രശ്മിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, നടിയുടെ മറുപടി വൈറലാകുന്നു

ബിഗ് സ്ക്രീൻ മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. പഠന കലത്ത് തന്നെ സീരിയലുകളിൽ നടി സജീവമായിരുന്നു. ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം, ഭാര്യ, സപത്നി, മകളുടെ അമ്മ എന്നിങ്ങന നിരവധി പരമ്പരകളിൽ അഭിനയിച്ച താരം കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്. രശ്മി സോമന് പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കുന്നത് ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ്.

reshmi soman

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രശ്മി സോമൻ വീണ്ടും പരമ്പരകളിൽ സജീവമാകുകയായിരുന്നു. അനുരാഗം എന്ന സീരിയലിലൂടെയാണ് നടി മടങ്ങി എത്തിയത്. പഴയ രശ്മിയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ബോൾഡൻ കഥാപാത്രമായിരുന്നു രശ്മി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിത വില്ലത്തി വേഷത്തിലും രശ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപത്തിലാണ് നെഗറ്റീവ് റോളിൽ രശ്മിസോമൻ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് രശ്മി. സീരിയൽ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത് രശ്മി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റിന് രശ്മി നൽകിയ മറുപടിയാണ്. സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ഒരുപാട് കാലത്തിന് ശേഷം ചങ്കിനെ കണ്ടുമുട്ടി എന്ന കുറിപ്പോടെയാണ് രശ്മി ചിത്രം പങ്കുവെച്ചത്. ഒരു ആയുർവേദ വൈദ്യ ശാലയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ചിത്രം. ഇതോടെ ചിലര്‍ കമന്റുകളുമായി എത്തി. കഷായം കുടിച്ചിട്ടാണോ സൗന്ദര്യം ഉണ്ടായത് എന്നാണ് ചിലര്‍ കമന്റ് നല്‍കിയത്. ഇതിന് താരം മറുപടി നല്‍കുകയും ചെയ്തു. ''ശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു. അല്ലെ'' എന്നായിരുന്നു രശ്മി നല്‍കിയ മറുപടി.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X