കരിക്കിലെ ജോര്‍ജും ബിഗ് ബോസിലേക്ക് വരുന്നുണ്ടോ? 'മനസാ വാചാ കര്‍ണാടക താന്‍ അറിഞ്ഞിട്ടില്ലെന്ന്' താരം
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ വരുന്നുവെന്ന് പ്രഖ്യാപിച്ചതോടെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഒരുപാട് താരങ്ങളുടെ പേര് ഇതിനകം പുറത്ത് വന്നു. അതില്‍ പലരും തങ്ങള്‍ അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കരിക്ക് ഫെയിം അനു കെ അനിയനാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്.
പുതിയ ബിഗ് ബോസിലേക്ക് എത്തുന്ന താരങ്ങളുടെ പട്ടികയില്‍ അനു കെ അനിയന്റെ പേരും ഉണ്ടായിരുന്നു. കരിക്കിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത അനു വളരെ കുറഞ്ഞ കാലം കൊണ്ടാണ് പ്രശസ്തിയിലേക്ക് എത്തിയത്. സിനിമയിലും മുഖം കാണിച്ചിട്ടുള്ള താരം ബിഗ് ബോസിലേക്ക് വരുമോ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു.

യൂട്യൂബ് ചാനലുകളിലും ബിഗ് ബോസ് ആരാധകരുടെ ഫാന്‍ പേജുകളിലുമെല്ലാം അനുവിന്റെ പേര് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് താരം പറയുന്നു, 'മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന്' എന്നാണ് അനു എഴുതിയത്.
അനു ബിഗ് ബോസിലേക്ക് പോകരുതെന്ന അപേക്ഷയുമായി ആരാധകരും രംഗത്ത് വന്നിരുന്നു. കരിക്ക് ടീമിന്റെ പേര് ഇതോടു കൂടി പോകും. ജോര്‍ജ്ജേ ഇത്ര കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജ് ഒറ്റയടിയ്ക്ക് കളഞ്ഞു കുളിക്കരുതെന്നുമൊക്കെയാണ് ജോര്‍ജിന്റെ ഫാന്‍സിന് പറയാനുള്ളത്. എന്തായാലും അനു ബിഗ് ബോസില്‍ ഉണ്ടാവില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നേരത്തെ ബോബി ചെമ്മണ്ണൂര്‍, മോഹനന്‍ വൈദ്യര്‍, അനാര്‍ക്കലി മരക്കാര്‍, റിമി ടോമി, കനി കുസൃതി, രഹന ഫാത്തിമ, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, ദിയ കൃഷ്ണ-ഇഷാനി തുടങ്ങി ഒരുപാട് താരങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ഥികളായി ഉണ്ടാവുമെന്ന തരത്തില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. റിമി, ബോബി ചെമ്മണ്ണൂര്‍, ദിയ എന്നിവരെല്ലാം ഇതില്‍ വിശദീകരണം രേഖപ്പെടുത്തി എത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് അനു കെ അനിയനും എത്തിയത്.


Click it and Unblock the Notifications