For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ വീട്ടുകാര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ പോവില്ല; അഭിനയം ഉപേക്ഷിക്കാനും തയ്യാറാണെന്ന് നടി അമൃത വര്‍ണൻ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് അമൃത വര്‍ണന്‍. നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങിയിട്ടുള്ള അമൃത കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവ് പ്രശാന്തിനെ കണ്ടുമുട്ടിയത് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ നടി പല അഭിമുഖങ്ങളിലൂടെയും പറഞ്ഞു. ഇപ്പോള്‍ പ്രശാന്തും അഭിനയത്തിലേക്ക് എത്തിയെന്നുള്ള സന്തോഷത്തിലാണ് താരങ്ങള്‍.

  അതേ സമയം ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണ കാരണമാണ് താനിപ്പോഴും അഭിനയത്തില്‍ തുടരാനുള്ള കാരണമെന്നാണ് അമൃത പറയുന്നത്. അവര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ അഭിനയം മതിയാക്കി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുമെന്നും മനസമാധാനത്തോടെ ജീവിക്കണമെങ്കില്‍ അങ്ങനെയാണ് വേണ്ടതെന്നും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃതയും ഭര്‍ത്താവ് പ്രശാന്തും പറയുന്നു.

  Also Read: ഭാര്യയായതിന് ശേഷം ഇത് ആദ്യമായിട്ടാണ്; നീയിപ്പോൾ കൂടുതൽ സുന്ദരിയാണ്, നയൻതാരയുടെ പിറന്നാൾ ദിനത്തിൽ വിഘ്‌നേശ്

  നമ്മള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ടാവും. അങ്ങനെ ഏട്ടന്റെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ് അഭിനയം. എട്ട് വര്‍ഷത്തോളം അതിന് പിന്നാലെ നടന്ന ആളാണ്. അതുപോലെ പട്ടാളത്തില്‍ ചേരാന്‍ വേണ്ടിയും ഓടിയും ചാടിയും നടന്നു. അപ്പോള്‍ എന്നെ കൊണ്ട് സാധിക്കുന്ന രീതിയിലുള്ള സഹായമാണ് അഭിനയിക്കാനുള്ള അവസരം വാങ്ങി കൊടുത്തത് ചെയ്തതെന്നാണ് അമൃത പറയുന്നത്.

  Also Read: കുഞ്ഞിനെ ദത്തെടുക്കാൻ നോക്കി, ഐവിഎഫി ലൂടെ മകള്‍ക്ക് ജന്മം കൊടുക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി രേവതി

  ഇപ്പോള്‍ രണ്ട് പേരും അഭിനയത്തിലുള്ളത് കൊണ്ട് അതും ഒരു രസമാണ്. മുന്‍പ് ചേട്ടന്‍ ദുബായിലായിരുന്നു. ചിലപ്പോള്‍ വിവാഹം കഴിഞ്ഞതോടെ മറ്റ് നടിമാരെ പോലെ ഞാന്‍ വീട്ടിലിരുന്നേനെ. സീരിയസായി പറയുകയാണെങ്കില്‍ ഞാനിപ്പോള്‍ ഈ ഫീല്‍ഡില്‍ നില്‍ക്കാനുള്ള പ്രധാന കാരണം ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവുമാണ്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നല്ല സപ്പോര്‍ട്ടാണ്. അവരെന്നോട് പോവണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ ഈ ഫീല്‍ഡില്‍ തന്നെ ഉണ്ടാവില്ലെന്ന് അമൃത പറയുന്നു.

  എങ്കില്‍ നാളെ മുതല്‍ ഞാന്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ നീ പോവില്ലേ എന്ന് ഭര്‍ത്താവ് പ്രശാന്ത് തമാശരൂപേണ ചോദിക്കുന്നു. ഞാന്‍ പോവില്ലെന്നാണ് അമൃത പറയുന്നത്. അങ്ങനൊരു സംഭവം ഉണ്ടായതിനെ കുറിച്ചും നടി പറഞ്ഞു. പാടാത്ത പൈങ്കിളി ലൊക്കേഷനിരിക്കുമ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അതിന്റെ സംവിധായകനുമായി ഞങ്ങള്‍ സംസാരിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നീ ഇനി അഭിനയിക്കാന്‍ പോവണ്ടെന്ന് പറഞ്ഞാല്‍ ഈ ഫീല്‍ഡ് വിട്ട് പോവുമോ എന്നാണ് സംവിധായകന്‍ ചോദിച്ചത്.

  തീര്‍ച്ചയായും ഇത് നിര്‍ത്തി പോവുമെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കാരണം അതാണെന്റെ ലൈഫ്, ഇതെന്റെ പാഷനാണ്. പാഷന് പാഷന്റേതായ പ്രധാന്യമുണ്ട്. പക്ഷേ ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ടിട്ട് നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. അവരുടെ കൂടെ സപ്പോര്‍ട്ടുണ്ടെങ്കില്‍ പാഷന് പിന്നാലെ പോവാം. എന്നാല്‍ അവരെ വെറുപ്പിച്ചിട്ട് പാഷന് പിന്നാലെ പോയാല്‍ പിന്നെയൊരു മനസമാധാനം ഉണ്ടാവില്ല. ജീവിതം കളഞ്ഞ് കൊണ്ട് പോയാല്‍ തൃപ്തിയുണ്ടാവില്ലെന്ന് അമൃത പറയുന്നു.

  അതേ സമയം ഇതൊരു പാഷനല്ലെന്നാണ് അമൃതയോട് ഭര്‍ത്താവ് പറയുന്നത്. കാരണം ഇത് നീ 12 വര്‍ഷമായി ചെയ്യുന്ന ജോലിയാണ്. അതല്ലാതെ മറ്റൊരു ബിസിനസ് നിനക്കില്ലല്ലേ. വേറെന്തെങ്കിലും പണിയ്ക്ക് നീ പോവുന്നുണ്ടോ, ഇതല്ലാതെ വേറൊരു ജോലി ചെയ്യാനും അറിയില്ല. അപ്പോള്‍ ഇത് നിന്റെ ജോലിയാണെന്നും അങ്ങനെ പറയണമെന്നും പ്രശാന്ത് പറയുന്നു.

  Read more about: actress നടി
  English summary
  Karthika Deepam Serial Fame Amritha Varnan Opens Up About Her Husband's Support On Her Career. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X