അത്യാവശ്യം യാത്രകളൊക്കെ പോവാം! അത് കേട്ടപ്പോൾ ഒരു ധൈര്യം! ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കണ്ണൻ സാഗർ
മിനിസ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് കണ്ണന്‍ സാഗര്‍. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായാണ് ചില വയ്യായ്മകള്‍ വന്നത്. വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് ഹൃദയം പണി തന്നത് അറിഞ്ഞത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റിയുമൊക്കെ കഴിഞ്ഞ് വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇടയിലൊരു സര്‍ജറിയും വേണ്ടിവന്നിരുന്നു. വിവരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. ചെക്കപ്പിന് പോയതും, ആവശ്യമെങ്കില്‍ മനസിന് ധൈര്യമുണ്ടെങ്കില്‍, അത്യാവശ്യം യാത്രകളും, വര്‍ക്കുകളുമൊക്കെ ചെയ്‌തോളാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പുതിയ പോസ്റ്റിലൂടെയായിരുന്നു ഇപ്പോഴത്തെ വിശേഷം പങ്കുവെച്ചത്.
മനുഷ്യ ദൈവങ്ങളെ ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും, വിശ്രമവും കുറേ നാളുകൾക്കൂടി മുന്നോട്ട് കൊണ്ടുപോണം എന്ന നിർദ്ദേശം നൽകി. നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ, യാത്രകളിൽ ഒക്കെ പോകാം മനസിന് ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞെപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ, പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.

പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ ഭാരവാഹികൾ,രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെഎസ് പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും, മനസ്സും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന 'മാ' സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
മനുഷ്യ ദൈവങ്ങൾ " നല്ല പ്രയോഗം അതിനെക്കാൾ മികച്ചത് "ചേർത്ത് പിടിച്ച മനുഷ്യർ " എന്ന് തന്നെയാണ്. വേഗം ട്രാക്കിൽ ഇറങ്ങൂ. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ധൈര്യമായി മുന്നോട്ട് പോവുക. സകല ദൈവങ്ങളും തുണയ്ക്കും. മനസ്സ് സന്തോഷമായി ഇരിക്കാൻ ശ്രമിക്കുക, സന്തോഷം, ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാം ശരിയാകും. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി സ്നേഹം പങ്കുവെച്ചത്.
ഈ കൂടെ കൂടിയവൾ ഇല്ലായിരുന്നെങ്കിൽ വേദനയുടേയും ഏകാന്തതയുടേയും ലോകത്ത് ഞാനെന്നേ ഒറ്റപ്പെട്ടുപോയേനേ, രാത്രികളിൽ മുക്കലും മൂളലും വേദനയുടെ ലാസ്യവും ചേർന്നുള്ള ശബ്ദങ്ങൾ ഞാൻ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. പുലരാവാറാവും അതൊന്നു നിലച്ചിട്ടു അവൾക്കൊന്നുറങ്ങാൻ. ചൂടുവെള്ളവും, വേദനസംഹാരി മരുന്നുമായി അങ്ങനെ കുത്തിയിരുന്നു ഉറക്കം തൂങ്ങുന്നതും കാണാം.
കർശന നിർദ്ദേശങ്ങളുടെ ഭാഗമായി ആരേയും അങ്ങനെ സന്ദർശകരായി അനുവദിക്കുന്നുമില്ല. മൂന്ന് മാസങ്ങൾ ആ തുന്നിയ മാംസങ്ങൾ ഒന്ന് ഉണങ്ങികിട്ടിയാൽ ഒന്ന് പുറത്തോട്ടും ഇറങ്ങി എന്റെ തുടർ സ്വപ്‍നങ്ങളിലേക്കും തൊഴിലിലേക്കും കടക്കാൻ, പെങ്ങളുടെ വീടാണ്. ഇവിടെ ഒരുമുറിയും മുകളിലെ ഹാളുമാണ് എന്റെ ലോകം. രാവിലെയും വൈകിട്ടും കുറേശെ നടക്കുന്നുണ്ട്. അത് തുടരാൻ നിർദ്ദേശമുണ്ട്. ഫോൺ ഉള്ളത്കൊണ്ട് സഹപ്രവർത്തകരും സുഹൃത്തുക്കളും മിക്കവാറും വിളിയുണ്ട് എന്നായിരുന്നു നേരത്തെ അദ്ദേഹം കുറിച്ചത്. സാമ്പത്തിക പ്രതിസന്ധികളൊക്കെയുണ്ടായിരുന്നുവെന്നും, പ്രിയപ്പെട്ടവരെല്ലാം അറിഞ്ഞ് സഹായിച്ചുവെന്നും കണ്ണന്‍ മുന്‍പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications

