ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് കണ്ണന്‍ സാഗര്‍. പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ജീവിത വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ വിവാഹം കഴിഞ്ഞത്. കുടുംബത്തിലേക്ക് പുതിയൊരാളെത്തിയ വിശേഷങ്ങള്‍ അദ്ദേഹം പങ്കിട്ടിരുന്നു. ഇപ്പോഴിതാ ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്നുപോവുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

പ്രഗ്നന്‍സി സമയത്ത് കാണാന്‍ തോന്നിയത് ജിറാഫിനെ! പ്രസവത്തിന് തൊട്ടുമുന്‍പ് തന്‍വിയുടെ സാഹസികയാത്ര
പ്രഗ്നന്‍സി സമയത്ത് കാണാന്‍ തോന്നിയത് ജിറാഫിനെ! പ്രസവത്തിന് തൊട്ടുമുന്‍പ് തന്‍വിയുടെ സാഹസികയാത്ര

ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും, സാമ്പത്തിക പരാധീനതയും, സന്തോഷവും, സമാധാനവും, സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർത്ഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും, ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നത്.

അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും, എന്നാൽ നോക്കട്ടെയെന്ന ദൃഢനിശ്ചയത്തോടെ നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ.

Kannan Sagar shared a new update
Photo Credit: Kannan Sagar/ Facebook

കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു. ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ ആൻജിയോഗ്രാം ചെയ്തു. നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനെ ബൈപ്പാസ്സ് ശസ്ത്രക്രിയ്ക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു. അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ് ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു.

കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?
കാണാതെയാണോ പൃഥ്വിയെ ഇഷ്ടപ്പെട്ടത്! പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി! സുപ്രിയ അന്ന് പറഞ്ഞത്?

എന്നക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ്. പ്രിയപ്പെട്ടവരുടെ പ്രാർത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും എന്നായിരുന്നു കുറിപ്പ്.

എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. പ്രാർത്ഥനകൾ ചേട്ടാ എല്ലാം വേഗം ഭേദമാകും, എല്ലാ കാര്യങ്ങൾക്കും ഉള്ള പണം വേഗത്തിൽ ഓക്കെ ആവട്ടെ. ഭയപ്പെടേണ്ട, സർജറി അല്ലാതെ ഒരുപാട് ട്രീറ്റ്മെന്റ് ഇന്ന് നിലവിലുണ്ട്. പ്രാർത്ഥയുണ്ട് ചേട്ടാ, എത്രയും പെട്ടന്ന് കാര്യങ്ങൾക്കുള്ള ഒരു സാമ്പത്തികം ഓക്കേ ആവട്ടെ. തുടങ്ങി നിരവധി പേരായിരുന്നു കണ്ണനെ ആശ്വസിപ്പിച്ച് എത്തിയത്.

More from Filmibeat

Read more about: Kannan Sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X