For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് തടി കൂടിയതാണ് പ്രശ്‌നം; സുഹൃത്തിൽ നിന്നും മോശമായ അനുഭവം ഉണ്ടായി, ബേഡി ഷെയിമിങ്ങിനെ കുറിച്ച് രശ്മി സോമൻ

  |

  പ്രമുഖരടക്കം പലരും ബോഡി ഷെയിമിങ് നേരിടുന്നതിനെ കുറിച്ച് വെളിപ്പെടുത്തി വന്നിട്ടുണ്ട്. ഇപ്പോഴിതാ സീരിയല്‍ നടി രശ്മി സോമനും ഇതേ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് കൊണ്ട് വന്നിരിക്കുകയാണ്. അടുത്തിടെ തന്റെ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന വളരെ മോശമായൊരു അനുഭവം കൂടി മുന്‍നിര്‍ത്തി കൊണ്ടാണ് രശ്മി തുറന്ന് സംസാരിച്ചത്.

  ഓരോരുത്തരും സ്വയം സ്‌നേഹിക്കണമെന്നാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെ രശ്മി പറയുന്നത്. മാത്രമല്ല ബോഡി ഷെയിമിങ്ങുകളോട് പ്രതികരിക്കേണ്ട രീതി എങ്ങനെയാണെന്നും പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് രശ്മി സോമനിപ്പോൾ. വിശദമായി വായിക്കാം...

  സ്റ്റോപ്പ് ബോഡി ഷെയ്മിങ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ചെയ്യുന്നവര്‍ നിര്‍ത്താന്‍ പോകുന്നില്ല. എത്രത്തോളം ആളുകള്‍ക്ക് ഇത് മനസിലാവുമെന്ന് എനിക്ക് അറിയില്ല. എന്റെ മുഴുവന്‍ മനസ് കൊണ്ടാണ് പറയുന്നത്. ഒരുപാട് കാലമായി എന്റെ മനസില്‍ തോന്നിയ ഇത്തരം കാര്യങ്ങള്‍ എല്ലാവരോടും പറയണം എന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കാന്‍ വന്നത്. ബോഡി ഷെയിമിങ് ഞാന്‍ മാത്രമല്ല നിരവധി ആളുകള്‍ ഫേസ് ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ ജനിക്കുന കുട്ടികള്‍ മുതല്‍ മരിക്കാന്‍ ആയി കിടക്കുന്ന ആളുകളെ വരെ ചിലപ്പോള്‍ ബോഡി ഷെയ്മിങ് ചെയ്യുന്നുണ്ടാകും. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് തന്നെ നെഗറ്റീവ് വാക്കാണ്. എന്ന് അറിയാം.

  എന്നെ സംബന്ധിച്ചിടത്തോളം എന്റെ തടി ആണ് പ്രശ്‌നം. തടി കൂടി എന്ന് ആളുകള്‍ പറഞ്ഞ് കേട്ട് കേട്ട് മടുത്തു. ദിവസവും ഒരു പത്തുപേരെങ്കിലും എന്നോട് ഇത് പറയും. എല്ലാവരും നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതാണ് കണ്‍സേണ്‍ ചെയ്തിട്ടാകും പറയുക എന്ന രീതിയില്‍ ആണ് പറയുന്നത്. തടി കൂടിയല്ലോ എന്ന് പലരും പറയുമ്പോള്‍ അവരുടെ ഒരു കണ്‍സേണ്‍ ആണല്ലോ എന്നാണ് കരുതിയത്. അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും. ഞാന്‍ എന്താണ് എന്ന് മനസിലാക്കാതെ ആണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു തവണ പറഞ്ഞുപോകുന്ന ആളുകളെ പിന്നെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അതെനിക്ക് ശീലമായി. ഞാന്‍ അത് അവിടം കൊണ്ടു വിടും.

  ചില ആളുകള്‍ പിന്നാലെ നടന്നു പറയും. മുടി പോയല്ലോ എന്ന്. മുടി പോവും. മനുഷ്യന്മാരായാല്‍ എന്നും ഒരുപോലെ ഉണ്ടാവില്ല. കുരു വന്നു, കണ്ണിന്റെ താഴെ കറുപ്പുണ്ട്, തടി കൂടിയല്ലോ എന്നൊക്കെയാണ് പലരുടെയും പരാതി. അത് അങ്ങനെ വരും. നമ്മളൊക്കെ എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്നിട്ടല്ലേ പുറത്തിറങ്ങുന്നത്. അപ്പോള്‍ നമ്മുക്ക് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയാം. ഇത് പൊളിക്കാന്‍ വേണ്ടി ആയിരിക്കില്ല അവര്‍ സംസാരിക്കുന്നത്. പക്ഷേ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ അപ്പുറത്തു നില്‍ക്കുന്നത് ഒരു സാധാരണ വ്യക്തി ആണെങ്കില്‍ അവരുടെ കോണ്‍ഫിഡന്‍സ് താറുമാറായി പോകും.

