കല്യാണ ശേഷമാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്; വിവാഹം പോലും നടക്കില്ലായിരുന്നു, അമൃത വര്‍ണന്റെ പ്രണയകഥ

സീരിയല്‍ നടി അമൃത വര്‍ണന്റെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ആണ് വരന്‍. ഇരുവരും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയമുണ്ടെങ്കിലും വിവാഹത്തിലേക്ക് എത്തിയത് ഇപ്പോഴാണ്. മുന്‍പ് അമൃതയെ പ്രൊപ്പോസ് ചെയ്തിട്ടുള്ള ആള്‍ കൂടിയായിരുന്നു പ്രശാന്ത്. അന്ന് താല്‍പര്യമില്ലെന്ന് അമൃത പറഞ്ഞു.

റായി ലക്ഷ്മി സൌന്ദര്യ സംരംക്ഷണത്തിലാണ്, വർക്കൌട്ടിനിറങ്ങഇയ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങിയ കാലത്ത് അമൃത പ്രശാന്തിനെ തേടി പോയെങ്കിലും തിരിച്ചും താല്‍പര്യമില്ലെന്ന് പ്രശാന്ത് അറിയിച്ചു. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃതയും ഭര്‍ത്താവ് പ്രശാന്തും പറയുന്നത്.

 പ്രണയത്തെ കുറിച്ച് അമൃതയും ഭര്‍ത്താവും

താന്‍ പ്രണയിക്കുന്ന കുട്ടികളെല്ലാം പെട്ടെന്ന് കല്യാണം കഴിച്ച് പോകുമായിരുന്നു എന്ന് പ്രശാന്ത് പറയുമ്പോള്‍ അതുകൊണ്ട് എന്നെ പ്രണയിച്ചില്ല. അങ്ങനെ കല്യാണം കഴിക്കുകയും ചെയ്തു. വേഗം കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാര്യം അതാണെന്നാണ് പ്രശാന്തും അമൃതയും പറയുന്നത്. അമൃതയുടെ സുഹൃത്തായ സൂര്യ ചേച്ചി വഴിയാണ് താന്‍ ഇഷ്ടം അറിയിച്ചത്. പക്ഷേ അമൃതയ്ക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു.

 പ്രണയത്തെ കുറിച്ച് അമൃതയും ഭര്‍ത്താവും

ഉടനെ അമൃതയ്ക്ക് പ്രണയത്തിന് താല്‍പര്യമില്ലെന്നും പിന്നെയേ ഉണ്ടാവുകയുള്ളു എന്നും അറിയിച്ചു. അത് പോട്ടോ എന്ന് ഞാനും വിചാരിച്ചതായി പ്രശാന്ത് സൂചിപ്പിച്ചു. തന്റെ വീട്ടില്‍ എല്ലാം ഒന്ന് സെറ്റ് ആയി വന്നപ്പോള്‍ കല്യാണം ആലോചിച്ച് തുടങ്ങി. ഇങ്ങനെ ഒരാള്‍ എന്നെ പ്രൊപ്പോസ് ചെയ്ത കാര്യം അന്നേരം അച്ഛനോട് പറഞ്ഞതായി അമൃത പറയുന്നു. ശേഷം സൂര്യ ചേച്ചിയുടെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങി നേരിട്ട് ഇദ്ദേഹത്തെ വിളിച്ചു.

 പ്രണയത്തെ കുറിച്ച് അമൃതയും ഭര്‍ത്താവും

വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങുന്നുണ്ട്. ഇപ്പോഴും ആ താല്‍പര്യം ഉണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞത്, കല്യാണം ആലോചിക്കുന്നുണ്ടെങ്കില്‍ അത് നോക്കിക്കോളു. എനിക്ക് വേറെ ലൈന്‍ ഉണ്ടെന്നാണ്. ഇതോടെ ഞാന്‍ പുള്ളിയെ ബ്ലോക്ക് ചെയ്‌തെന്ന് അമൃത പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ വിഷമം തോന്നി. അങ്ങനെ പ്രശാന്തിന്റെ യൂട്യൂബ് വീഡിയോസ് പുള്ളി അറിയാതെ കാണുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ പ്രശാന്ത് പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം കല്യാണം കഴിച്ച് പോകുന്നത് പോലെ ആ പ്രണയവും തകര്‍ന്നു.

Recommended Video

Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam
 പ്രണയത്തെ കുറിച്ച് അമൃതയും ഭര്‍ത്താവും

അതിന് ശേഷമാണ് അമൃതയുമായി വീണ്ടും അടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പുള്ളിക്കാരന്‍ കല്യാണം കഴിഞ്ഞോ എന്ന് എന്നോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പിന്നെ ഞാന്‍ തൃശൂര്‍ പോയി കണ്ടു. ആ സമയത്ത് തനിക്ക് ഇനിയും അഭിനയിക്കണമെന്ന കണ്ടീഷനാണ് അമൃത പറഞ്ഞത്. എനിക്ക് പെട്ടെന്ന് കല്യാണം വേണമെന്നും പറഞ്ഞു. അവള്‍ക്കും അതിന് താല്‍പര്യമായി. അങ്ങനെ വീട്ടില്‍ അറിയിച്ച് ജനുവരിയിലേക്ക് കല്യാണം നിശ്ചയിക്കുകയായിരുന്നു. പെട്ടെന്ന് വിവാഹവും നടത്തി. കല്യാണശേഷമാണ് ഞങ്ങള്‍ക്കിടയില്‍ ലവ് തുടങ്ങിയതെന്ന് താരങ്ങള്‍ പറയുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X