സന്തോഷം പങ്കുവെച്ച് രശ്മി സോമൻ, ഒരാൾക്കെങ്കിലും മാറ്റം വന്നല്ലോ എന്ന് താരം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സീരിയലിൽ വീണ്ടും സജീവമായിട്ടുണ്ട്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപത്തിലാണ് താരം അഭിനയിക്കുന്നത്. ഈ അടുത്തയിടയ്ക്ക് തനിക്ക് നേരിടേണ്ടി വന്ന ബോഡ‍ി ഷെയിമിങ്ങ് അനുഭവത്തെ കുറിച്ച് നടി വെളുപ്പെടുത്തിയിരുന്നു. വണ്ണത്തിന്റെ പേരിലാണ് താൻ നിരവധി വിമർശനം കേൾക്കേണ്ടി വന്നതെന്നാണ് രശ്മി അന്ന് പറഞ്ഞത്. ഒരു ദിവസം പത്ത് തവണ എങ്കിലും ഇത്തരത്തിൽ കേൾക്കാറുണ്ടെന്നും രശ്മി പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് രശ്മിയുടെ പോസ്റ്റാണ്. താന്റെ വീഡിയ്ക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ചാണ് പറയുന്നത്. തന്റെ വാക്കുകൾ കേട്ടതിന് ശേഷം ഒരാൾക്കെങ്കിലും മാറ്റം വന്നത് നല്ല കാര്യമാണെന്നാണ് താരം പറയുന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന ഒരാളുടെ കമന്റാണ് രശ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

 സന്തോഷം പങ്കുവെച്ച്  രശ്മി

രശ്മി സോമന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വാക്കുകൾ ഇങ്ങനെ... '' "ഞാൻ എന്റെ മോളെ പറയാറുണ്ട്, തടി കുറവാണ് എന്ന്, ഇനി പറയില്ല," ഇതാണ് ആ കമന്റ്."ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷം," രശ്മി കുറിച്ചു . നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബോഡി ഷെയിമിങ്ങ് അനുഭവം പങ്കുവെച്ച വീഡിയോയ്ക്കും നല്ല പ്രതികരണമാണമായിരുന്നു ലഭിച്ചത്. താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

വണ്ണത്തിന്റെ പേരിൽ വിമർശനം

രശ്മി അന്ന് പറഞ്ഞത് ഇങ്ങനെ... ''വണ്ണത്തിന്റെ പേരിലാണ് താൻ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്ന് രശ്മി പറയുന്നു. ദിവസവും പത്തുവട്ടമെങ്കിലും ഇത്തരത്തിൽ കേൾക്കാറുണ്ട്. കേട്ടു ശീലമായതുകൊണ്ട് പലതും വകവെക്കാറില്ല. തടിവെച്ചു, മുടിപോയി, മുഖക്കുരു വന്നു എന്നൊക്കെ കമന്റുകൾ ചെയ്യുന്നവരുണ്ട്. ഞാനെന്നെ സ്നേഹിക്കുന്നു, എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണുണ്ടായത്. താനെന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോയിട്ടുള്ളത് എന്ന് തനിക്കു മാത്രമേ അറിയൂ.

കളിയാക്കി

കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവവും രശ്മി സോമൻ പങ്കുവെക്കുന്നു. സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് അദ്ദേഹം. തന്നെ പല രീതിയിൽ കളിയാക്കി വിളിക്കുമായിരുന്നു. ഒരിക്കൽ ചുറ്റും കുറേപേർ നിൽക്കുന്നസമയത്ത് അയാൾ വീണ്ടും വണ്ണത്തെക്കുറിച്ച് പറഞ്ഞു. തന്റെ സുഹൃത്തായിരുന്നു അദ്ദേഹമെങ്കിൽ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. കുറച്ചുനേരം താൻ സ്തബ്ധയായി നിന്നു. ഇത്രത്തോളം ആത്മവിശ്വാസവും അവനവനെ സ്നേഹിക്കുകയും ചെയ്യുന്ന താൻ പോലും മിണ്ടാനാവാതെ നിന്നു. ആരോ​ഗ്യത്തെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ ബോധവതിയാണ്. താൻ നെ​ഗറ്റീവ് അവാൻ വേണ്ടി തുടർച്ചയായി കമന്റുകൾ ചെയ്യുകയായിരുന്നു. അങ്ങനെ സുഹൃത്ത് എന്നു കരുതിയിരുന്ന ആളെ താൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കി- രശ്മി പറയുന്നു.

Recommended Video

മധുവിന്റെ ജീവന് പകരംചോദിക്കാൻ മമ്മൂക്ക, കേസ് മമ്മൂട്ടി ഏറ്റെടുത്തു
അവനവനെ സ്നേഹിക്കുക

അവനവനെ സ്നേഹിക്കുക എന്നതും ആത്മവിശ്വാസം കൈവരിക്കുക എന്നതുമാണ് ബോഡിഷെയിമിങ്ങിനെ അതിജീവിക്കാൻ ആദ്യം സ്വീകരിക്കേണ്ടത് എന്നും രശ്മി പറയുന്നു. അത്തരം അനുഭവങ്ങളിൽ ഉടൻ പ്രതികരിക്കുക, അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. നെ​ഗറ്റിവിറ്റി പറഞ്ഞ് ജീവിതത്തിൽ തളർത്താൻ നിൽക്കുന്നവരെ ഒഴിവാക്കാൻ ഒട്ടും മടിക്കരുത്. അവനവനെ സ്നേഹിക്കുന്നത് സ്വാർഥതയാണെന്നു പറയുന്നവരുണ്ട്. എന്നാൽ‌ നമ്മളെ സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളവരെ സ്നേഹിക്കാനും പിന്തുണയ്ക്കാനുമൊക്കെ കഴിയൂ.- രശ്മി സോമൻ വീഡിയോയിൽ പറഞ്ഞു.

More from Filmibeat

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X