»   » പൃഥ്വിയുടെ കര്‍ണനോ മമ്മൂട്ടിയുടെ കര്‍ണനോ എന്ന തര്‍ക്കത്തിനിടെ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ...ആരാണിത്?

പൃഥ്വിയുടെ കര്‍ണനോ മമ്മൂട്ടിയുടെ കര്‍ണനോ എന്ന തര്‍ക്കത്തിനിടെ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ...ആരാണിത്?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍, കൊച്ചി രാജാവ് എന്ന ചിത്രത്തില്‍ ദിലീപ് ചോദിയ്ക്കുന്നത് പോലെ 'ഇതെന്താ കര്‍ണന്മാരുടെ സംസ്ഥാന സമ്മേളനമാണോ' എന്ന് ചോദിക്കാനാണ് തോന്നുന്നത്.

ബാഹുബലി ലൊക്കേഷന്‍ തേടി പൃഥ്വിരാജിന്റെ കര്‍ണന്‍, ചിത്രീകരണത്തിന്റെ തീയതി വെളിപ്പെടുത്തി സംവിധായകന്‍!


പൃഥ്വിയുടെ കര്‍ണനോ മമ്മൂട്ടിയുടെ കര്‍ണനോ എന്ന തര്‍ക്കത്തിനിടെ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ മലയാളത്തിലെത്തുന്നു. എന്നാല്‍ പുതിയ കര്‍ണന്‍ വരുന്നത് ബിഗ് സ്‌ക്രീനിലല്ല... മിനിസ്‌ക്രീനിലാണ്. അതെ പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കര്‍ണന്‍ വരുന്നതിന് മുമ്പ് ഈ കര്‍ണനെത്തും...


മഴവില്‍ മനോരമയില്‍

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം സൂര്യപുത്രന്‍ കര്‍ണന്റെ ജീവിതം ആസ്പദമാക്കി പരമ്പര വരുന്നു. മഴവില്‍ മനോരമയിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ആര് സംവിധാനം ചെയ്യുന്നു എന്നോ അഭിനയിക്കുന്നെന്നോ ഉള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.


മമ്മൂട്ടിയുടെ കര്‍ണന്‍

മമ്മൂട്ടി കര്‍ണനാകുന്ന വാര്‍ത്ത വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. പിസി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍


പൃഥ്വിരാജിന്റെ കര്‍ണന്‍

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഈ കര്‍ണന്‍. ഇതിനോടകം ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. 2017 അവസാനത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കും


പുതിയ കര്‍ണന്റെ പ്രമോ

ഇതാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോവുന്ന പരമ്പര കര്‍ണന്റെ പ്രമോ വീഡിയോ. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും എന്ന് പ്രതീക്ഷിയ്ക്കാം.


English summary
Karnan coming soon on mini screen
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam