എല്ലാവരെയും വിട്ട് വന്നുവെന്ന തോന്നല്‍ മാറ്റണം! ഇനി പൊന്നനെ നന്നായി നോക്കണം! മരുമകളോട് കണ്ണന്‍ സാഗര്‍

കഴിഞ്ഞ ദിവസമായിരുന്നു കണ്ണന്‍ സാഗറിന്റെ മകന്റെ വിവാഹം. രജിസ്‌ട്രോഫീസില്‍ വെച്ച് ലളിതമായിട്ടായിരുന്നു കല്യാണം എന്നും അദ്ദേഹം കുറിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായി കണ്ണന്‍ സാഗര്‍ തന്നെയാണ് മകന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെയായി മരുമകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ഞങ്ങളുടെ കുടുംബത്തോടൊപ്പം വന്നുചേർന്ന അഞ്ചാമതൊരാൾ, സ്വാഗതം മോളേ ഇനിയുള്ള യാത്രയിൽ നമുക്ക് ഒന്നിച്ച് നീങ്ങാം. സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. സ്നേഹത്തിലും മനുഷ്യത്വത്തിലും പരോപകാരത്തിലും കൈകോർത്തു തുടക്കമിടാം. സ്വന്തം മാതാപിതാക്കളേയും സഹോദരനേയും വേർപിരിഞ്ഞു വന്നുവെന്ന തോന്നൽ ആദ്യം മാറ്റണം. ഉത്തരവാദിത്തം എന്റെ മകൻ ഏറ്റെടുത്തില്ലേ. ഇനി എന്റെ പൊന്നനെ നന്നായി നോക്കണം. ജീവിതം സുരഭിലവും സൗഹാർദ്ധവും സന്തോഷവും നിറഞ്ഞതാകട്ടെ. കുഞ്ഞി നാത്തൂനൊപ്പം ഞങ്ങളും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിൽ മീഡിയ വഴിയും, അല്ലാതെയും ഒപ്പം ചേർന്ന പ്രിയപ്പെട്ടവർക്ക് പറഞ്ഞാൽ തീരാത്ത കടപ്പാട് സ്നേഹം എന്നുമായിരുന്നു കുറിപ്പ്.

Kannan Sagar s wishes to newly married couples
Photo Credit: Kannan Sagar/ Facebook

ആശംസകള്‍, ഇത്രയേ വേണ്ടൂ കല്യാണം. ആര്‍ഭാടമാക്കി ബാധ്യതകള്‍ വരുത്തി വെക്കാതെ നല്ലതുപോലെ ജീവിക്കാം. ഐശ്വര്യവും സമാധാനവും നിറഞ്ഞൊരു കുടുംബ ജീവിതം ആശംസിക്കുന്നു. അച്ഛന്റെ നല്ല മനസിന് നന്ദിയും. മക്കള്‍ക്ക് ആശംസകളും. പിണക്കങ്ങള്‍ ഒറ്റ രാത്രി കൊണ്ട് പറഞ്ഞ് തീര്‍ക്കണം എന്ന് പറഞ്ഞത് നന്നായി. നവദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചെത്തിയത്.

എന്റെ മകന്റേയും അവന്റെ പാതിയായ ഈ മകളുടേയും ജീവിതം നിയമപരമായി രജിസ്റ്റർ ഓഫീസിൽ വെച്ച് ഒപ്പിട്ടു ഒന്നായി നാളെ തുടക്കം കുറിക്കും. മക്കളുടെ ആഗ്രഹത്തിന് അപ്പുറം മാതാപിതാക്കൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട. അവർ നല്ലതേ തിരഞ്ഞെടുക്കൂ എന്ന ബോധ്യവും ആത്മവിശ്വാസവും മാത്രമാണ് ഒരുറപ്പ്. സ്വപ്നങ്ങൾക്ക് പുറകേ, ആഗ്രഹങ്ങൾക്ക് പിന്നാലെ ദീർഘവീക്ഷണം മുന്നിട്ടും നിൽക്കണം. തീരുമാനങ്ങൾ മുറുകെ പിടിക്കണം. പിന്നെല്ലാം വിധികൾക്ക് വിട്ടുകൊടുക്കാം.

ധൈര്യവും പ്രാർത്ഥനയും മനസുറപ്പും ആവശ്യസമയത്തു ഉപഹരിക്കും മക്കളുടെ ജീവിതം സന്തുഷ്ടവും സമാധാനവും സന്തോഷകരവും ആകട്ടെ,
അച്ഛയുടെ അകമഴിഞ്ഞ പ്രാർത്ഥന എപ്പോഴുമുണ്ട്, ഒരു വിളിപ്പുറത്തു ഞാനെപ്പോഴുമുണ്ട്, എന്റെ മക്കൾക്ക്‌ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ, ഒന്നിച്ച് ജോലിചെയ്തവർ ഒന്നിക്കുവാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രിയപ്പെട്ട എല്ലാവരുടേയും അനുഗ്രഹം ഞങ്ങളുടെ മക്കളിൽ പ്രവീൺ കണ്ണനും, റോഷൻ. S.ജോണിക്കും ഉണ്ടാവണം എന്നായിരുന്നു കണ്ണൻ സാ​ഗർ ആദ്യം കുറിച്ചത്.

ഒരു മകന് അച്ഛൻ കൊടുക്കാവുന്ന അതിരുറ്റ സ്നേഹവും ലാളനയും ശക്കാരവും നേർവഴിയും നൽകി അവൻ വിദ്യയും തൊഴിലും സ്വായത്വമാക്കി അല്ലലില്ലാതെ ജീവിക്കുന്നു, മക്കൾക്ക്‌ വേണ്ട സകല സപ്പോർട്ടും നൽകി ഞങ്ങൾ അച്ഛനും അമ്മയും കുഞ്ഞി പെങ്ങളും കൂടെയുണ്ട്. വിവാഹപ്രായമായി ചെക്കന് ആലോചനകൾ പലവഴിയിൽ നടക്കുന്നു. നിർബന്ധമില്ല ,അവന്റെ ഇഷ്ടത്തിന്, അവന്റെ സമയത്തിന് വിട്ടുകൊടുക്കുന്നു. നടക്കേണ്ട സമയം നടക്കട്ടെ. ആയുരാരോഗ്യ സൗഖ്യമായി സസന്തോഷം മറ്റുള്ളവരെ സ്നേഹിച്ചും, തൊഴിലിൽ അഭിവൃദ്ധി ലഭിച്ചും, അൽപ്പം കഷ്ട്ടതയും പരാദീനതയും അറിഞ്ഞും, സഹിച്ചും, പൊറുത്തും, എന്റെ പൊന്നൻ 'പ്രവീൺ കണ്ണൻ' അങ്ങനങ്ങു പോട്ടെ, അച്ഛയുടെ പ്രാർത്ഥനയും സംരക്ഷണവും എപ്പോഴും കൂടെയുണ്ട് എന്നായിരുന്നു മുൻപൊരിക്കൽ മകന് പിറന്നാളാശംസ നേർന്ന് കണ്ണൻ സാ​ഗർ എഴുതിയത്.

More from Filmibeat

Read more about: Kannan Sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X