  ആരോടും പ്രണയം വരുന്നില്ല; കോമഡി ചെയ്ത് എല്ലാം പോയി, വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് സുബി സുരേഷ്

  എനിക്ക് ജീവിതത്തില്‍ ബോഡീ ഷേമിങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത നിലപാട് എന്താണ് എന്ന് വച്ചാല്‍ ഐ ലവ് മൈ സെല്‍ഫ് എന്നതാണ്. എനിക്ക് എന്നെ ഇതേപോലെ ഇഷ്ടമാണ്. ഇതെന്റെ അഹങ്കാരം അല്ല, കോണ്‍ഫിഡന്‍സ് ആണ്. ഞാന്‍ എന്തൊക്കെയാണ് നേടിയിട്ടുള്ളതെന്നും ഞാന്‍ എന്താണെന്നും എനിക്ക് മാത്രമാണ് അറിയാന്‍ പറ്റുകയുള്ളു. കഴിഞ്ഞ ദിവസം എനിക്കൊരു മോശം അനുഭവം ഉണ്ടായി. എന്റെ ഒരു സുഹൃത്താണ്. സുഹൃത്തെന്ന് പറയാന്‍ പറ്റുമോന്ന് അറിയില്ല. അങ്ങനെ നടിച്ച ഒരാള്‍ എന്നെ മോട്ടിവേറ്റ് ചെയ്യാന്‍ എന്ന രീതിയില്‍ പലതും വിളിക്കുമായിരുന്നു. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാനതങ്ങ് വിട്ട് കളയുമായിരുന്നു.

  രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? ഒടുവിൽ മറുപടിയുമായി സാന്ദ്ര തോമസ്

  എന്നെ ഇങ്ങനെ ഒന്നും പറയരുത് എനിക്ക് വിഷമാവുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇനി എന്തും പറയാം എന്ന അവസ്ഥ വന്നപ്പോള്‍ കുറച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന സമയത്ത് വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചു. എന്റെ തടിയെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. എനിക്ക് ഒന്നും തിരിച്ച് പറയാന്‍ പറ്റിയില്ല. ഞാന്‍ ആകെ സ്തബ്ധയായി. എന്നിട്ടും അദ്ദേഹം ചിരിച്ചോണ്ട് പറയുകയാണ്. എന്റെ സുഹൃത്ത് ആയിരുന്നു അദ്ദേഹം എങ്കില്‍ ഒരിക്കലും എന്നെ വിഷമിപ്പിക്കുന്ന രീതിയില്‍ പറയില്ല. ഭാഗ്യത്തിന് ആ കേട്ട് നിന്നവര്‍ മാന്യന്മാരായിരുന്നു. ഞാന്‍ അയാള്‍ക്ക് മറുപടി പറഞ്ഞിരുന്നു എങ്കില്‍ ഞാനും അയാളും തമ്മില്‍ വലിയ വ്യത്യസം ഇല്ലാതെ ആകുമായിരുന്നു.

  അടച്ചിട്ട മുറിയിലേക്ക് വന്ന ബച്ചന്‍ കണ്ടത് കത്രീനയും നടനും ചുംബിക്കുന്നത്! പിന്നെ സംഭവിച്ചത്

  സെല്‍ഫ് ലവ് , സെല്‍ഫ് കോണ്‍ഫിഡന്‍സ് ഒക്കെ ഉണ്ടെന്ന് പറയുന്ന ഞാന്‍ കുറച്ച് നേരം സ്റ്റക്ക് ആയി നിന്നു. ഇത് അനുഭവിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ ഉണ്ടാവും. എങ്ങനെ നമുക്കിത് നേരിടാമെന്നാണ് ഞാനിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. നെഗറ്റിവീറ്റി ഞാന്‍ ജീവിതത്തില്‍ നിന്നും കട്ട് ചെയ്ത് കളയാറുണ്ട്. നമ്മള്‍ നമ്മളെ സ്‌നേഹിക്കുകയാണ് വേണ്ടത്. എല്ലാ നെഗറ്റിവിറ്റീവ്സും കട്ട് ചെയ്യുക. പിന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുമെന്നും രശ്മി സോമന്‍ പറയുന്നു.

  Recommended Video

  Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

  വീഡിയോ കാണാം

  English summary
  Karthika Deepam Actress Reshmi Soman Opens Up Facing Body Shaming From Close Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X