»   » കാമുകിയെ വേശ്യ എന്ന് വിളിച്ചാല്‍ മിണ്ടാതിരിക്കുമോ? നടന്‍ ചെയ്തത്

കാമുകിയെ വേശ്യ എന്ന് വിളിച്ചാല്‍ മിണ്ടാതിരിക്കുമോ? നടന്‍ ചെയ്തത്

By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരം കരണ്‍ കുന്ദ്രയും അനുഷ ദന്ദേക്കറും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അടുത്തിടെ ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോ പോസ്റ്റ് ചെയ്തതും നിരവധി ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോയ്ക്ക് കിട്ടിയത്.

എന്നാല്‍ ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തത് കരണിനെ തീരെ പിടിച്ചില്ല. തന്റെ കാമുകി വേശ്യയെ പോലെയുണ്ടെന്ന ആരാധികയുടെ കമന്റാണ് കരണിനെ പ്രകോപിപ്പിച്ചത്. അപ്പോള്‍ തന്നെ കരണ്‍ മറുപടിയും നല്‍കി. വ്യാജ അക്കൌണ്ട് ഉപയോഗിച്ച് കമന്റ് ചെയ്യുന്ന ആരാധകരെ തനിക്ക് ആവശ്യമില്ലെന്നും കരണ്‍ പറഞ്ഞു.

karan-anusha

ഈ വ്യാജ അക്കൗണ്ട് ഒരു പെണ്‍കുട്ടിയാണ് നോക്കുന്നതെന്ന് കരണ്‍ പറയുന്നുണ്ട്. ദയവ് ചെയ്ത് ഈ അക്കൗണ്ടിലെ പേരും ഫോട്ടോയും എടുത്ത് മാറ്റാനും കരണ്‍ ആവശ്യപ്പെട്ടു.

2015 ഡിസംബറിലാണ് കരണും അനുഷയും തമ്മിലുള്ള പ്രണയം പുറത്താകുന്നത്. ഇപ്പോള്‍ യെ കഹാന്‍ ആഗയെ ഹം എന്ന പരമ്പരയുടെ തിരക്കിലാണ് കരണ്‍ കുന്ദ്ര.

English summary
Karan Kundra lashes out at a fan for insulting girlfriend Anusha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam