കൊച്ചിനെ പൊന്നുപോലെ നോക്കണം! വന്നവരും, നിന്നവരും ഗംഗയും ഒരുപോലെ കരഞ്ഞു! എന്‍ഗേജ്‌മെന്റില്‍ സംഭവിച്ചത്?
അടുത്തിടെയായിരുന്നു ഗ്ലാമി ഗംഗയും അപ്പുവും എന്‍ഗേജ്ഡായത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ ഇരുവരും വ്‌ളോഗിലൂടെ പങ്കിടുന്നുണ്ടായിരുന്നു. എന്‍ഗേജ്‌മെന്റ് ഒരുക്കങ്ങളും, അന്നത്തെ പരിപാടിയും, അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഗംഗ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട ആള്‍ക്കാരെല്ലാം ഗംഗയുടെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളെല്ലാം ഗംഗയെക്കുറിച്ച് വാചാലയായപ്പോള്‍ അമ്മയും വികാരഭരിതയായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സന്തോഷമുണ്ട്. കാര്‍ത്തിക്കും, മീനാക്ഷിയുമൊക്കെ പറഞ്ഞത് സത്യമാണ്. അപ്പു നല്ലൊരു മോനാണ്, നന്മ മാത്രം നിറഞ്ഞ മനസാണ്. എന്റെ കൊച്ചിനെയും, ഞങ്ങളെയുമെല്ലാം അവന്‍ നന്നായി നോക്കുമെന്ന് അറിയാം എന്നായിരുന്നു അമ്മ പറഞ്ഞത്.
കോഴിക്കോട് എന്തോ പരിപാടിക്ക് പോയപ്പോഴാണ് ഗംഗയെ ആദ്യം കാണുന്നത്. ഹോയ് ഗംഗ വന്നു എന്ന് പറഞ്ഞായിരുന്നു ഗംഗ വന്നത്. എന്നെ പരിചയപ്പെടണം എന്ന് പറഞ്ഞ് അരികിലേക്ക് വന്നത്. പക്കാ, ട്രിവാന്‍ഡ്രം സ്ലാംഗിലായിരുന്നു സംസാരം. അടുത്ത ദിവസം ഞങ്ങളെല്ലാം ഫംഗ്ക്ഷന് പോവാനായി ഇറങ്ങിയപ്പോള്‍ ഗംഗയെ കാണുന്നില്ല. ഗംഗയുടെ റൂമില്‍ പോയി ശരണ്യ വാതിലില്‍ മുട്ടുന്നു. കുറേപേര്‍ ഗംഗയുടെ റൂമിനരികില്‍ പോയി വാതിലില്‍ മുട്ടുകയായിരുന്നു. വിളിച്ചോ ചേട്ടാ എന്ന് ചോദിച്ചായിരുന്നു ഗംഗ വന്നത്. നല്ല പോസിറ്റീവ് വൈബായിട്ടുള്ളൊരു കൊച്ചാണല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. യൂട്യൂബില്‍ നോക്കിയപ്പോഴാണ് വ്‌ളോഗുകളൊക്കെ കണ്ടത്. പേഴ്‌സണല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതും, വീടും, അമ്മയും, സഹോദരിയും, അവള്‍ കടന്നുവന്ന വഴികളെക്കുറിച്ചും പറഞ്ഞതൊക്കെ കണ്ടു.

അതൊക്കെ കേട്ടപ്പോള്‍ ആ കുട്ടിയോട് ഉള്ളിലൊരു സ്‌നേഹം. പിന്നെ പരിപാടികളിലൊക്കെ കാണാന്‍ തുടങ്ങി. അങ്ങനെ സുഹൃത്തുക്കളായി മാറി. അവള്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അവള്‍ ഇവിടെ വരെ എത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് അവളൊരു വീട് വെച്ചത്, കാര്‍ വാങ്ങിയത്. അന്തസായി കുടുംബം നോക്കി ജീവിക്കുന്നു.
ഒറ്റയ്ക്കാണെങ്കില്‍ പോലും എല്ലാം നേടിയെടുക്കും എന്ന ഇച്ഛാശക്തിയുണ്ട് അവള്‍ക്ക്. ഈ ലോകത്ത് എന്ത് സംഭവിച്ചാലും, ഇവിടെ ഇരിക്കുന്നവരെല്ലാം നിനക്കൊപ്പം തന്നെയുണ്ടാവും എന്നും. റിംഗ് കൈമാറുന്ന സമയത്ത് ഓരോരുത്തരുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. അത്രയും സ്‌നേഹിക്കുന്നുണ്ട് എല്ലാവരും നിന്നെ. അപ്പൂ, നന്നായി നോക്കണം കേട്ടോ.
അവള്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്ത് വന്ന മോളാണ്. പൊന്നുപോലെ തന്നെ നോക്കണം എന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്. നല്ല ബന്ധങ്ങള്‍ വന്നുചേരുന്നതാണ്. അക്കാര്യത്തില്‍ ഞാന്‍ അത്രയും അനുഗ്രഹിക്കപ്പെട്ടവളാണ്.ഏത് പ്രതിസന്ധി വന്നാലും നേരിടാന്‍ റെഡിയാണ്. നല്ല ബന്ധങ്ങള്‍ നമുക്കൊരിക്കലും കിട്ടണമെന്നില്ലല്ലോ. എന്നാല്‍ എന്നെ സംബന്ധിച്ച് നല്ല ബന്ധങ്ങള്‍ എന്നിലേക്ക് വരികയായിരുന്നു.എന്ന് ഗംഗ വ്യക്തമാക്കിയുരുന്നു. യാതൊരു ഉപകാരവുമില്ലാത്ത ബന്ധുക്കള്‍ എന്തിനാണ്, ഒപ്പം നില്‍ക്കാന്‍ നല്ലൊരു ടീമുണ്ടെങ്കില്‍ ഗംഗ ഭാഗ്യവതിയാണ്. കാര്‍ത്തിക് എത്ര ആത്മാര്‍ത്ഥമായാണ് ഗംഗയെക്കുറിച്ച് സംസാരിച്ചത്. ഇങ്ങനെയുള്ള ബന്ധങ്ങള്‍ കിട്ടാനും വേണം യോഗം, സ്വന്തം അച്ഛനോ, ചേട്ടനോ പറയുന്നത് പോലെയുണ്ടായിരുന്നു കാര്‍ത്തികിന്റെ വാക്കുകള്‍. ഇവളെ പൊന്നു പോലെ നോക്കണമെന്നല്ലേ പറഞ്ഞത്.


Click it and Unblock the Notifications















