സീരിയല്‍ നടി അമൃതയെ ഭാര്യയാക്കിയതിനെ കുറിച്ച് പ്രശാന്ത്; ഭര്‍ത്താവ് ടിക് ടോകിലെ റൊമാന്റിക് ഹീറോ ആണെന്ന് നടി
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ്അമൃത വര്‍ണന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് അമൃതയുടെ വിവാഹം. രണ്ട് വര്‍ഷത്തിന് മുകളിലുള്ള പരിചയത്തിനും പ്രണയത്തിനുമൊടുവിലാണ് അമൃതയും പ്രശാന്തും വിവാഹിതരാവുന്നത്. പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, ഏറ്റവുമൊടുവില്‍ കാര്‍ത്തിക ദീപം എന്ന സീരിയലില്‍ അഭിനയിക്കുകയാണ് അമൃത.
പ്രശാന്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും ഇരുവരും വിവാഹം വരെ എത്തിയത് എങ്ങനെയാണെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരദമ്പതിമാര്‍ തുറന്ന് പറയുകയാണ്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ ഒത്തിരി കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്.

കോമഡി സ്റ്റാറില്‍ വന്ന സമയത്താണ് അമൃതയെ കണ്ടുമുട്ടിയത്. ഷോ യിലെ ഓഡിയന്‍സായി കാണാന്‍ വന്നതായിരുന്നു താന്‍. അഭിനയിക്കാന്‍ താല്‍പര്യം ഉള്ളത് കൊണ്ട് എന്നെ കൂടി കൂട്ടുമോന്ന് അണിയറയിലുള്ള ഒരു ചേട്ടനോട് ചോദിച്ചു. അങ്ങനെ സൈഡില്‍ കൂടെ പോയി പുറകിലേക്ക് വരുന്ന വേഷങ്ങളിലായിരുന്നു തുടക്കം. പിന്നെ അവിടുത്തെ കാര്യങ്ങളൊക്കെ നോല്‍ക്കാന്‍ എന്നെ ഏല്‍പ്പിച്ചു. അന്നാണ് അമൃതയെ ആദ്യം കാണുന്നത്. ഫുഡ് കഴിക്കുന്ന സമയത്ത് ചിക്കന്‍പീസ് കടിച്ച് പറിച്ചോണ്ടിരിക്കുന്ന അമൃതയെയാണ് ഞാന്‍ കണ്ടത്.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോന്ന് ചോദിച്ചാല്‍ ചിക്കന്‍ കടിച്ച് പറിക്കുന്നതൊക്കെ കണ്ടപ്പോള്‍ പേടിയാണ് തോന്നിയതെന്ന് അമൃതയുടെ ഭര്‍ത്താവ് പ്രശാന്ത് പറയുന്നു. അന്ന് തന്നെ ഒരുമിച്ചുള്ള ഒരു സെല്‍ഫി എടുത്തു. പിന്നെ രണ്ടോ മൂന്നോ തവണയേ തമ്മില്‍ കണ്ടിട്ടുള്ളു. മുന്‍പ് അമൃത അഭിനയിച്ചിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയല്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെ അതങ്ങ് വിട്ടു. നേരില്‍ കണ്ടപ്പോള്‍ വീണ്ടും തുടങ്ങി. കല്യാണം കഴിച്ചിട്ടില്ലെന്ന് കൂടി അറിഞ്ഞു. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന നിലയില്‍ ഒരു മീഡിയേറ്റര്‍ വഴി കാര്യം അവതരിപ്പിച്ചു.

ഇത് കേട്ട ഉടനെ അമൃത കുറച്ച് ജാഡയൊക്കെ ഇട്ടു. എനിക്ക് കുറച്ച് പ്രാരാബ്ധം ഒക്കെ ഉണ്ട്. ഒരു വീടൊക്കെ വെക്കണമെന്ന് പറഞ്ഞു. ആയിക്കോട്ടെന്ന് ഞാനും പറഞ്ഞു. എന്റെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് വീട്ടില്‍ കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ അറിയിക്കാമെന്നും അന്നും താല്‍പര്യമുണ്ടെങ്കില്‍ വന്ന് ചോദിച്ചോളാന്‍ താന്‍ പറഞ്ഞതായി അമൃതയും വ്യക്തമാക്കി. പ്രശാന്ത് ദുബായില്‍ ജോലിയ്ക്കായി പോയ സമയത്താണ് അമൃത വിളിക്കുന്നത്. ഇഷ്ടം പറഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അത്.

അമൃത ഇഷ്ടം പറഞ്ഞ് വിളിച്ചെങ്കിലും താന്‍ വേറെ പ്രണയമുണ്ടെന്ന് പറഞ്ഞ് ജാഡ ഇട്ടു. അതോടെ അവള്‍ പിണങ്ങി പോയി. കുറച്ച് നാളുകള്‍ക്ക് ശേഷം അമൃത തന്നെ എന്നെ വിളിച്ചു. ആ സമയത്ത് ടിക് ടോകില്‍ ഫേമസ് ആയി നില്‍ക്കുകയായിരുന്നു പ്രശാന്ത്. റൊമാന്റിക് ഹീറോ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നതെന്ന കാര്യം കൂടി പ്രശാന്ത് വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications