Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു പ്രണയമുണ്ടായിരുന്നു, പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ച് അമൃത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത വർണ്ണൻ. പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ പരമ്പരകളിലൂടൊണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. നായികയായി അരങ്ങേറ്റം കുറിച്ച താരം വില്ലത്തി കഥാപാത്രത്തിലും തിളങ്ങിയിരുന്നു. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അമൃത അഭിനയിക്കുന്നത്. നടൻ പ്രശാന്താണ് ഭർത്താവ്.
മാധ്യമങ്ങളുടെ മുന്നിൽ വെച്ച് രൺവീറിനോട് ദേഷ്യപ്പെട്ട് ദീപിക, ഒന്നും മിണ്ടാതെ നടൻ, വീഡിയോ വൈറൽ
വിവാഹത്തിന് ശേഷവും സീരിയലിൽ സജീവമാണ് താരം. ഇപ്പോഴിത സീരിയലിൽ നിന്ന് കിട്ടിയ ആദ്യത്തെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വേളങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് അമൃത കരിയർ ആരംഭിക്കുന്നത്. ഒട്ടും ഇഷ്ടമില്ലാതെയാണ് അഭിനയത്തിലേയ്ക്ക് വന്നതെന്നും താരം പറയുന്നു. കൂടാതെ പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ചും നടി പറയുന്നു.
അന്ന് ചോര വന്നു, പേടി തോന്നിയത് ആ ഒറ്റ കാര്യത്തിൽ, ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

അമൃതയുടെ വാക്കുകൾ ഇങ്ങനെ... '' പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു . ടീച്ചിംഗ് ആയിരുന്നു ഇഷ്ടം. തന്നെ നിർബന്ധിച്ചാണ് അഭിനയത്തിലേയ്ക്ക് കൊണ്ടു വന്നതെന്നും അമൃത പറയുന്നു. നടി ചിപ്പി ചേച്ചിയുടെ ഭർത്താവ് രഞ്ജിത്തേട്ടനാണ് തന്നെ വേളങ്കണ്ണി മാതാവിലേയ്ക്ക് വിളിക്കുന്നത്. 300 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം. അവിടെ നിന്ന് ആയിരുന്നു തുടങ്ങിയത്. ഐശ്വര്യമായിരുന്നു എന്നും അമൃത എംജിയ്ക്ക് മറുപടിയായി പറയുന്നു.

വില്ലത്തി കഥാപാത്രങ്ങൾ തിരഞ്ഞെടുത്തതിനെ കുറിച്ചും അമൃത പറയുന്നുണ്ട്. എംജിയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. താൻ ആയിട്ട് തിരഞ്ഞടുക്കുകയായിരുന്നു എന്നാണ് ഉത്തരം നൽകിയത്. '' ചക്രവാകം എന്ന സീരിയലിലാണ് നായികയായി അഭിനയിക്കുന്നത്. അതൊരു 7 മണി സീരിയൽ ആയിരുന്നു. ആ സമയത്ത് സ്നേഹക്കൂട് എന്നൊരു സീരിയൽ വന്നു. അത് 7. 30 ആയിരുന്നു. അതിലേയ്ക്ക് പോസിറ്റീവും നെഗറ്റീവും റോളിലേയ്ക്ക് ആളെ വേണമായിരുന്നു. അങ്ങനെ എന്നെ വിളിച്ചു. ഏഴ് മണിക്കുള്ള സീരിയലിൽ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഏഴരയ്ക്കും ഹിറോയിൻ തന്നെയാകുമ്പോൾ പ്രേക്ഷകർ വിചാരിക്കും ഒരു സീരിയൽ ആയിരിക്കുമെന്ന്. അങ്ങനെ ഒരു വെറൈറ്റിയ്ക്ക് വേണ്ടി നെഗറ്റീവ് വേഷം ചെയ്തു നോക്കുകയായിരുന്നു. തനിക്ക് ചെയ്യാൻ എളുപ്പം നെഗറ്റീവ് വേഷങ്ങളാണെന്നും അമൃത പറയുന്നു.

പ്രശാന്തുമായിട്ടുളള വിവാഹത്തെ കുറിച്ചും അമൃത പറയുന്നുണ്ട്. ''കോമഡി സ്റ്റാറിൽ വെച്ചാണ് ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാൻ വലിയ താൽപര്യമില്ലായിരുന്നു. അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു. താൻ വിവാഹത്തിന് റെഡിയായപ്പോൾ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു . എന്നോട് വേറെ നോക്കിക്കോളാൻ പറഞ്ഞു.

പ്രശാന്തുമായിട്ടുള്ള ഒരു രസകരമായ സംഭവവും അമൃത പറയുന്നുണ്ട്. ഷോയിൽ വെച്ച് തങ്ങൾ സംസാരിച്ചിരുന്നില്ല. അന്ന് എന്റെ പരിപാടി കഴിഞ്ഞിട്ട് റൂമിൽ പോയി ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയത്ത് വണ്ടി വന്ന കാര്യം പറയാൻ പ്രശാന്തേട്ടൻ റൂമിൽ വന്നു. ആ സമയം ഞാൻ ഒരു ചിക്കൻ കാൽ കടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അങ്ങനെയാണ് പരസ്പരം ശ്രദ്ധിക്കുന്നതെന്നും അമൃത പറയുന്നു. കൂടാതെ പ്രശാന്തേട്ടൻ നേരത്തെ തന്നെ ശ്രദ്ധിക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. കൂടാതെ തന്നോടൊപ്പം സെൽഫി എടുത്തിരുന്നുുവെന്നും അന്നൊന്നും തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നു എന്നും അമൃത പറയുന്നു.
-
ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്, ഈ എവിക്ഷന് പലര്‍ക്കുമുള്ള മുന്നറിയിപ്പ്...
-
സ്വപ്നം പോലെയുള്ള ദിനങ്ങള്‍, മുന്നില്‍ ലാലേട്ടന്; അനുഭവം പറഞ്ഞ് ട്വല്‍ത്ത്മാന്റെ തിരക്കഥാകൃത്ത്
-
'നിങ്ങളിൽ ആര് ജയിച്ചാലും ഞാൻ സന്തോഷതി'യാണെന്ന് ദിൽഷ, രാജരാജേശ്വരി അധോലോകത്തിലേക്ക് ക്യാപ്റ്റൻസി എത്തി!