേക്ക് തന്റെ കഥാപാത്രം വരാന്‍ പോവുന്നതേയുള്ളു. ഇതുവരെ ഉണ്ടായിരുന്ന കഥയിനി മാറാന്‍ പോവുന്നതേയുള്ളുവെന്നും സനു വ്യക്തമാക്കുന്നു.

  Read more about: serial
  English summary
  Kanalpoovu Serial Fame Sanu And Janani Opens Up About Their Personal And Professional Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X