രതിമൂര്‍ച്ച എങ്ങനെ അഭിനയിക്കാം! താരങ്ങള്‍ക്ക് സംവിധായകന്റെ കിടിലന്‍ ഉപദേശം, കരണ്‍ ജോഹര്‍ കിടുക്കി!!

ബോളിവുഡിലെ പ്രമുഖനാണ് കരണ്‍ ജോഹര്‍. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, കോസ്റ്റിയൂം ഡിസൈനര്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച കരണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. സിനിമയ്ക്ക് പുറമേ കോഫി വിത് കരണ്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലും കരണ്‍ അവതാരകനാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ചാറ്റ് ഷോ കളില്‍ ഒന്നാണ് കോഫി വിത് കരണ്‍. ഇന്ത്യയിലെ പ്രമുഖരായ താരങ്ങളെ പങ്കെടുപ്പിച്ച് കിടിലന്‍ ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതാണ് കരണിന്റെ ഹോബി.

karan-johar

എന്നാല്‍ ഇപ്പോഴിതാ കരണ്‍ ജോഹര്‍ അതിഥിയായി മറ്റൊരു ചാറ്റ് ഷോ യില്‍ പങ്കെടുത്തിരിക്കുകയാണ്. നേഹ ധൂപിയ ആയിരുന്നു ഈ ഷോ യുടെ അവതാരക. പരിപാടിയിലൂടെ ലൈംഗികത അഭിനയിക്കുന്നതിനെ കുറിച്ച് കരണ്‍ പറഞ്ഞ മറുപടികളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഏറ്റവും നല്ല രീതിയില്‍ രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ കരണ്‍ താരങ്ങള്‍ക്ക് നല്‍കിയ ഉപദേശം എന്താണെന്നായിരുന്നു ചോദ്യം.

അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന ഘട്ടത്തിലെത്തിക്കുക. അടുത്തൊന്നും കക്കൂസ് ഇല്ല. അങ്ങനെയാവുമ്പോള്‍ വരുന്ന ഭാവം അതിന് കൃത്യമായിരിക്കുമെന്നാണ് കരണ്‍ പറയുന്നത്. കുറിക്ക് കൊള്ളുന്ന കരണിന്റെ ഈ ഉത്തരമാണ് സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X