'ആ മകളെ ഫിറോസ് തിരിഞ്ഞ് നോക്കിയിട്ടുണ്ടോ?, നന്മമരം കളിക്കരുത്, അണ്ണന് ഏത് കർമയാണ് ഇപ്പോൾ കിട്ടുന്നത്?'
സജ്ന നൂർ വിഷയത്തിൽ മുൻ ഭർത്താവ് ഫിറോസ് ഖാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെയ്ത വീഡിയോകൾ ശ്രദ്ധ നേടിയിരുന്നു. സജ്നയ്ക്കും കാമുകനായ പ്രമുഖ വ്യക്തിക്കും ഇപ്പോൾ തിരിച്ചടി ലഭിക്കുന്നത് അവർ ഇത്രയും നാൾ ചെയ്ത കർമ്മങ്ങളുടെ ഫലമാണെന്നാണ് ഫിറോസ് ഖാൻ രണ്ട് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. എന്നാൽ മുൻ ഭാര്യയേയും അവരുടെ ഇപ്പോഴത്തെ പങ്കാളിയേയും വിമർശിക്കുന്ന ഫിറോസ് മുൻകാല ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുന്നതും സ്വയം വിലയിരുത്തുന്നതും നല്ലതാണെന്ന് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അതുൽ വ്ലോഗ്സ് പറയുന്നു.
ആദ്യ വിവാഹത്തിലുണ്ടായ മകളെ തിരിഞ്ഞ് നോക്കാത്ത വ്യക്തിയാണ് ഫിറോസെന്നും പല കാര്യങ്ങളും തനിക്ക് അറിയാവുന്നതാണെന്നും പുതിയ വീഡിയോയിൽ അതുൽ പറഞ്ഞു.

കർമ ഈസ് റിയൽ, കർമ ഈസ് ട്രൂ എന്നൊക്കെ ഫിറോസ് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. അണ്ണനെ സജ്ന തേച്ചിട്ടുണ്ടെങ്കിൽ അവർ കർമ അനുഭവിക്കണമെന്നത് ശരിതന്നെ. പക്ഷെ അണ്ണന് ഏത് കർമയാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്?. അതേ കുറിച്ച് ചിന്തിച്ച് നോക്കിയോ?. പഴയ കാര്യങ്ങൾ ആലോചിച്ച് നോക്കൂ. ഫിറോസിന് ഇപ്പോൾ കിട്ടുന്ന കർമ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെയ്ത ചില പ്രവൃത്തികളുടേതാണ്.
ആദ്യം ഫിറോസ് ഒരു സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ ഒരു മകളും ജനിച്ചു. ശേഷം ഇരുവരും നിയമപരമായി വേർപിരിഞ്ഞ് രണ്ട് വഴിക്ക് പോയി. പക്ഷെ ആ ബന്ധത്തിൽ ഫിറോസിന്റെ ചോരയിൽ പിറന്ന ഒരു കുട്ടിയുണ്ട്. ആ കുട്ടിയെ പിന്നീട് ഫിറോസ് തിരിഞ്ഞ് നോക്കിയിട്ടില്ല. തിരിഞ്ഞ് നോക്കിയിട്ടുണ്ടോയെന്ന് ഫിറോസ് തന്നെ ഒന്ന് ആലോചിച്ച് നോക്കൂ.
ചോദിക്കാനാണെങ്കിൽ എല്ലാം ചോദിക്കാനുണ്ട്. കർമ്മ ഈസ് റിയൽ എന്നും പറഞ്ഞ് ക്ലീൻ ഷേവും ചെയ്ത് മുടിയും വളർത്തി കൂളിങ് ഗ്ലാസും വെച്ച് സംസാരിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഏത് കർമയാണ് അടിച്ചതെന്ന് ചിന്തിക്കേണ്ടി വരും. താൻ താൻ ചെയ്യുന്നതിന്റെ ഫലം താൻ താൻ അനുഭവിക്കേണ്ടി വരും. വലിയ നന്മമരം കളിച്ച് ഇതെല്ലാം കർമയാണെന്ന് പറഞ്ഞ് സംസാരിക്കുമ്പോൾ എല്ലാം അറിയാവുന്ന നിലയ്ക്ക് എനിക്ക് പുച്ഛം തോന്നും.
സ്വന്തം ചോരയിൽ പിറന്ന മകളെ തിരിഞ്ഞ് നോക്കിയിട്ടുണ്ടോ?. ആരും ഇവിടെ പെർഫെക്ടൊന്നുമല്ല. നമ്മൾ ചെയ്യുന്ന തെറ്റുകൾ വരും തലമുറയേയും ബാധിക്കും എന്നാണ് അതുൽ ഫിറോസിനെ വിമർശിച്ച് പറഞ്ഞത്. സജ്നയുമായി ഫിറോസിന്റെ രണ്ടാം വിവാഹമായിരുന്നു. സജ്നയുടേയും രണ്ടാം വിവാഹമായിരുന്നു. സജ്നയുമായുള്ള ദാമ്പത്യത്തിൽ ഫിറോസിന് ഒരു മകനുണ്ട്.

സജ്നയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളും സജ്നയുടെ സംരക്ഷണത്തിലാണ്. മോന്റെ കാര്യത്തിന് വേണ്ടി മാതാപിതാക്കൾ എന്ന രീതിയിൽ എപ്പോഴും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുകയും സംസാരിക്കുകയും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും തനിക്ക് പ്രണയബന്ധം ഉണ്ടായതുകൊണ്ടല്ല ഫിറോസുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ സജ്ന പറഞ്ഞത്.
ആരെയും ഈ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നും സജ്ന ആവശ്യപ്പെട്ടിരുന്നു. ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയാണ് അവതാരകൻ എന്ന രീതിയിൽ ഫിറോസിനെ പോപ്പുലറാക്കിയത്. പിന്നീട് സിനിമകളിൽ അഭിനയിക്കുകയും മോഡലിങ് ചെയ്യുകയും എല്ലാം ചെയ്തു. ബിഗ് ബോസിൽ വന്നശേഷമാണ് കപ്പിൾ എന്ന രീതിയിൽ ഫിറോസും സജ്നയും പോപ്പുലറായത്.
നാലര വർഷമായി സിനിമയിലെ പ്രമുഖ വ്യക്തിയുമായി സജ്ന പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. താരം ഇപ്പോൾ നാല് മാസം ഗർഭിണിയുമാണ്. സജ്ന തന്നെയാണ് ഇക്കാര്യങ്ങളെല്ലാം ലൈവിൽ വന്ന് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications