വിവേകിന് ഞാന്‍ തേക്കുമോ എന്ന പേടിയായിരുന്നു, രജിസ്റ്റര്‍ വിവാഹം ചെയ്ത അനുഭവം പറഞ്ഞ് ഭാര്യ സുമി

By Midhun Raj

പരസ്പരം പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിവേക് ഗോപന്‍. ജനപ്രിയ പരമ്പരയിലെ സൂരജേട്ടനെയും ദീപ്തി ഐപിഎസിനെയും മലയാളികള്‍ ഏറ്റെടുത്തു. ഓഡീഷനിലൂടെയാണ് വിവേക് പരമ്പരയില്‍ എത്തിയത്. പരസ്പരത്തിന് മുന്‍പ് ചില സിനിമകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു. എന്നാല്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറച്ചപ്പോഴാണ് നടനെ കൂടുതല്‍ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്. അഞ്ച് വര്‍ഷത്തിലധികമാണ് പരസ്പരം സംപ്രേക്ഷണം ചെയ്തത്. പരസ്പരം കഴിഞ്ഞ ശേഷവും ടിവി ഷോകളിലൂടെയും മറ്റ് പരമ്പരകളിലൂടെയും വിവേക് ഗോപന്‍ എത്തി.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മല്‍സരിച്ചു വിവേക് ഗോപന്‍. അതേസമയം വിവേക് ഗോപനുമായുളള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഭാര്യ സുമി വിവേക് മനസുതുറക്കുകയാണ്. സിനിമ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നി സംസാരിച്ചത്. ഒരു ഡാന്‍സ് ട്രൂപ്പില്‍ വെച്ചാണ് ആദ്യമായി വിവേകിനെ കാണുന്നതെന്ന് സുമി പറയുന്നു.

സിനിമാറ്റിക്ക് ഡാന്‍സ് പ്രാക്ടീസ് ചെയ്യാനാണ്

'സിനിമാറ്റിക്ക് ഡാന്‍സ് പ്രാക്ടീസ് ചെയ്യാനാണ് താന്‍ അവിടെ എത്തിയത്. അങ്ങനെ പരിചയപ്പെട്ട് പ്രണയത്തിലായി. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്', സുമി പറഞ്ഞു. 'ഒളിച്ചോടിയല്ല വിവാഹം കഴിച്ചത്. രജിസ്റ്റര്‍ മാര്യേജ് ആണ്. പുളളിക്ക് ഞാന്‍ തേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് വിവേക് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം നോ പറഞ്ഞു. അപ്പോ ഞാന്‍ അദ്ദേത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി'.

ഇല്ലെന്ന് നമ്മള്‍ തെളിയിക്കണമല്ലോ

'ഇല്ലെന്ന് നമ്മള്‍ തെളിയിക്കണമല്ലോ. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് വീട്ടുകാര്‍ അറിഞ്ഞത്. അന്ന് വലിയ വിഷയമായെന്നും, ഇങ്ങനെ ഇവിടെ നിക്കാന്‍ ആകില്ല, കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ ഔദ്യോഗികമായി പളളിയില്‍ വെച്ച് വിവാഹം നടന്നു. വളരെ സാധാരണമായ ജീവിതമാണ് ആണ് ഞങ്ങളുടേത്', താരപത്നി പറയുന്നു.

വലിയ സ്വപ്നങ്ങളോ, മറ്റ് കാര്യങ്ങളോ ഒന്നും

'വലിയ സ്വപ്നങ്ങളൊന്നും ഇല്ലായിരുന്നു. ഒരു വീട് വെക്കണം, ജീവിക്കണം. സാധാരണ വ്യക്തികള്‍ക്ക് ഉളള ആഗ്രഹങ്ങള്‍ മാത്രം. പിന്നെ പുളളിക്ക് സിസിഎല്‍ ടൂര്‍ണമെന്‌റില്‍ കളിക്കാനുളള അവസരം ലഭിച്ചു. തങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വട്ടപൂജ്യത്തില്‍ നിന്നുമാണ്' എന്നും സുമി പറഞ്ഞു. 'വീട്ടില്‍ പാവമാണ് വിവേക്. ചൂടാകാത്ത പ്രക്യതം ആണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ് വീട്ടില്‍', സുമി പറഞ്ഞു,

Recommended Video

Mohanlal's Aaraattu release date announced
മകന്‌റെ കാര്യത്തില്‍ ആണെങ്കിലും പോലും

'മകന്‌റെ കാര്യത്തില്‍ പോലും ഞങ്ങള്‍ അങ്ങനെയാണ്. ഞങ്ങള്‍ മൂന്നാളും നല്ല സുഹൃത്തുക്കളെ പോലാണ്. പരസ്പരത്തിന് മുന്‍പ് സിനിമകളിലും ഷോര്‍ട്ട് ഫിലിംസിലുമൊക്കെ വിവേക് അഭിനയിച്ചു. ആ സമയത്ത് തന്നെ വിവേകിന് അഭിനയം വഴങ്ങുമെന്ന് തനിക്ക് മനസിലായിരുന്നു' എന്നും സുമി പറഞ്ഞു. പക്ഷേ പരസ്പരം സമയത്ത് വിവേകിന്റെ വായ ഒരു സൈഡിലേക്ക് പോകുന്നതായി തോന്നി. ലിപ്‌സ് മൂവമെന്‌റ് ആണ് വിഷയം ആയി തോന്നിയത്. അത് പുളളിയോട് പറഞ്ഞു. അതിപ്പോള്‍ ശരിയായി. ജീവിതത്തില്‍ പോരാട്ടം ഉണ്ടായിരുന്നു. ഒരിക്കലും എളുപ്പം ആയിരുന്നില്ല കയറ്റങ്ങള്‍. ഇപ്പോഴും പോരാട്ടത്തില്‍ തന്നെയാണെന്നും' താരപുത്രി പറഞ്ഞു.

More from Filmibeat

Read more about: vivek gopan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X